/indian-express-malayalam/media/media_files/2025/06/29/vaibhav-suryavanshi-bowling-for-india-under-19-2025-06-29-13-01-38.jpg)
Vaibhav Suryavanshi Bowling for India Under 19: (Source: Screengrab)
Vaibhav Suryavanshi Bowling: വൈഭവ് സൂര്യവൻഷി തലങ്ങും വലങ്ങും ബോളർമാരെ അടിച്ചുപറത്തുന്നത് ഐപിഎല്ലിൽ എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക് എത്തിയപ്പോഴും തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി വൈഭവ് തുടർന്നു. എന്നാൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ വൈഭവ് തന്റെ ബോളിങ്ങും പരീക്ഷിച്ചു.
വൈഭവ് സൂര്യവൻഷിയുടെ ബോളിങ് സ്റ്റൈൽ ഏതാണെന്ന് അറിയുമോ? ഓഫ് സ്പിന്നറാണ് ഈ പതിനാലുകാരൻ. ഇംഗ്ലണ്ട് അണ്ടർ 19 ടീമിന്റെ ഇന്നിങ്സിന്റെ 23ാം ഓവറിൽ ആണ് വൈഭവ് സൂര്യവൻഷിയുടെ കൈകളിലേക്ക് ക്യാപ്റ്റൻ ആയുഷ് മാത്രേ പന്ത് നൽകിയത്.
Also Read: india Vs England Test: നെറ്റ്സിൽ സിറാജിന്റെ വിചിത്ര പരിശീലനം; എല്ലാം ഗംഭീറിന്റെ ബുദ്ധി!
തന്റെ ഓവറിൽ രണ്ട് റൺസ് മാത്രം ആണ് വൈഭവ് വഴങ്ങിയത്. വിക്കറ്റ് വീഴ്ത്താൻ വൈഭവിന് സാധിച്ചില്ല. എങ്കിലും ബോളിങ്ങിലും തന്നെ ഉപയോഗിക്കാനാവും എന്ന വ്യക്തമായ സൂചന നൽകുകയാണ് വൈഭവ്. വൈഭവിന്റെ ബോളിങ് വിഡിയോ സമൂഹമാധ്യമങ്ങളിലും എത്തി. രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ ബാറ്റർ എങ്ങനെയാണ് ബോൾ ചെയ്തത് എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.
— Probuddha Bhattacharjee (@ProbuddhaBhatt1) June 27, 2025
Also Read: IPL Trade: പ്രതിഫലം ഉയർന്നത് 6,900 ശതമാനം; ഈ താരത്തെ രാജസ്ഥാൻ റിലീസ് ചെയ്തേക്കും
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ 18 പന്തിൽ നിന്ന് 48 റൺസ് ആണ് വൈഭവ് സൂര്യവൻഷി അടിച്ചെടുത്തത്. 18ാം നമ്പർ ജഴ്സി അണിഞ്ഞാണ് വൈഭവ് കളിക്കാനിറങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കോഹ്ലി പടിയിറങ്ങുമ്പോൾ ഉണ്ടാവുന്ന വിടവ് നികത്താൻ മറ്റൊരു പതിനെട്ടാം നമ്പർ ജഴ്സി താരം എത്തുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. പതിനെട്ടാം നമ്പർ ജഴ്സിയിൽ വൈഭവ് അടിച്ചു തകർക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയിലാണ്.
Also Read: റിങ്കുവിന് വിവാഹ സമ്മാനം; ജോലി നൽകി യുപി സർക്കാർ; ശമ്പളം ഞെട്ടിക്കും
അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെട്ടതായിരുന്നു വൈഭവ് സൂര്യവൻഷിയുടെ ഇന്നിങ്സ്. ഇംഗ്ലണ്ട് അണ്ടർ 19 ടീം മുൻപിൽ വെച്ച വിജയ ലക്ഷ്യം 26 ഓവർ ബാക്കി നിൽക്കെ ഇന്ത്യ അണ്ടർ 19 ടീം മറികടന്നു. വൈഭവ് മിന്നും തുടക്കം നൽകിയതോടെ ഇന്ത്യ അണ്ടർ 19 ടീമിന് എട്ട് ഓവറിൽ 70 റൺസ് കണ്ടെത്താനായി.
Read More: കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.