scorecardresearch

'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി

Jasprit Bumrah India Vs England Test: നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ആളുകൾക്ക് അറിയാനാവില്ല. നമ്മൾ പുറത്ത് കാണിക്കുന്ന ജീവിതത്തിന്റെ ഭാഗം എന്താണോ അത് മാത്രമേ ആളുകൾക്ക് അറിയാനാവു

Jasprit Bumrah India Vs England Test: നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ആളുകൾക്ക് അറിയാനാവില്ല. നമ്മൾ പുറത്ത് കാണിക്കുന്ന ജീവിതത്തിന്റെ ഭാഗം എന്താണോ അത് മാത്രമേ ആളുകൾക്ക് അറിയാനാവു

author-image
Sports Desk
New Update
Bumrah and Sanjana

Bumrah and Sanjana: (Indian Cricket Team, Sanjana Ganeshan Instagram)

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത ബുമ്ര ഒരിക്കൽ കൂടി ഇന്ത്യയെ തോളിലേറ്റി. ഇന്ത്യൻ സ്റ്റാർ പേസറുടെ അഞ്ച് വിക്കറ്റ്  നേട്ടത്തിന് പിന്നാലെ താരത്തിന്റെ ഭാര്യയും ബ്രോഡ്കാസ്റ്ററുമായ സഞ്ജന ഗണേശന്റെ വാക്കുകളും ഇപ്പോൾ ചർച്ചയാവുന്നു. മനുഷ്യരാണ്, അതിന്റെ ബഹുമാനം എല്ലാവരും എല്ലാവരോടും കാണിക്കേണ്ടതുണ്ട് എന്നാണ് വിമർശകരോട് സഞ്ജന പറയുന്നത്. 

Advertisment

Also Read: Prithvi Shaw: കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ; മുംബൈ വിടാൻ അനുവാദം തേടി

"ഒരു പ്രൊഫഷണൽ അത്ലറ്റിനെയാണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ആളുകൾക്ക് അറിയാനാവില്ല. നമ്മൾ പുറത്ത് കാണിക്കുന്ന ജീവിതത്തിന്റെ ഭാഗം എന്താണോ അത് മാത്രമേ ആളുകൾക്ക് അറിയാനാവു. ഈ വിമർശകർക്ക് ക്രിക്കറ്റ് ഫീൽഡിലെ ബുമ്രയെ മാത്രമാണ് അറിയുക. എന്നാൽ വീട്ടിൽ ബുമ്ര എങ്ങനെയാണ്, ഗ്രൗണ്ടിന് പുറത്ത് ബുമ്ര എങ്ങനെയാണ് എന്ന് ഈ ആളുകൾക്കൊന്നും അറിയില്ല," സഞ്ജന പറഞ്ഞു.

Also Read: india Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്

Advertisment

"ആളുകളുടെ അഭിപ്രായത്തിൽ ഞങ്ങൾ എങ്ങനെയാണ് യഥാർത ജീവിതത്തിൽ ഞങ്ങൾ എങ്ങനെയാണ് എന്നത് വേർതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതിലൂടെ ഒരുപാട് സമാധാനം ലഭിക്കുന്നു. മനുഷ്യരെ കുറിച്ചാണ് നിങ്ങൾ ഈ അഭിപ്രായങ്ങളെല്ലാം പറയുന്നതെന്ന് ഓർക്കണം. പരസ്പരം ബഹുമാനം നൽകിയാണ് എല്ലാ മനുഷ്യരേയും പരിഗണിക്കേണ്ടത്," സഞ്ജന പറഞ്ഞു. 

Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?

ഇംഗ്ലണ്ടിനെതിരായ ലീഡ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചതിന് പിന്നാലെ പ്രസ് കോൺഫറൻസിൽ ബുമ്ര തന്റെ വിമർശകർക്ക് മറുപടി നൽകിയിരുന്നു. പിന്നാലെ കരിയറിലെ തന്റെ 14ാമത്തെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് ബുമ്ര വിമർശകരുടെ വായടപ്പിച്ചത്. അതിന് പിന്നാലെയാണ് സഞ്ജനയുടെ വാക്കുകളും വരുന്നത്. 

Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു

india vs england Jasprit Bumrah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: