/indian-express-malayalam/media/media_files/2025/03/07/hALEtaZEjVX5exlgeIzG.jpg)
Kerala Blasters Beat Mumbai City Photograph: (ISL, Instagram)
കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ഹോം മത്സരം. മഞ്ഞപ്പടക്കൂട്ടം കലൂരിൽ മഞ്ഞക്കടലായി ഒഴുകി എത്തേണ്ടിയിരുന്ന മത്സരം. എന്നാൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കാണാൻ എത്തിയത് ആയിരത്തിൽ താഴെ ആരാധകർ മാത്രം. സ്വന്തം മണ്ണിലെ അവസാന പോരിൽ കരുത്തരായ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തതിന്റെ ചെറിയ ഒരു ആശ്വാസത്തിൽ ബ്ലാസ്റ്റേഴ്സിന് മടങ്ങാം.
സീസണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ 4-2നാണ് മുംബൈ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ സമനില നേടിയാൽ പോലും മുംബൈക്ക് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. എന്നാൽ ഒരു മത്സരം കൂടി മുംബൈക്ക് ഇനി ബാക്കിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ എട്ടാമത്തെ ജയമാണ് ഇത്. നാല് കളിയിൽ സമനില വഴങ്ങിയപ്പോൾ 11 കളിയിൽ തോറ്റു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 52ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വല കുലുക്കിയത്. 52ാം മിനിറ്റിൽ പെപ്രയിലൂടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ. സമനില പിടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾക്കൊന്നും വലിയ ഊർജം ഉണ്ടായിരുന്നില്ല.
കളി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് എയ്മന് മഞ്ഞക്കാർഡ് ലഭിച്ചു. ടോറലിനെ ഫൗൾ ചെയ്തതിനായിരുന്നു ഇത്. ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളുടേയും പ്രതിരോധനിരയ്ക്ക് കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. എന്നാൽ പത്താം മിനിറ്റിൽ ചാങ്തേ മുംബൈ സിറ്റിക്കായി അവസരം സൃഷ്ടിച്ചെടുത്തു.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ അതിജീവിച്ച് ഒറ്റയ്ക്ക് മുന്നേറാനായിരുന്നു ചാങ്തേയുടെ ശ്രമം. എന്നാൽ താരത്തിന്റെ ഇടംകാൽ ഷോട്ട് ക്രോസ്ബാറിൽ തട്ടി അകന്നു. 13ാം മിനിറ്റിൽ മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സും അവസരം കണ്ടെത്തി. വലത് വശത്ത് നിന്ന് കൊറുവിന്റെ തകർപ്പൻ ക്രോസ്. എന്നാൽ സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ച ഇഷാൻ പണ്ഡിതയ്ക്ക് മികച്ച ഫിനിഷിലൂടെ പന്ത് വലയിലാക്കാനായില്ല.
17ാം മിനിറ്റിലേക്ക് കളി എത്തിയപ്പോൾ ലൂണയുടെ ഫ്രികിക്കിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം തെളിഞ്ഞുവന്നു. ഡ്രിനിച്ച് ഹെഡ്ഡ് ചെയ്തെങ്കിലും മുംബൈ സിറ്റി ഗോൾകീപ്പറുടെ സ്ട്രോങ് സേവ് വന്നു. 38ാം മിനിറ്റിൽ ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി ഒരു മുന്നേറ്റത്തിന് തുടക്കമിട്ടു. പെപ്രയിലേക്കായിരുന്നു ലൂണയുടെ പാസ്. പെപ്രയിൽ നിന്ന് ഇഷാൻ പണ്ഡിതയിലേക്ക്. എന്നാൽ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കാണ് ഇഷാന്റെ ഷോട്ട് വന്ന് വീണത്.
ആദ്യ പകുതിയിൽ ഡ്രിനിച്ചിന്റെ ഹെഡ്ഡർ മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ തുറന്ന മികച്ച അവസരം. മുംബൈ പ്രതിരോധ നിര ആദ്യ പകുതിയിൽ കരുത്ത് കാണിച്ച് നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുംബൈയുടെ പ്രതിരോധനിര താരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് പെപ്ര ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിലാക്കി ബ്ലാസ്റ്റേഴ്സിന് 1-0ന്റെ ലീഡ് നേടിക്കൊടുത്തു.
68ാം മിനിറ്റിൽ ബ്രൻഡന്റെ ക്രോസ് ഐബന്റെ കയ്യിൽ തട്ടിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 88ാം മിനിറ്റിഷ നവോച്ചയിൽ നിന്ന് വന്ന ടാക്കിളും 89ാം മിനിറ്റിലെ നോവയുടെ ഇടംകാൽ ഷോട്ടും കളിയിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നിമിഷങ്ങളായിരുന്നു.
Read More
- Women Premier League: യുപിയുടെ പ്രതീക്ഷകൾ അവസാനിച്ചു; മുംബൈക്ക് അനായാസ ജയം
- Sunil Chhetri: വിരമിക്കൽ തീരുമാനം പിൻവലിച്ചു; സുനിൽ ഛേത്രി ഇന്ത്യക്കായി കളിക്കും
- Pakistan Cricket Team: ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല; നാണക്കേടിന്റെ റെക്കോർഡ്
- ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us