/indian-express-malayalam/media/media_files/2025/06/21/rishabh-pant-scored-century-against-england-2025-06-21-17-47-43.jpg)
Rishabh Pant Scored Century Against England: (Source: Indian Cricket Team, Instagram)
Rishabh Pant Test Century: ലീഡ്സ് ടെസ്റ്റിൽ തോൽവിയിലേക്ക് വീണെങ്കിലും ഇന്ത്യൻ ആരാധകരുടെ മനസ് നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ ഈ മത്സരത്തിലുണ്ടായി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് തന്നെയായിരുന്നു പ്രധാന എന്റർടെയ്നർ. എന്നാൽ ഋഷഭ് പന്തിന്റെ 'സെഞ്ചുറി ശാപം' ഇന്ത്യയെ വലയ്ക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
ഇന്ത്യക്ക് പുറത്ത് ഋഷഭ് പന്ത് സെഞ്ചുറി നേടിയപ്പോഴെല്ലാം ഇന്ത്യ തോൽവിയിലേക്ക് വീണതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് ആറ് സെഞ്ചുറിയാണ് പന്ത് ഇതുവരെ നേടിയത്. ആ കളിയിലെല്ലാം ഇന്ത്യ ഒന്നുകിൽ തോൽക്കുകയോ അതല്ലെങ്കിൽ സമനിലയിലേക്ക് വീഴുകയോ ചെയ്തു.
Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി
ലീഡ്സിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയാണ് ഋഷഭ് പന്ത് റെക്കോർഡിട്ടത്. ഇംഗ്ലണ്ടിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഋഷഭ് പന്ത് മാറി. ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്. 2001ൽ പന്തിന് മുൻപ് സിംബാബ്വെയുടെ ആൻഡി ഫ്ളവർ ആണ് ഈ നേട്ടത്തിലേക്ക് എത്തിയത്. അന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒന്നാം ഇന്നിങ്സിൽ 142 റൺസും രണ്ടാം ഇന്നിങ്സിൽ 199 റൺസും ഫ്ളവർ നേടി.
Also Read: india Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഋഷഭ് പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി വരുന്നത്. അവിടെ 450ന് മുകളിൽ റൺസ് ചെയ്സ് ചെയ്ത് ഇന്ത്യ 118 റൺസിന് തോറ്റു. രഹാനെ ഓസ്ട്രേലിയയിൽ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ നയിച്ചപ്പോൾ ഋഷഭ് പന്തിൽ നിന്ന് വന്ന 159 റൺസ് ആണ് ഇന്ത്യയെ ഐതിഹാസിക സമനിലയിലേക്ക് എത്തിച്ചത്.2022ൽ എഡ്ജ്ബാസ്റ്റണിൽ പന്ത് 146 റൺസ് നേടിയപ്പോഴും ഇന്ത്യ തോറ്റു.
Also Read: India Vs England Test: കോഹ്ലി ചായയ്ക്ക് മുൻപ് ഓൾഔട്ട് ആക്കിയാനെ; ഡിഫൻസീവ് ക്യാപ്റ്റൻസിക്ക് വിമർശനം
ഋഷഭ് പന്തിന്റെ ടെസ്റ്റ് കരിയറിലെ എട്ടാമത്തെ സെഞ്ചുറിയാണ് ലീഡ്സിലെ രണ്ടാം ഇന്നിങ്സിൽ വന്നത്. ഇംഗ്ലണ്ട് മണ്ണിലെ നാലാമത്തെ സെഞ്ചുറിയും. ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ സിക്സ് പറത്തിയാണ് പന്ത് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് സ്പിന്നർ ബാഷിറിന് എതിരെയായിരുന്നു ഇത്. രണ്ടാം ഇന്നിങ്സിൽ പന്ത് സെഞ്ചുറി പിന്നിട്ടത് ബാഷിറിനെതിരെ സിംഗിളെടുത്തും.
ലീഡ്സിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത് എം എസ് ധോണിയുടെ റെക്കോർഡ് മറികടന്നിരുന്നു. ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടത്തിലാണ് ധോണിയെ ലീഡ്സിലെ ആദ്യ സെഞ്ചുറിയോടെ പന്ത് മറികടന്ന്.
Read More: Prithvi Shaw: ഋതുരാജിന് കീഴിൽ കളിക്കാൻ പൃഥ്വി ഷാ? മാറ്റം ഈ ടീമിലേക്ക്; റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.