/indian-express-malayalam/media/media_files/2025/06/29/dhruv-jurel-and-ms-dhoni-2025-06-29-11-11-43.jpg)
Dhruv Jurel and MS Dhoni: (Source: Dhruv Jurel, Instagram)
Dhruv Jurel IPL Rajasthan Royals: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കും എന്ന അഭ്യൂഹം ശക്തമാണ്. ആർ അശ്വിനേയും ശിവം ദുബെയെയും നൽകി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ട്രേഡിനായാണ് ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. എന്നാൽ താര ലേലത്തിന് മുൻപായുള്ള ഈ ട്രേഡ് യാഥാർഥ്യമാകുമോ എന്ന് വ്യക്തമല്ല. സഞ്ജുവിന്റെ സിഎസ്കെയിലേക്കുള്ള മാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമാവുന്നതിന് ഇടയിൽ മറ്റൊരു താരത്തെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തേക്കും എന്ന റിപ്പോർട്ടുകളും വരുന്നു.
രാജസ്ഥാൻ റോയൽസിന്റെ ധ്രുവ് ജുറൽ അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിൽ ഉണ്ടായേക്കില്ല എന്നാണ് സൂചനകൾ. ഉണ്ടായാൽ തന്നെ പ്രതിഫലം വെട്ടിക്കുറച്ചേക്കും. പതിനെട്ടാം ഐപിഎൽ സീസണിലെ താര ലേലത്തിന് മുൻപായി രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ കളിക്കാരിൽ ധ്രുവ് ജുറെലും ഉണ്ടായിരുന്നു.
Also Read: റിങ്കുവിന് വിവാഹ സമ്മാനം; ജോലി നൽകി യുപി സർക്കാർ; ശമ്പളം ഞെട്ടിക്കും
14 കോടി രൂപയ്ക്കാണ് ധ്രുവ് ജുറെലിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. ധ്രുവ് ജുറെലിന്റെ പ്രതിഫലം 6,900 ശതമാനം ആണ് ഉയർന്നത്. 20 ലക്ഷം രൂപയായിരുന്നു ജുറെലിന്റെ പ്രതിഫലം. എന്നാൽ ജോസ് ബട്ട്ലറെ പോലൊരു താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി ജുറെലിനെ നിലനിർത്തിയിട്ടും ഫ്രാഞ്ചൈസി തന്നിലർപ്പിച്ച വിശ്വാസത്തിനൊത്ത് ഉയരാൻ ധ്രവ് ജുറെലിന് സാധിച്ചില്ല.
Also Read: Ishan Kishan: ബാറ്റിങ് സ്റ്റാൻസ് മാറ്റി ഇഷാൻ കിഷൻ; കുഴങ്ങി ബോളർമാർ
കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 333 റൺസ് ആണ് ധ്രുവ് ജുറെൽ സ്കോർ ചെയ്തത്. 156 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. സീസണിലെ പല മത്സരങ്ങളിലും ടീം തോൽവിയിലേക്ക് വീണത് ധ്രുവ് ജുറെലും ഹെറ്റ്മയറും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതിലൂടെയാണ്. ഇതോടെ ഇരുവരേയും ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന വ്യാപക വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് 14 കോടി രൂപ എന്ന ഉയർന്ന പ്രതിഫലം ജുറെലിന് നൽകാൻ രാജസ്ഥാൻ തയ്യാറായേക്കില്ല എന്നാണ് സൂചനകൾ. ഇതോടെ താര ലേലത്തിന് മുൻപായി ജുറെലിനെ റിലീസ് ചെയ്ത് പിന്നാലെ കുറഞ്ഞ തുകയ്ക്ക് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ജുറെലിനെ രാജസ്ഥാൻ തിരികെ ടീമിലെത്തിക്കാനും ശ്രമിച്ചേക്കും.
Also Read: Vaibhav Suryavanshi: 19 പന്തിൽ 48 റൺസുമായി വൈഭവ്; ഒരു കോഹ്ലി ബന്ധവും ഉണ്ട്; എന്ത് എന്നല്ലേ?
സഞ്ജു സാംസണും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ട്രേഡ് ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് ശക്തം. താര ലേലത്തിന് മുൻപ് ട്രേഡ് സാധ്യമായില്ലെങ്കിൽ സഞ്ജുവിന്റെ പേര് ലേലത്തിലേക്ക് വന്നേക്കും. ഇങ്ങനെ വന്നാൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ സഞ്ജുവിനെ ലക്ഷ്യമിട്ട് ഇറങ്ങുമെന്ന് ഉറപ്പാണ്. കാരണം രഹാനെയ്ക്ക് പകരം പുതിയൊരു ക്യാപ്റ്റനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തേടുന്നുണ്ട്.
ഈ സീസണിൽ പരുക്ക് സഞ്ജു സാംസണിനെ ഒരുപാട് വലച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ആർച്ചറുടെ പന്തിൽ വിരലിനേറ്റ പരുക്കിനെ തുടർന്ന് ഐപിഎല്ലിന്റെ തുടക്കത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റർ എന്ന നിലയിൽ മാത്രമാണ് സഞ്ജു കളിച്ചത്. പിന്നാലെ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തി എങ്കിലും വാരിയെല്ലിന്റെ ഭാഗത്തെ വേദന തിരിച്ചടിയായി.
സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 285 റൺസ് ആണ് സഞ്ജു സ്കോർ ചെയ്തത്. 140 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. 2022ലെ ഐപിഎൽ സീസണിൽ 17 കളിയിൽ നിന്ന് 458 റൺസും 2023ലെ സീസണിൽ 14 കളിയിൽ നിന്ന് 362 റൺസും സഞ്ജു സ്കോർ ചെയ്തിരുന്നു.
Read More: കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.