/indian-express-malayalam/media/media_files/2025/06/28/ishan-kishan-changing-batting-stance-2025-06-28-15-23-26.jpg)
Ishan Kishan Changing Batting Stance: (Screengrab)
Ishan Kishan Batting Stance: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമല്ല എങ്കിലും ഇംഗ്ലണ്ടിലുണ്ട് ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ. കൗണ്ടി ക്രിക്കറ്റിൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി റൺസ് വാരിക്കൂട്ടാൻ ഇഷാൻ കിഷനായി. കൗണ്ടിയിലെ അരങ്ങേറ്റത്തിൽ 87 റൺസ് കണ്ടെത്തിയ ഇഷാൻ കിഷൻ തന്റെ ബാറ്റിങ് സ്റ്റാൻസ് മാറ്റി പലവട്ടം ബോളർമാരെ ആശയക്കുഴപ്പത്തിലാക്കി.
ഇഷാൻ ബാറ്റിങ് സ്റ്റാൻസ് അനായാസം മാറ്റിക്കൊണ്ടിരുന്നതോടെ എവിടേക്ക് ബോൾ ചെയ്യണം എന്നാലോചിച്ച് ബോളർമാർ കുഴങ്ങി. എതിർ ടീമായ യോർക് ഷെയറിന്റെ താരങ്ങൾ ഇഷാൻ കിഷനെ പുറത്താക്കാനുള്ള ക്യാച്ച് നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെയാണ് താരം 87 റൺസ് കണ്ടെത്തിയത്. 12 ഫോറും ഒരു സിക്സും ഇഷാനിൽ നിന്ന് വന്നു.
Ishan Kishan is a special player. pic.twitter.com/46Wu0LX8dq
— Rothesay County Championship (@CountyChamp) June 27, 2025
Also Read: india vs England: ബുദ്ധിയുള്ളവർ രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകില്ല; കാരണങ്ങൾ
വിക്കറ്റിന് പിന്നിൽ നിന്നും ഇഷാൻ കിഷൻ കൗണ്ടിയിലെ അരങ്ങേറ്റത്തിൽ ശ്രദ്ധപിടിച്ചു. പാക്കിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസിന്റെ പന്തിൽ ആദം ലിത്തിനെ ഇഷാൻ സ്റ്റംപ് ചെയ്ത് ഗോൾഡൻ ഡക്കാക്കി മടക്കി. സോമർസെറ്റിനെതിരെ ജൂൺ 29നുള്ള നോട്ടിങ്ങ്ഹാംഷയറിന്റെ മത്സരത്തിലും ഇഷാൻ കിഷൻ കളിക്കും.
Also Read: Sanju Samson: സഞ്ജുവിനായി ചെന്നൈ അശ്വിനേയും ദുബെയേയും രാജസ്ഥാന് നൽകും? റിപ്പോർട്ട്
ലിമിറ്റഡ് ഓവർ ക്രിക്കറ്റ് താരമായാണ് ഇഷാൻ കൂടുതൽ തിളങ്ങുന്നത് എങ്കിലും റെഡ് ബോളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച കണക്കുകളാണ് ഇഷാനുള്ളത്. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3534 റൺസ് ആണ് ഇഷാൻ കിഷൻ കണ്ടെത്തി. എട്ട് സെഞ്ചുറിയും 18 അർധ ശതകവും ഇഷാന്റെ പേരിലുണ്ട്.
Also Read: എങ്ങനെ അർജുനോട് ദേഷ്യപ്പെടും? സച്ചിന്റെ മറുപടി വെളിപ്പെടുത്തി പൃഥ്വി ഷാ
"ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് കഴിവുകൾ പുറത്തെടുക്കാൻ സാധിച്ചത് എക്സൈറ്റ് ചെയ്യിക്കുന്നു. എത്രത്തോളം മികച്ച ക്രിക്കറ്റ് താരമാവാൻ സാധിക്കുമോ അത്രത്തോളം മികച്ച ബാറ്ററാവാനാണ് ഞാൻ ശ്രമിക്കുന്നത്. ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ കളിച്ച് കൂടുതൽ സ്കില്ലുകൾ പഠിക്കാനും ശ്രമിക്കുകയാണ്," ഇഷാൻ കിഷൻ പറഞ്ഞു.
തിലക് വർമയ്ക്ക് സെഞ്ചുറി
കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തിലക് വർമ സെഞ്ചുറി നേടി. 234 പന്തുകൾ നേരിട്ടായിരുന്നു തിലകിന്റെ കരുതലോടെയുള്ള ഇന്നിങ്സ്. എസെക്സിന് വേണ്ടിയാണ് തിലക് വർമ കളിക്കുന്നത്. 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് തിലക് വർമ ഇതുവരെ കളിച്ചിട്ടുള്ളത്. 119 ട്വന്റി20 മത്സരങ്ങൾ തിലക് വർമ കളിച്ചപ്പോൾ അതിൽ 25 എണ്ണം ഇന്ത്യൻ കുപ്പായത്തിലായിരുന്നു.
Read More: കോഹ്ലിയും ബുമ്രയും അല്ല; 'ഗെയിം ചെയിഞ്ചർ' ഈ താരം: രോഹിത് ശർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.