/indian-express-malayalam/media/media_files/2025/03/06/0qglpg5amIlU50RwfF81.jpg)
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സൗദ് ഷക്കീൽ Photograph: (സൗദ് ഷക്കീൽ, ഇൻസ്റ്റഗ്രാം)
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ അർധ ശതകം കണ്ടെത്തിയ താരമായിരുന്നു പാക്കിസ്ഥാൻ ബാറ്റർ സൗദ് ഷക്കീൽ. എന്നാൽ ഇപ്പോൾ നാണക്കേടിന്റെ ഒരു റെക്കോർഡ് ആണ് സൗദിന്റെ പേരിലേക്ക് എത്തുന്നത്. ക്രീസിലേക്ക് ബാറ്റിങ്ങിനായി എത്താൻ വൈകിയതിനെ തുടർന്ന് ഔട്ടാവുന്ന ആദ്യ താരമായി സൗദ്.
തന്റെ ടീം ബാറ്റ് ചെയ്യുന്നതിന് ഇടയിൽ ഡ്രസ്സിങ് റൂമിൽ ഇരുന്ന് ഉറങ്ങി പോയതിനെ തുടർന്നാണ് സൗദ് ക്രീസിലേക്ക് എത്താൻ വൈകിയത്. പാക്കിസ്ഥാനിലെ ഡൊമസ്റ്റിക് മത്സരങ്ങളിൽ ഒന്നിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന് വേണ്ടി സൗദ് അഞ്ചാമതാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടിയിരുന്നത്.
പാക്കിസ്ഥാൻ ടെലിവിഷന് എതിരായ പ്രസിഡന്റ്സ് കപ്പ് ഗ്രേഡ് 1 ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് സംഭവം. പാക്കിസ്ഥാൻ ക്രിക്കറ്റ് നിലവിൽ നേരിടുന്ന കളിക്കാരുടെ ഫിറ്റ്നസ് നിലനിർത്തുന്നതിലെ അലംഭാവത്തിലേക്ക് ഉൾപ്പെടെയാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
ഒരു ബാറ്റർ പുറത്തായി മൂന്ന് മിനിറ്റിന് ഉള്ളിൽ അടുത്ത ബാറ്റർ ക്രീസിലേക്ക് എത്തണം. എന്നാൽ ഉറങ്ങി പോയതിനെ തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലേക്ക് എത്താൻ സൗദിന് സാധിച്ചില്ല. ഇതോടെ എതിർ ടീം അംപയറെ സമീപിച്ചു. അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്രീസിലേക്ക് എത്താൻ വൈകിയതിനെ തുടർന്ന് പുറത്താവുന്ന ഏഴാമത്തെ താരമാണ് സൗദ്. ഈ നാണക്കേടിലേക്ക് എത്തുന്ന ആദ്യ പാക്കിസ്ഥാൻ താരവും.
Read More
- ഒറ്റ ടിക്കറ്റിന് 23.5 ലക്ഷം രൂപ; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോളടിച്ച് ദുബായ്
- Champions Trophy Semi Final: ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനൽ; ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിരാശ
- ആ അപൂർവ്വ റെക്കോർഡ്;ഇനി രോഹിത്തിന് സ്വന്തം
- ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.