scorecardresearch

Sanju Samson: സഞ്ജുവിനായി ചെന്നൈ അശ്വിനേയും ദുബെയേയും രാജസ്ഥാന് നൽകും? റിപ്പോർട്ട്

Sanju Samson Chennai Super Kings Trade News: "ട്രേഡ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ഓഫ് സ്പിന്നർ, മധ്യനിര ഇടംകയ്യൻ ബാറ്റർ എന്നിവരെ ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററിനായി കൈമാറുന്നു."

Sanju Samson Chennai Super Kings Trade News: "ട്രേഡ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ഓഫ് സ്പിന്നർ, മധ്യനിര ഇടംകയ്യൻ ബാറ്റർ എന്നിവരെ ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററിനായി കൈമാറുന്നു."

author-image
Sports Desk
New Update
Sanju Samson, MS Dhoni and R Ashwin

Sanju Samson, MS Dhoni and R Ashwin: (Source: Sanju Samson, Instagram)

Sanju Samson Chennai Super Kings Trade: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ? ഈ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഓരോ ദിവസവും ശക്തമാവുകയും ചെയ്യുന്നു. സ്പിന്നർ ആർ അശ്വിനേയും ശിവം ദുബെയേയും രാജസ്ഥാൻ റോയൽസിന് കൈമാറി പകരം സഞ്ജുവിനെ ചെപ്പോക്കിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. 

Advertisment

Also Read: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി

ഐപിഎൽ താര ലേലത്തിന് മുൻപ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ ട്രേഡ് ചെയ്യാൻ സാധിക്കും. പ്രസന്നയുടെ എക്സ് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ," ട്രേഡ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ഓഫ് സ്പിന്നർ, മധ്യനിര ഇടംകയ്യൻ ബാറ്റർ എന്നിവരെ ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററിനായി കൈമാറുന്നു."

എന്നാൽ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലൂടെയാണ് ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങി എത്തിയത്. 10 വർഷത്തിന് ശേഷമായിരുന്നു ചെന്നൈയിലേക്കുള്ള അശ്വിന്റെ മടങ്ങി വരവ്. പക്ഷേ കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടി ഒൻപത് കളിയിൽ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. 

Advertisment

Also Read: Rishabh Pant Century: 'ദയവായി പന്ത് സെഞ്ചുറിയടിക്കരുത്'; കണക്ക് നോക്കിയാൽ കാര്യമറിയാം

പ്രസന്നയുടെ ട്വീറ്റിൽ പറയുന്ന പ്രകാരം മധ്യനിര ഇടംകയ്യൻ ബാറ്റർ ശിവം ദുബെ ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 കളിയിൽ നിന്ന് 357 റൺസ് ആണ് ശിവം ദുബെ കണ്ടെത്തിയത്. ഇടംകയ്യൻ മധ്യനിര ബാറ്റർ ചെന്നൈയുടെ രവീന്ദ്ര ജഡേജയാവാനും സാധ്യതയുണ്ട്. എന്നാൽ ശിവം ദുബെ ആയിരിക്കാവാണ് സാധ്യത എന്ന വിലയിരുത്തലാണ് ശക്തം. 

Also Read: Rishabh Pant Century: രണ്ടാം സെഞ്ചുറിയിൽ 'സോമർസോൾട്ട്' സെലിബ്രേഷൻ ഇല്ല; കാരണം ഇത്

ടൈം ടു മൂവ് എന്ന ക്യാപ്ഷനോടെ സഞ്ജു സാംസൺ പങ്കുവെച്ച ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് താരം ചെന്നൈയിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡുമായി സഞ്ജു സാംസണിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്ന റിപ്പോർട്ടുകളും വന്നിരുന്നു. 

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരം സൂപ്പർ ഓവറിലേക്ക് പോയ സമയം ദ്രാവിഡ് ടീം അംഗങ്ങളുമായി സംസാരിക്കുമ്പോൾ ഇവർക്കൊപ്പം ചേരാൻ സഞ്ജു തയ്യാറായില്ല. മാത്രമല്ല ജോസ് ബട്ട്ലറെ രാജസ്ഥാൻ നിലനിർത്താതിരുന്നതിൽ ഉൾപ്പെടെ സഞ്ജുവിന് അതൃപ്തി ഉണ്ടായിരുന്നതായാണ് സൂചന. ചെന്നൈയാവട്ടെ ധോണിയുടെ പിൻഗാമിയെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്. 

Read More: india Vs England Test: രാഹുൽ ക്യാപ്റ്റൻസിയെടുത്തു; തുടരെ രണ്ട് വിക്കറ്റ്; തോൽപ്പിച്ചത് ഗില്ലോ?

R Ashwin Rajasthan Royals Sanju Samson Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: