/indian-express-malayalam/media/media_files/2025/03/09/fQYWpBvXJeeb57ol6MtO.jpg)
ചാംപ്യൻസ് ട്രോഫിയിൽ രോഹിത്തിന്റെ മുത്തം: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
Rohit Sharma Twenty20 World Cup Final: ഐസിസി കിരീടത്തിനായുള്ള നീണ്ട നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. 2024ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തിയാണ് രോഹിത്തും കൂട്ടരും നാട്ടിലേക്ക് കിരീടവുമായി എത്തിയത്. ഈ ഫൈനലിലെ ഗെയിം ചെയിഞ്ചർ ആരായിരുന്നു? ഇന്ത്യൻ ടീമിലെ മുപ്പത്തിയൊന്നുകാരനിലേക്കാണ് രോഹിത് വിരൽ ചൂണ്ടുന്നത്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തിൽ 34-3 എന്ന നിലയിലേക്ക് വീണു. 76 റൺസ് എടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ ഫൈനലിലെ ഗെയിം ചെയിഞ്ചർ കോഹ്ലി അല്ല എന്നാണ് രോഹിത് പറയുന്നത്.
Also Read: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി
കോഹ്ലിക്കൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കി ബാറ്റിങ് തകർച്ച തടഞ്ഞ അക്ഷർ പട്ടേൽ ആണ് ഫൈനലിലെ ഗെയിം ചെയിഞ്ചർ എന്നാണ് രോഹിത് ചൂണ്ടിക്കാണിക്കുന്നത്. ഫൈനലിൽ അക്ഷറിനെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇറക്കിയത്. 31 പന്തിൽ നിന്ന് അക്ഷർ 47 റൺസ് എടുത്തു. കോഹ്ലിക്കൊപ്പം നിന്ന് 72 റൺസിന്റെ കൂട്ടുകെട്ട് അക്ഷർ ഉണ്ടാക്കി.
Also Read: Rishabh Pant Century: 'ദയവായി പന്ത് സെഞ്ചുറിയടിക്കരുത്'; കണക്ക് നോക്കിയാൽ കാര്യമറിയാം
"ബാറ്റിങ് തകർച്ച എന്നെ ഭയപ്പെടുത്തി. ഞാൻ അസ്വസ്ഥനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കൈകളിലേക്ക് കളിയുടെ നിയന്ത്രണം നൽകുകയാണ് എന്ന് എനിക്ക് തോന്നി. പക്ഷേ ഉറപ്പായും നമ്മുടെ ലോവർ മിഡിൽ ഓർഡറിൽ എനിക്ക് വിശ്വാസമുണ്ടായി, ടൂർണമെന്റിൽ നമ്മുടെ ലോവർ ഓർഡർ അധികം പരീക്ഷിക്കപ്പെട്ടില്ല എങ്കിലും," രോഹിത് ശർമ പറഞ്ഞു.
Also Read: Rishabh Pant Century: രണ്ടാം സെഞ്ചുറിയിൽ 'സോമർസോൾട്ട്' സെലിബ്രേഷൻ ഇല്ല; കാരണം ഇത്
"അധികം ആളുകൾ ഫൈനലിലെ അക്ഷറിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് പറയുന്നത് ഞാൻ കേട്ടില്ല. എന്നാൽ അക്ഷറായിരുന്നു ഗെയിം ചെയിഞ്ചർ. ആ സമയം 47 റൺസ് നേടുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് നീണ്ട ഇന്നിങ്സ് കളിക്കേണ്ട ഒരു താരത്തേയും ആ സമയം വേണ്ടിയിരുന്നു. വിരാട് അത് അതിമനോഹരമായി കളിച്ചു," ജിയോസ്റ്റാറിൽ സംസാരിക്കുമ്പോൾ രോഹിത് പറഞ്ഞു.
Read More: india Vs England Test: രാഹുൽ ക്യാപ്റ്റൻസിയെടുത്തു; തുടരെ രണ്ട് വിക്കറ്റ്; തോൽപ്പിച്ചത് ഗില്ലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.