scorecardresearch

Rishabh Pant Century: രണ്ടാം സെഞ്ചുറിയിൽ 'സോമർസോൾട്ട്' സെലിബ്രേഷൻ ഇല്ല; കാരണം ഇത്

Rishabh Pant Century Celebration: പന്തിനോട് കമന്ററി ബോക്സിലിരുന്ന് സോമർസോൾട്ട് സെലിബ്രേഷന് വേണ്ടി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ പോലും ആവശ്യപ്പെട്ടിരുന്നു

Rishabh Pant Century Celebration: പന്തിനോട് കമന്ററി ബോക്സിലിരുന്ന് സോമർസോൾട്ട് സെലിബ്രേഷന് വേണ്ടി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ പോലും ആവശ്യപ്പെട്ടിരുന്നു

author-image
Sports Desk
New Update
Rishabh Pant Against England

Rishabh Pant Against England: (Source: Indian Cricket Team, Instagram)

Rishabh Pant Century Celebration: ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയതോടെ ഋഷഭ് പന്തിന്റെ സോമർസോൾട്ട് സെലിബ്രേഷനായാണ് ക്രിക്കറ്റ് ലോകം കാത്തിരുന്നത്. പക്ഷേ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടിയിട്ടും സോമർസോൾട്ട് സെലിബ്രേഷൻ പന്ത് ഒഴിവാക്കി. എന്തുകൊണ്ട് ഇത് എന്ന ചോദ്യം ഉയർന്നിരുന്നു. സോമർസോൾട്ട് സെലിബ്രേഷനിൽ നിന്ന് ഋഷഭ് പന്ത് പിന്മാറിയതിന്റെ കാരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

Advertisment

ഗൗതം ഗംഭീർ കാരണമാണ് ലീഡ്സിലെ തന്റെ രണ്ടാം സെഞ്ചുറിക്ക് പിന്നാലെ ഋഷഭ് പന്ത് സോമർസോൾട്ട് സെലിബ്രേഷൻ ഒഴിവാക്കിയത് എന്നാണ് ക്രിക്ബ്ലോഗർ റിപ്പോർട്ട് ചെയ്യുന്നത്. പരുക്കിലേക്ക് വീഴാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ഋഷഭ് പന്തിനോട് ഈ സെലിബ്രേഷൻ രീതി ഒഴിവാക്കാൻ ഗംഭീർ നിർദേശിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 

Also Read: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി

ഗംഭീറിൽ നിന്ന് അങ്ങനെ ഒരു നിർദേശം വന്നില്ലായിരുന്നു എങ്കിൽ ഉറപ്പായും ഋഷഭ് പന്ത് സോമർസോൾട്ട് സെലിബ്രേഷൻ നടത്തുമായിരുന്നു. ലീഡ്സിലെ രണ്ടാം ഇന്നിങ്സിൽ 195 റൺസിന്റെ കൂട്ടുകെട്ടാണ് ഋഷഭ് പന്തും കെ എൽ രാഹുലും ചേർന്ന് കണ്ടെത്തിയത്. 

Advertisment

രണ്ടാം ഇന്നിങ്സിലും പന്ത് സെഞ്ചുറിയിലേക്ക് എത്തിയതോടെ ഋഷഭ് പന്തിനോട് കമന്ററി ബോക്സിലിരുന്ന് സോമർസോൾട്ട് സെലിബ്രേഷന് വേണ്ടി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ പോലും ആവശ്യപ്പെട്ടിരുന്നു. ഒന്നാം ഇന്നിങ്സിലെ പന്തിന്റെ സെഞ്ചുറിയും സെലിബ്രേഷനും സച്ചിൻ ടെണ്ടുൽക്കറെ വരെ ത്രില്ലടിപ്പിച്ചിരുന്നു. 

Also Read: Rishabh Pant Century: 'ദയവായി പന്ത് സെഞ്ചുറിയടിക്കരുത്'; കണക്ക് നോക്കിയാൽ കാര്യമറിയാം

ഇംഗ്ലണ്ട് മണ്ണിൽ രണ്ട് ഇന്നിങ്സിലും ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഋഷഭ് പന്ത്. ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടത്തിൽ ധോണിയെ പന്ത് മറികടക്കുകയും ചെയ്തു. 

Also Read: Smriti Mandhana: ആസ്തിയിൽ മുൻപിൽ മന്ഥാനയോ ബോയ്ഫ്രണ്ടോ? ആഡംബര ജീവിതം ഇങ്ങനെ

എട്ട് ടെസ്റ്റ് സെഞ്ചുറികളാണ് ഇപ്പോൾ ഋഷഭ് പന്തിന്റെ പേരിലുള്ളത്. ധോണി നേടിയത് ആറ് ടെസ്റ്റ് സെഞ്ചുറികളും. ഇംഗ്ലണ്ടിനെതിരെ പന്ത് നാല് ടെസ്റ്റ് സെഞ്ചുറികൾ നേടിക്കഴിഞ്ഞു. എന്നാൽ ഋഷഭ് പന്ത് സെഞ്ചുറി നേടുന്ന ടെസ്റ്റുകളിൽ ഇന്ത്യ ഒന്നുകിൽ തോൽവിയിലേക്കോ അതല്ലെങ്കിൽ സമനിലയിലേക്കോ വീഴുന്നു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

Read More: india Vs England Test: രാഹുൽ ക്യാപ്റ്റൻസിയെടുത്തു; തുടരെ രണ്ട് വിക്കറ്റ്; തോൽപ്പിച്ചത് ഗില്ലോ?

Rishabh Pant Gautam Gambhir india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: