scorecardresearch

ഒറ്റ ടിക്കറ്റിന് 23.5 ലക്ഷം രൂപ; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോളടിച്ച് ദുബായ്

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടന്നതെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് സംഘടിപ്പിക്കുന്നത്

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടന്നതെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് സംഘടിപ്പിക്കുന്നത്

author-image
Sports Desk
New Update
ICC Champions Trophy

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടന്നതെങ്കിലും ഇപ്പോൾ ഒറ്റയടിക്ക് കോളടിച്ചത് ദുബായാണ്. ഇന്ത്യ ഫൈനൽ യോഗ്യത നേടിയതാണ് ദുബായിക്ക് ലോട്ടറിയായത്. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയതിനു പിന്നാലെ മുഴുവൻ ഓൺലൈൻ ടിക്കറ്റുകളും വിറ്റു തീർന്നു. 

Advertisment

ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ  ഒരു ലക്ഷം ദിർഹം (23.5 ലക്ഷം ഇന്ത്യൻ രൂപ) വരെ മുടക്കിയവരുണ്ട്. പണം നൽകിയാലും ടിക്കറ്റ് ലഭ്യമല്ലെന്നതാണ് സ്ഥിതി. സ്‌കൈബോക്‌സിലേക്കുള്ള 12000 ദിർഹത്തിന്റെ ടിക്കറ്റടക്കം (2.82 ലക്ഷം രൂപ) ബാക്കിയില്ല. പല വെബ്‌സൈറ്റുകളും ടിക്കറ്റ് വില ആയിരം മടങ്ങ് വരെ വർധിപ്പിച്ചു. 250 ദിർഹത്തിന്റെ ടിക്കറ്റിന് 3000 ദിർഹമാണ് ഈടാക്കുന്നത്. ഓൺലൈനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിൽനിന്നു നേരിട്ട് ടിക്കറ്റ് വാങ്ങാൻ അവസരമുണ്ടാകുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. 

ICC Champions Trophy
ചാമ്പ്യൻസ് ട്രോഫി ഫൈനൽ ടിക്കറ്റ് നിരക്കുകൾ

മറിച്ചുവിൽപ്പനക്കാർ കൂടിയ നിരക്കിനാണ് ടിക്കറ്റ് വിൽക്കുന്നതെങ്കിലും ഇവ വാങ്ങാൻ ആരാധകരുടെ തള്ളിച്ചയാണെന്ന് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു. റീ സെയിൽ സൈറ്റുകളിൽ എല്ലാം വളരെ കുറവ് ടിക്കറ്റുകൾ മാത്രമേ വിറ്റുതീരാൻ ബാക്കിയുള്ളു. 250 ദിർഹം വിലയുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റ് എക്‌സേഞ്ച് ടിക്കറ്റ് എന്ന വൈബ്‌സൈറ്റ് 3000ദിർഹമിനാണ് വിൽക്കുന്നത്. മറ്റൊരു വെബ്‌സൈറ്റായ ടികോംബോയിൾ ഒരു ടിക്കറ്റ് പോലും കിട്ടാനില്ല. ഇതിനിടെ 11000 ദിർഹം വരെ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ വിറ്റത്. 

Advertisment
ICC Champions Trophy
ചാമ്പ്യൻസ് ട്രോഫി ഫൈനൽ ടിക്കറ്റ് നിരക്കുകൾ

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടന്നതെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് സംഘടിപ്പിക്കുന്നത്. നേരത്തെ ദുബായിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റുപോയത്. 

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുന്നത്. സെമിയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. ഓസ്‌ട്രേലിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. 

Read More

Icc Champions Trophy Champions Trophy Semi Final

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: