scorecardresearch

India Vs England Test: ലീഡ്സിലെ ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ? ബാസ്ബോൾ ചരിത്രം തിരിത്തുമോ?

India Vs England Test: ഹെഡിങ്ലേയിൽ നാലാം ഇന്നിങ്സിൽ ചെയ്ത് ചെയ്ത് ജയിച്ച രണ്ടാമത്തെ ഉയർന്ന സ്കോർ 359 റൺസ് ആണ്. 2019ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആണ് ഈ ജയം പിടിച്ചത്

India Vs England Test: ഹെഡിങ്ലേയിൽ നാലാം ഇന്നിങ്സിൽ ചെയ്ത് ചെയ്ത് ജയിച്ച രണ്ടാമത്തെ ഉയർന്ന സ്കോർ 359 റൺസ് ആണ്. 2019ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആണ് ഈ ജയം പിടിച്ചത്

author-image
Sports Desk
New Update
Rishabh Pant Against England

Rishabh Pant Against England: (Indian Cricket Team, Instagram)

india Vs England Test: ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം അവസാന സെഷനിലേക്ക് കടക്കുമ്പോഴേക്കും ഇന്ത്യയുടെ ലീഡ് 300 റൺസ് പിന്നിട്ട് കഴിഞ്ഞു. ഇന്ത്യ മുൻപിൽ വയ്ക്കുന്ന വിജയ ലക്ഷ്യം അഞ്ചാം ദിനം ഇംഗ്ലണ്ടിന് അടിച്ചെടുക്കാനാവുമോ? ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സ്റ്റൈൽ മനസിൽ വെച്ചാവും ഇന്ത്യ ഇന്നിങ്സ് എപ്പോൾ ഡിക്ലയർ ചെയ്യണം എന്നതിനുൾപ്പെടെ തീരുമാനമെടുക്കുക. ലീഡ്സിൽ നാലാം ഇന്നിങ്സിൽ ടീം ചെയ്സ് ചെയ്ത് ജയിച്ച ഏറ്റവും ഉയർന്ന ടോട്ടൽ എത്ര എന്നറിയുമോ? 

Advertisment

404 റൺസ് ആണ് ഹെഡിങ്ലേയിൽ നാലാം ഇന്നിങ്സിൽ ചെയ്സ് ചെയ്ത് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ. 1948ൽ ആണ് ഇത്. ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്റെ ഓസ്ട്രേലിയയാണ് ഈ കൂറ്റൻ വിജയ ലക്ഷ്യം മറികടന്നത്. ഹെഡിങ്ലേയിൽ നാലാം ഇന്നിങ്സിൽ ചെയ്ത് ചെയ്ത് ജയിച്ച രണ്ടാമത്തെ ഉയർന്ന സ്കോർ 359 റൺസ് ആണ്. 2019ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ആണ് ഈ ജയം പിടിച്ചത്. 

Also Read: India Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്

ഹെഡിങ്ലേയിലെ നാലാം ഇന്നിങ്സിലെ ഉയർന്ന സ്കോർ ചെയ്സ് ചെയ്ത കണക്കുകൾ നോക്കിയാൽ ആദ്യ പത്തിൽ ആറ് തവണയാണ് ഇംഗ്ലണ്ട് വരുന്നത്. 300ന് മുകളിലെ സ്കോർ നാലാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഇവിടെ ചെയ്സ് ചെയ്ത് ജയിച്ചത് രണ്ട് വട്ടം. 2017ൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിന് എതിരെ 322 റൺസ് ടെസ്റ്റിൽ ചെയ്സ് ചെയ്ത് ജയിച്ചിരുന്നു. 

Advertisment

Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?

രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്റേയും കെ എൽ രാഹുലിന്റേയും സെഞ്ചുറിയാണ് ഇന്ത്യയെ സ്കോർ ഉയർത്താൻ സഹായിച്ചത്. രണ്ട് ഇന്നിങ്സിലും ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഋഷഭ് പന്ത് മാറി.

Also Read: Prithvi Shaw: കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ; മുംബൈ വിടാൻ അനുവാദം തേടി

മാത്രമല്ല ഒരു ടെസ്റ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന താരം എന്ന റെക്കോർഡിൽ ഫ്ളിന്റോഫിനും ബെൻ സ്റ്റോക്ക്സിനും ഒപ്പം പന്ത് എത്തുകയും ചെയ്തു. 

Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു

Rishabh Pant india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: