/indian-express-malayalam/media/media_files/2025/06/21/rishabh-pant-against-englans-in-leeds-test-2025-06-21-19-15-13.jpg)
Rishabh Pant Against England in Leeds Test: (ICC, Instagram)
india Vs England Test: 430-3 എന്ന നിലയിൽ നിന്നും രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലീഡ്സിൽ 471ന് ഓൾഔട്ട്. മൂന്ന് താരങ്ങൾ ഇന്ത്യക്കായി സെഞ്ചുറി നേടിയപ്പോൾ മറ്റ് ബാറ്റർമാരിൽ ഒരാൾ മാത്രമാണ് 15ന് മുകളിൽ സ്കോർ കണ്ടെത്തിയത്. അഞ്ച് ഇന്ത്യൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. അതിൽ അരങ്ങേറ്റക്കാരൻ സായ് സുദർശനും ഏഴ് വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലെത്തിയ കരുണും ഉൾപ്പെടെ മൂന്ന് പേർ ഡക്കായി.
രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം അഞ്ച് ഓവർ കൊണ്ട് ഇന്ത്യയെ ചുരുട്ടിക്കെട്ടാൻ ഇംഗ്ലണ്ടിനായി. രണ്ടാം ദിനം മഴയും മൂട്ടിക്കെട്ടിയ അന്തരീക്ഷവുമാണ് ലീഡ്സിൽ. ഇത് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സ് സ്കോർ ഉയർത്തുന്നതിൽ നിന്ന് തടയാൻ ഇന്ത്യൻ ബോളർമാരെ സഹായിക്കാനാണ് സാധ്യത. പിച്ചിലെ പച്ചപ്പും ഹെഡിങ്ലേയിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ ആദ്യം ബോൾ ചെയ്ത ടീമാണ് ജയിച്ചിരിക്കുന്നത് എന്ന കണക്കും കണ്ടാണ് ബെൻ സ്റ്റോക്ക്സ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചത്. എന്നാൽ ആദ്യ ദിനം പൂർണമായും ഇന്ത്യയുടെ കൈകളിൽ നിന്നു. മൂടിക്കെട്ടിയ അന്തരീക്ഷമല്ലായിരുന്നു ആദ്യ ദിനം എന്നതും കൂടുതൽ സ്വിങ് കണ്ടെത്താൻ ഇംഗ്ലണ്ട് പേസർമാർക്ക് കഴിഞ്ഞില്ല എന്നതും ഇന്ത്യയെ ആദ്യ ദിനം തുണച്ചു. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്കിൽ ഇംഗ്ലണ്ട് ബോളർമാരെ രണ്ടാം ഇന്നിങ്സിൽ നേരിടുക ഇന്ത്യക്ക് വെല്ലുവിളിയാവും.
Also Read: Sanju Samson: സഞ്ജു ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായേക്കും; രണ്ട് വഴികൾ മുൻപിൽ
ഒന്നാം ഇന്നിങ്സിലെ ആദ്യ ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ട് സീമർമാർക്ക് പിച്ചിൽ നിന്ന് ലഭിക്കുന്ന പിന്തുണയെ തുടർന്ന് എത്ര ഇന്ത്യൻ വിക്കറ്റുകൾ വീഴും എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ യശസ്വിയും രാഹുലും ചേർന്ന് കണ്ടെത്തിയ 91 റൺസ് കൂട്ടുകെട്ട് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി. പിന്നാലെ ഗില്ലും യശസ്വിയും ചേർന്ന സെഞ്ചുറി കൂട്ടുകെട്ടും ഗില്ലും പന്തും ചേർന്ന ഡബിൾ സെഞ്ചുറി കൂട്ടുകെട്ടും വന്നതോടെ ഇന്ത്യ നില ഭദ്രമാക്കി.
41 റൺസിനിടെ വീണത് ഏഴ് വിക്കറ്റ്
550ന് മുകളിൽ സ്കോർ ലക്ഷ്യം വെച്ച് ബാറ്റ് വീശിയ ഇന്ത്യയാണ് രണ്ടാം ദിനം 68 പന്തിൽ 41 റൺസ് മാത്രം എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി തകർന്ന് വീണത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് നാല് വിക്കറ്റെടുത്തു. എന്നാൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ ഇംഗ്ലണ്ട് പേസർമാർക്ക് തകർക്കാനായ അതേ വിധത്തിൽ ബുമ്ര ഉൾപ്പെടുന്ന ഇന്ത്യൻ ബോളിങ് നിരക്ക് തിരിച്ചടിക്കാനായാൽ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിങ്സ് ലീഡോടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങാം.
Also Read: Virat Kohli: എന്തുകൊണ്ട് നോട്ടിങ് ഹിൽ? കോഹ്ലിയും അനുഷ്കയും ഇവിടം തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?
ഇത് നാലാം വട്ടമാണ് ഒരു ഇന്നിങ്സിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ ടെസ്റ്റിൽ സെഞ്ചുറി കണ്ടെത്തുന്നത്. 158 പന്തിൽ നിന്ന് 101 റൺസ് ആണ് യശസ്വി ജയ്സ്വാൾ കണ്ടെത്തിയത്. യശസ്വിയുടെ ടെസ്റ്റിലെ അഞ്ചാമത്തെ സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് ക്യാപ്റ്റൻസിയിലെ അരങ്ങേറ്റത്തിൽ ശുഭ്മാൻ ഗിൽ ഇരട്ട ശതകം നേടുമെന്ന് തോന്നിച്ചു. എന്നാൽ 227 പന്തിൽ നിന്ന് 147 റൺസ് എടുത്ത് ഗിൽ മടങ്ങി.
Also Read: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി
178 പന്തിൽ നിന്ന് 12 ഫോറും ആറ് സിക്സും പറത്തിയാണ് ഋഷഭ് പന്ത് കംപ്ലീറ്റ് എന്റർടെയ്നറായി 134 റൺസ് നേടിയത്. ഋഷഭ് പന്തിന്റെ ഇംഗ്ലണ്ട് മണ്ണിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. ടെസ്റ്റിൽ ഏഴാമത്തെ സെഞ്ചുറിയോടെ ഋഷഭ് പന്ത് എം എസ് ധോണിയുടെ സെഞ്ചുറി റെക്കോർഡ് മറികടന്നു.
Read More: ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us