/indian-express-malayalam/media/media_files/2025/06/29/mohammed-siraj-against-england-test-2025-06-29-11-58-01.jpg)
Mohammed Siraj: (Source: Mohammed Siraj, Instagram)
Mohammed Siraj india Vs England 2nd Test: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ നെറ്റ്സിലെ പരിശീലനം ആണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചത്. രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ പേസ് ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകേണ്ടത് സിറാജ് ആണ്. എന്നാൽ അതിന് വേണ്ടി ബോളിങ്ങിൽ കൂടുതൽ സമയം അല്ല സിറാജ് നെറ്റ്സിൽ പരിശീലനം നടത്തിയത്. മറിച്ച് ബാറ്റിങ്ങിലായിരുന്നു.
ലീഡ്സിൽ രണ്ട് ഇന്നിങ്സുകളിലുമായി അഞ്ച് സെഞ്ചുറികൾ വന്നിട്ടും ടെസ്റ്റ് ജയിക്കാൻ ഇന്ത്യക്കായില്ല. ലീഡ്സിൽ രണ്ട് ഇന്നിങ്സിലും ഇന്ത്യയടെ ലോവർ ഓർഡർ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. ഇതോടെ ഇന്ത്യൻ ലോവർ ഓർഡർ ബാറ്റിങ് നിരയ്ക്ക് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമായ നിർദേശം നൽകിയതിനെ തുടർന്നാണ് സിറാജ് അധിക സമയം ബാറ്റിങ്ങിൽ പരിശീലനം നടത്തിയത് എന്നാണ് റിപ്പോർട്ട്.
Also Read: IPL Trade: പ്രതിഫലം ഉയർന്നത് 6,900 ശതമാനം; ഈ താരത്തെ രാജസ്ഥാൻ റിലീസ് ചെയ്തേക്കും
ബുമ്രയും പ്രസിദ്ധ് കൃഷ്ണയും പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന സമയമാണ് സിറാജ് ബാറ്റിങ്ങിനായി കൂടുതൽ സമയം ചിലവഴിച്ചത്. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് ഇതെന്ന് വ്യക്തം.
Also Read: റിങ്കുവിന് വിവാഹ സമ്മാനം; ജോലി നൽകി യുപി സർക്കാർ; ശമ്പളം ഞെട്ടിക്കും
പ്രതിരോധ കെട്ടാൻ മുഹമ്മദ് സിറാജ്
ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷുവിന്റെ നിരീക്ഷണത്തിലാണ് മുഹമ്മദ് സിറാജ് തന്റെ ഡിഫൻസീവ് ബാറ്റിങ് ടെക്നിക് മെച്ചപ്പെടുത്താൻ ശ്രമിച്ചത്.
Also Read: Ishan Kishan: ബാറ്റിങ് സ്റ്റാൻസ് മാറ്റി ഇഷാൻ കിഷൻ; കുഴങ്ങി ബോളർമാർ
ഷോർട്ട് ബോളുകൾ പ്രതിരോധിച്ചിടുന്നത്, ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകൾ ലീവ് ചെയ്യുന്നത്, സോഫ്റ്റ് ഹാൻഡ് ഫോർവേർഡ് ഡിഫൻസ് എന്നിവയിലാണ് സിറാജ് കൂടുതൽ ശ്രദ്ധ കൊടുത്തത്. സാധാരണ നെറ്റ്സിൽ സിറാജ് ഈ വിധം ബാറ്റിങ് പരിശീലനം നടത്താറില്ല. ഇന്ത്യയുടെ വാലറ്റത്തെ കൂടുതൽ സമയം പ്രതിരോധിച്ച് നിർത്താൻ പ്രാപ്തനാക്കാനാണ് ടീം മാനേജ്മെന്റിനെ നീക്കം.
Read More: കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.