scorecardresearch

കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ

Shikhar Dhawan Autobiography: "അവൾ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാൻ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവൾ എന്ന് തോന്നി. ഞാൻ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു."

Shikhar Dhawan Autobiography: "അവൾ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാൻ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവൾ എന്ന് തോന്നി. ഞാൻ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു."

author-image
Sports Desk
New Update
Rohit Sharma and Shikhar Dhawan

Rohit Sharma and Shikhar Dhawan: (Source: Shikhar Dhawan, Instagram)

Shikhar Dhawan Autobiography: ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാന്റെ ആത്മകഥയിൽ പറയുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ കൗതുകമാവുന്നത്. രോഹിത് ശർമയുമായി മുറി ഷെയർ ചെയ്യുന്ന സമയം ഗേൾഫ്രണ്ടിനെ ധവാൻ മുറിയിലേക്ക് ഒളിച്ചുകടത്തിയ രസകരമായ സംഭവത്തെ കുറിച്ചും ധവാന്റെ ആത്മകഥയിൽ പറയുന്നതായി സ്പോർട്സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

2006ലെ ഇന്ത്യ എയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലെ സംഭവം ആണ് ഇത്. എങ്ങനെയാണ് ഗേൾഫ്രണ്ടിനെ കണ്ടെത്തിയത് എന്നും ആരും അറിയാതെ ഹോട്ടൽ റൂമിലേക്ക് കടത്തിയത് എന്നും ധവാൻ പറയുന്നു. ഇതിനോട് രോഹിത് ശർമ എങ്ങനെയാണ് പ്രതികരിച്ചത് എന്നതും ധവാൻ വെളിപ്പെടുത്തുന്നുണ്ട്. 

Also Read: india vs England: ബുദ്ധിയുള്ളവർ രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകില്ല; കാരണങ്ങൾ

എന്റെ പെണ്ണാണ് അവൾ എന്ന് തോന്നിയതായി ധവാൻ

"അവൾ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാൻ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവൾ എന്ന് തോന്നി. ഞാൻ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു," ആത്മകഥയിൽ ധവാൻ പറയുന്നു. 

Advertisment

"പരിശീലന മത്സരത്തിൽ അർധ ശതകത്തോടെയാണ് ഞാൻ തുടങ്ങിയത്. നന്നായി കളിക്കാൻ എനിക്കായി. ഓരോ മത്സരം കഴിയുമ്പോഴും ഞാൻ എലനെ(യഥാർഥ പേരല്ല) കാണാനായി പോയി. പിന്നാലെ ഞാൻ അവളെ എന്റെ മുറിയിലേക്ക് കൊണ്ടുവരാൻ തുടങ്ങി. രോഹിത്തായിരുന്നു ആ സമയം എന്റെ റൂംമേറ്റ്. 'എന്നെ ഒന്ന് ഉറങ്ങാൻ സമ്മതിക്കുമോ' എന്ന് രോഹിത്ത് എന്നോട് ദേഷ്യത്തോടെ ചോദിക്കും."

Also Read: Sanju Samson: സഞ്ജുവിനായി ചെന്നൈ അശ്വിനേയും ദുബെയേയും രാജസ്ഥാന് നൽകും? റിപ്പോർട്ട്

നാഷണൽ സെലക്ടറുടെ മുൻപിലും ഞങ്ങൾ കൈകോർത്ത് നടന്നു

"ഒരു വൈകുന്നേരം ഞാൻ എലനൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ എത്തിയതോടെ ഗേൾഫ്രണ്ട് എനിക്കൊപ്പം ഉണ്ടെന്ന കാര്യം സ്ക്വാഡിനുള്ളിൽ എല്ലാവരും അറിഞ്ഞു. ഒരു സീനിയർ നാഷണൽ സെലക്ടർ ഞാനും ഗേൾഫ്രണ്ടും ലോബിയിൽ കൈകോർത്ത് നടക്കുന്നത് കണ്ടു."

"എന്നാൽ അവളുടെ കൈ വിടാൻ എനിക്ക് തോന്നിയില്ല. കാരണം ഞാൻ തെറ്റൊന്നും ചെയ്യുന്നില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ആ ഓസീസ് പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയൽ എനിക്ക് സീനിയർ ഇന്ത്യൻ ടീമിലേക്ക് എത്താൻ അവസരമുണ്ടായി. എന്നാൽ എന്റെ പ്രകടനം മോശമായി വന്നു," ആത്മകഥയിൽ ശിഖർ ധവാൻ പറഞ്ഞു. 

Also Read: എങ്ങനെ അർജുനോട് ദേഷ്യപ്പെടും? സച്ചിന്റെ മറുപടി വെളിപ്പെടുത്തി പൃഥ്വി ഷാ

ഇപ്പോൾ ധവാൻ സോഫിയ ഷൈനിനൊപ്പം

ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശിഖർ ധവാൻ ഇപ്പോൾ സോഫിയ ഷൈനുമായി പ്രണയത്തിലാണ്. അയർലൻഡുകാരിയാണ് സോഫി ഷൈൻ. 2024 മുതൽ ആയിഷയും ധവാനും ഒരുമിച്ച് ആരാധകരുടെ കണ്ണിൽ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും ധവാൻ താൻ പ്രണയത്തിലാണെന്ന കാര്യം ആരാധകരുമായി പങ്കുവയ്ക്കുന്നത് 2025 മെയിലാണ്. 

മെൽബൺ സ്വദേശിയായിരുന്ന ആയിഷ മുഖർജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്നസ് ട്രെയ്നറും കിക്ക് ബോക്സറുമായിരുന്നു ആയിഷ. ആയിഷയുമായി ധവാൻ പ്രണയത്തിലാവുകയും 2012ൽ ഇരുവരും വിവാഹിതരാവും ചെയ്തു. ധവാനേക്കാൾ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തിൽ ധവാന് ഒരു മകനാണ് ഉള്ളത്.

Read More: കോഹ്ലിയും ബുമ്രയും അല്ല; 'ഗെയിം ചെയിഞ്ചർ' ഈ താരം: രോഹിത് ശർമ

indian cricket Indian Cricket Players Indian Cricket Team Rohit Sharma Shikhar Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: