/indian-express-malayalam/media/media_files/2025/01/20/55YFbCl4uGO4Yrdust3a.jpg)
Rinku Singh, Priya Saroj(Instagram)
ഒൻപതാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന വിദ്യാർഥി. എന്നാലിപ്പോൾ ഉത്തർപ്രദേശിലെ എഡ്യുക്കേഷണൽ ഓഫീസർ എന്ന തസ്തികയിലേക്ക് എത്തുകയാണ് ആ താരം. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് ആണ് ക്രിക്കറ്റിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്. എംപിയായ പ്രിയാ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ തേടി പുതിയ ജോലി നിയമനം വരുന്നത്.
എന്നാൽ ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച വ്യക്തിക്ക് ഈ പദവിയിൽ ജോലി നൽകാമോ എന്ന ചോദ്യം ഉയരുന്നുണ്ട്. റിങ്കു സിങ്ങിന് നൽകിയിരിക്കുന്ന ജോലിക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണം നേടിയതോടെയാണ് ടീമിൽ അംഗമായ റിങ്കു സിങ്ങിന് ഉത്തർപ്രദേശ് സർക്കാർ ബേസിക്ക് എഡ്യുക്കേഷൻ ഓഫീസർ എന്ന തസ്തികയിൽ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചത്.
Also Read: Ishan Kishan: ബാറ്റിങ് സ്റ്റാൻസ് മാറ്റി ഇഷാൻ കിഷൻ; കുഴങ്ങി ബോളർമാർ
രാജ്യാന്തര മെഡലുകൾ നേടുന്ന കളിക്കാർക്ക് ഉത്തർപ്രദേശ് സർക്കാർ ഉന്നത തസ്തികയിൽ ജോലി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് അഭിമാനമായി മെഡൽ നേടിയ അത്ലറ്റുകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഉത്തർപ്രദേശ് സർക്കാരിന്റെ ജോലി ഓഫർ റിങ്കു സിങ് സ്വീകരിക്കുകയും ചെയ്തു.
ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനം ആണ് റിങ്കു സിങ്ങിന് കീഴിൽ വരുന്നത്. അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഓഫീസർക്കാണ് റിങ്കു റിപ്പോർട്ട് നൽകേണ്ടത്.
Also Read: കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ
ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനായ റിങ്കുവിന് 70000 രൂപ മുതൽ 90000 രൂപ വരെയാണ് ശമ്പളം. സർക്കാർ വസതി ഉൾപ്പെടെയുള്ള സൗകര്യങ്ങളും റിങ്കുവിന് ലഭിക്കും. റിങ്കുവിന് ലഭിച്ചിരിക്കുന്ന സർക്കാർ ജോലി കുടുംബത്തെ ഏറെ സന്തോഷത്തിലാക്കുകയാണ്.
Also Read: എങ്ങനെ അർജുനോട് ദേഷ്യപ്പെടും? സച്ചിന്റെ മറുപടി വെളിപ്പെടുത്തി പൃഥ്വി ഷാ
റിങ്കു സിങ്ങും എംപിയായ പ്രിയാ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം വലിയ ആഘോഷമായാണ് നടന്നത്. ക്രിക്കറ്റ്, രാഷ്ട്രീയ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ ഇവരുടെ വിവാഹ തീയതി മുൻ നിശ്ചയിച്ചതിൽ നിന്ന് മാറ്റി വയ്ക്കുകയുണ്ടായി. റിങ്കുവിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവേണ്ടതുണ്ട് എന്നതിനെ തുടർന്നാണ് വിവാഹ തീയതി മാറ്റിവെച്ചത്.
Read More: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.