/indian-express-malayalam/media/media_files/2025/06/25/sourav-ganguly-new-2025-06-25-19-41-56.jpg)
Sourav Ganguly: (Sourav Ganguly, Instagram)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള താത്പര്യം വ്യക്തമാക്കി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. 2026ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നും ഗാംഗുലി വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഗാംഗുലിയുടെ പ്രതികരണം.
"പരിശീലകനാവുന്നതിനെ കുറിച്ച് ഞാൻ ശരിക്കും ആലോചിച്ചിട്ടില്ല. ഞാൻ പല റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2013ൽ ഞാൻ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി. പിന്നെ ബിസിസിഐ പ്രസിഡന്റായി. വനിതാ ക്രിക്കറ്റിനെ ഉയർത്തിക്കൊണ്ടുവരാനായി എന്നതാണ് ബിസിസിഐ പ്രസിഡന്റായ കാലയളവിലെ എന്റെ ഏറ്റവും വലിയ നേട്ടം," സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: india Vs England Test: കോഹ്ലി ചായയ്ക്ക് മുൻപ് ഓൾഔട്ട് ആക്കിയാനെ; ഡിഫൻസീവ് ക്യാപ്റ്റൻസിക്ക് വിമർശനം
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ, "നമുക്ക് നോക്കാം ഭാവി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന്. എനിക്ക് ഇപ്പോൾ 50 വയസാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം. ഞാൻ അതിലേക്ക് തുറന്ന മനസോടെയാണ് നോക്കുന്നത്."
Also Read: India Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും
"രാഷ്ട്രീയത്തിൽ എനിക്ക് താത്പര്യം ഇല്ല. മുഖ്യമന്ത്രിയാക്കാം എന്ന് പറഞ്ഞാലും ഞാൻ തയ്യാറല്ല," തന്റെ നയം വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ മുൻ ക്യാപ്റ്റൻ പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് നിർണായകമായ പരമ്പരയാണ് ഇംഗ്ലണ്ടിൽ നടക്കുന്നത് എന്നും ഗാംഗുലി ചുണ്ടിക്കാണിച്ചു.
Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി
"ഗംഭീർ അദ്ദേഹത്തിന്റെ ജോലി നന്നായാണ് ചെയ്യുന്നത്. തുടക്കത്തിൽ ഗംഭീർ ഒന്ന് പതറി. ഓസ്ട്രേലിയയോടും ന്യൂസിലൻഡിനോടും തോറ്റു. എന്നാൽ ചാംപ്യൻസ് ട്രോഫി ജയിച്ച് ഗംഭീർ തിരികെ കയറി. ഇംഗ്ലണ്ട് പര്യടനം ഗംഭീറിന് നിർണായകമാണ്. കാര്യങ്ങളെ വ്യക്തമായി മനസിലാക്കാൻ ഗംഭീറിന് സാധിക്കും. അത് ടീമിനെ കുറിച്ചാണെങ്കിലും കളിക്കാരെ കുറിച്ചാണെങ്കിലും വ്യക്തികളെ കുറിച്ചാണെങ്കിലും എല്ലാം അങ്ങനെയാണ്," ഗാംഗുലി പറഞ്ഞു.
Read More: Prithvi Shaw: ഋതുരാജിന് കീഴിൽ കളിക്കാൻ പൃഥ്വി ഷാ? മാറ്റം ഈ ടീമിലേക്ക്; റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.