/indian-express-malayalam/media/media_files/2025/02/17/CrsIZzNpTwn4hCVG4iar.jpg)
സ്മൃതി മന്ഥാന Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
Women Premier League: റൺമഴ പെയ്ത മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 12 റൺസിന് തോൽപ്പിച്ച് യുപി വാരിയേഴ്സ്. യുപി വാരിയേഴ്സിനോടേറ്റ തോൽവിയോടെ നിലവിലെ ചാംപ്യന്മാർ ടൂർണമെന്റിൽ നിന്ന് പുറത്തായി. യുപി വാരിയേഴ്സ് മുൻപിൽ വെച്ച 226 റൺസ് വിജയ ലക്ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ ആർസിബി 19.3 ഓവറിൽ 213 റൺസിന് ഓൾഔട്ടായി.
ആർസിബി ടോസ് നേടി യുപിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ മന്ഥാനയുടെ ഈ തീരുമാനം തെറ്റി എന്ന് തെളിയിച്ചാണ് ജോർജിയ വോൾ ബാറ്റ് വീശിയത്. ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് യുപി വാരിയേഴ്സ് കൂറ്റൻ വിജയ ലക്ഷ്യം കണ്ടെത്തിയത്. 56 പന്തിൽ നിന്ന് 17 ഫോറും ഒരു സിക്സും സഹിതമാണ് ജോർജിയ 99 റൺസ് എടുത്തത്. വൺഡൗണായി ഇറങ്ങിയ കിരൺ 16 പന്തിൽ നിന്ന് 46 റൺസും നേടി.
വമ്പൻ വിജയ ലക്ഷ്യം മുൻപിൽ നിൽക്കെ യുപിക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയാണ് ആർസിബി ബാറ്റ് ചെയ്തത്. എന്നാൽ ബിഗ് ഇന്നിങ്സ് കണ്ടെത്തുന്നതിൽ ആർസിബി താരങ്ങൾ പരാജയപ്പെട്ടു. 33 പന്തിൽ നിന്ന് 69 റൺസ് അടിച്ചെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ് ആണ് ആർസിബിയുടെ ടോപ് സ്കോറർ. ആറ് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു റിച്ചയുടെ ഇന്നിങ്സ്.
ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ ആർസിബിക്ക് ജയം അനിവാര്യമായിരുന്നു. ഇത് മുൻനിർത്തി തുടക്കം മുതലേ ആർസിബി താരങ്ങൾ സ്കോറിങ്ങിന്റെ വേഗം കൂട്ടി. മേഘ്ന 12 പന്തിൽ നിന്ന് 27 റൺസ് എടുത്തു. എന്നാൽ ക്യാപ്റ്റൻ മന്ഥാനയ്ക്ക് നാല് റൺസ് മാത്രമാണ് നേടാനായത്. എല്ലിസ് പെറി 15 പന്തിൽ നിന്ന് 28 റൺസ് എടുത്തു. സ്നേഹ് റാണ ആറ് പന്തിൽ നിന്ന് 26 റൺസ് എടുത്തെങ്കിലും ആർസിബിയെ ജയത്തിലേക്ക് എത്തിക്കാൻ ഇത് പോരായിരുന്നു. യുപിക്കായി ക്യാപ്റ്റൻ ദീപ്തി ശർമയും എക്ലസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Read More
- Women Premier League: ലാനിങ്ങിന്റെ വെടിക്കെട്ട് പാഴായി; ഹർലിന്റെ ബാറ്റിങ് കരുത്തിൽ ഗുജറാത്തിന് ജയം
- വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയർ ചെസ് ചാംപ്യൻ
- Kerala Blasters: നാണംകെട്ടില്ല; അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം
- Champions Trophy: 20.6 കോടി കാഴ്ച്ചക്കാർ; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യ-പാക്കിസ്ഥാൻ പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.