scorecardresearch

Prithvi Shaw: ഋതുരാജിന് കീഴിൽ കളിക്കാൻ പൃഥ്വി ഷാ? മാറ്റം ഈ ടീമിലേക്ക്; റിപ്പോർട്ട്

Prithvi Shaw Leaving Mumbai: ഋതുരാജ് ഗയ്ക് വാദ് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യം അല്ലാത്തതിനാൽ മഹാരാഷ്ട്രയ്ക്കായി ഭൂരിഭാഗം ഡൊമസ്റ്റിക് മത്സരങ്ങളും കളിക്കും

Prithvi Shaw Leaving Mumbai: ഋതുരാജ് ഗയ്ക് വാദ് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യം അല്ലാത്തതിനാൽ മഹാരാഷ്ട്രയ്ക്കായി ഭൂരിഭാഗം ഡൊമസ്റ്റിക് മത്സരങ്ങളും കളിക്കും

author-image
Sports Desk
New Update
Prithvi Shaw, Ruturaj Gaikwad, MS Dhoni

Prithvi Shaw, Ruturaj Gaikwad, MS Dhoni: (Instagram)

Prithvi Shaw Leaving Mumbai: ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈ സ്ക്വാഡിൽ സ്ഥാനം കണ്ടെത്താനാവാതെ വന്നതോടെ മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ അനുമതി തേടിയിരിക്കുകയാണ് പൃഥ്വി ഷാ. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് എൻഒസി ലഭിച്ചാൽ പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിലേക്കാണ് പോകാൻ ഒരുങ്ങുന്നത് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ വരുന്നത്. 

Advertisment

മഹാരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് പൃഥ്വി ഷാ ചേക്കേറിയേക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ടീമിലേക്ക് പൃഥ്വി ഷാ എത്തിയാൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗയ്ക് വാദിന്റെ നായകത്വത്തിനാണ് കീഴിലാണ് പൃഥ്വി ഷായ്ക്ക് ഇവിടെ കളിക്കേണ്ടി വരിക. 

Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി

നാലോളം സംസ്ഥാനങ്ങളിൽ നിന്ന് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ പൃഥ്വി ഷായ്ക്ക് ഓഫർ വന്നതായാണ് സൂചനകൾ. ഋതുരാജ് ഗയ്ക് വാദ് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യം അല്ലാത്തതിനാൽ മഹാരാഷ്ട്രയ്ക്കായി ഭൂരിഭാഗം ഡൊമസ്റ്റിക് മത്സരങ്ങളും കളിക്കും. 

ചുവടുമാറ്റം പൃഥ്വി ഷായെ തുണയ്ക്കുമോ?

Advertisment

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിന്റെ തുടക്കത്തിൽ സ്ക്വാഡിൽ നിന്ന് പൃഥ്വിയെ ഫിറ്റ്നസ് പ്രശ്നം ചൂണ്ടി മുംബൈ ഒഴിവാക്കി. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ സ്ക്വാഡിൽ പൃഥ്വി ഷാ ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നാലെ വന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ സ്ക്വാഡിൽ ഇടം നേടാൻ പൃഥ്വി ഷായ്ക്ക് സാധിച്ചില്ല. 

Also Read: india Vs England Test: ലീഡ്സിലെ ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ? ബാസ്ബോൾ ചരിത്രം തിരിത്തുമോ?

2024 ഡിസംബറിന് ശേഷം ഒരു ഡൊമസ്റ്റിക് മത്സരവും പൃഥ്വി ഷാ കളിച്ചിട്ടില്ല. 2025ലെ ഐപിഎല്ലിലെ മെഗാ താര ലേലത്തിൽ പൃഥ്വി ഷായെ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. പൃഥ്വി ഷായുടെ ശരീരത്തിൽ 35 ശതമാനം കൊഴുപ്പുണ്ടെന്നാണ് മുംബൈ ടീ മാനേജ്മെന്റ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്. പൃഥ്വി ഷായ്ക്ക് വേണ്ടി പ്രത്യേക ട്രെയിനിങ് പരിപാടിയും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തയ്യാറാക്കിയിരുന്നു. 

ഡൊമസ്റ്റിക് ക്രിക്കറ്റിൽ മറ്റൊരു ടീമിലേക്ക് മാറി മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്താനാണ് പൃഥ്വി ഷാ ലക്ഷ്യമിടുന്നത്. അടുത്തിടെ യശസ്വി ജയ്സ്വാൾ മുംബൈ ടീം വിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഒസിക്കായി അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാൽ പിന്നാലെ യശസ്വി ഈ ആവശ്യം പിൻവലിച്ച് മുംബൈയിൽ തന്നെ തുടരാൻ തീരുമാനിച്ചു. 

Also Read: India Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും

2022ൽ കരുൺ നായർക്ക് കർണാടക രഞ്ജി ട്രോഫി സ്ക്വാഡിലെ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ വിദർഭ ടീമിലേക്ക് കരുൺ മാറി. 2024-25 ഡൊമസ്റ്റിക് സീസണിൽ വിദർഭയ്ക്ക് വേണ്ടി സ്വപ്ന തുല്യമായ പ്രകടനമാണ് കരുണിൽ നിന്ന് വന്നത്. ഇതോടെ ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിൽ വീണ്ടും ഇടംപിടിക്കാൻ കരുണിനായി. ഈ പാത പിന്തുടരുകയാണ് പൃഥ്വിയും ലക്ഷ്യമിടുന്നത്. 

Read More: 'മൂന്ന് മാസം ലക്ഷ്മൺ എന്നോട് മിണ്ടിയില്ല'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

Prithvi Shaw Ruturaj Gaikwad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: