scorecardresearch

India Vs Australia: ഇന്ത്യ ഫൈനലിൽ; ഓസ്ട്രേലിയയെ നാല് വിക്കറ്റിന് വീഴ്ത്തി

India Vs Australia, Champions Trophy Semi Final: ഓപ്പണർമാരെ തുടക്കത്തിലെ മടക്കി ഇന്ത്യയെ സമ്മർദത്തിലാക്കാൻ ഓസ്ട്രേലിയ ശ്രമിച്ചു. എന്നാൽ കോഹ്ലിയും ശ്രേയസും ചേർന്ന് ചെയ്സിങ്ങിൽ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു

India Vs Australia, Champions Trophy Semi Final: ഓപ്പണർമാരെ തുടക്കത്തിലെ മടക്കി ഇന്ത്യയെ സമ്മർദത്തിലാക്കാൻ ഓസ്ട്രേലിയ ശ്രമിച്ചു. എന്നാൽ കോഹ്ലിയും ശ്രേയസും ചേർന്ന് ചെയ്സിങ്ങിൽ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു

author-image
Sports Desk
New Update
shreyas iyer virat kohli champions trophy semi final

Virat Kohli, Shreyas Iyer, Champions Trophy Semi Final |Photograph: (Indian Cricket Team, Instagram)

ICC Champions Trophy Semi Final, india Vs Australia: 

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ. ഗ്ലെൻ മാക്സ് വെല്ലിനെ 49ാം ഓവറിലെ ആദ്യ പന്തിൽ സിക്സ് പറത്തി കെ എൽ രാഹുൽ ആണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ഫൈനൽ പ്രവേശനം ആഘോഷമാക്കിയത്. ഇത് തുടരെ മൂന്നാം വട്ടമാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തുന്നത്. ഇന്ത്യ ഇതുവരെ അഞ്ച് വട്ടമാണ് ചാംപ്യൻസ് ട്രോഫി ഫൈനലിൽ കടന്നിട്ടുള്ളത്. 2013ൽ ഏറ്റവും ഒടുവിൽ കിരീടം ചൂടി.

Advertisment

 ട്വന്റി20 ലോക കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ഐസിസി കിരീടം കൂടി ഇന്ത്യയുടെ തൊട്ടരികിൽ എത്തി നിൽക്കുന്നു. ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയ മുൻപിൽ വെച്ച 265 റൺസ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ശേഷിക്കെ മറികടന്നു. ഞായറാഴ്ച ദുബായിലാണ് ഫൈനൽ. ദക്ഷിണാഫ്രിക്ക- ന്യൂസിലൻഡ് സെമിയിലെ വിജയിയാവും കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികൾ. 

വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടേയും 91 റൺസ് കൂട്ടുകെട്ടാണ് ചെയ്സിങ്ങിൽ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. വിരാട് കോഹ്ലി 98 പന്തിൽ നിന്ന് 84 റൺസ് നേടി. അഞ്ച്  ബൗണ്ടറിയോടെ കരുതലോടെ കളിച്ചായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ശ്രേയസ് അയ്യർ 62 പന്തിൽ നിന്ന് 45 റൺസ് നേടി. 

ശ്രേയസിനെ പുറത്താക്കി ആദം സാംപയാണ് ഇവരുടെ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യൻ സ്കോർ 225ൽ നിൽക്കെ ടീമിനെ ജയത്തോട് അടുപ്പിച്ചതിന് ശേഷമാണ് കോഹ്ലി മടങ്ങിയത്. സാംപ തന്നെയാണ് കോഹ്ലിയുടെ വിക്കറ്റും എടുത്തത്.

Advertisment

കോഹ്ലിയും ശ്രേയസും പുറത്തായതിന് പിന്നാലെ കെ.എൽ.രാഹുലും ഹർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ  ജയിപ്പിച്ചു കയറ്റുമെന്ന് തോന്നിച്ചു. എന്നാൽ വിജയത്തോടെ അടുക്കവെ ഹർദിക്കിന്റെ വിക്കറ്റ് വീണു. 24 പന്തിൽ നിന്ന് 28 റൺസ് ആണ് ഹർദിക് എടുത്തത്.  അക്ഷർ പട്ടേൽ 30 പന്തിൽ നിന്ന് 27 റൺസ് നേടി. രാഹുൽ 34 പന്തിൽ നിന്ന് 42 റൺസെടുത്ത് ഇന്ത്യൻ ജയം വേഗത്തിലാക്കി.

ഓപ്പണർമാർ മടങ്ങിയിട്ടും കുലുങ്ങിയില്ല

നേരത്തെ ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ആദ്യം ഗില്ലിനേയും പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയേയുമാണ് ആദ്യ എട്ട് ഓവറിനുള്ളിൽ ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ 43-2ലേക്ക് വീണത് ഇന്ത്യയെ സമ്മർദത്തിലാക്കി. 

എട്ട് റൺസ് എടുത്ത് നിന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 11 പന്തിൽ നിന്ന് എട്ട് റൺസ് എടുത്ത് നിന്ന ഗില്ലിനെ ബെൻ ക്ലീൻ ബൗൾഡാക്കി. ബാക്ക്ഫൂട്ടിൽ നിന്ന് ഷോർട്ട് തേർഡിലേക്ക് കളിക്കാനാണ് ഗിൽ ശ്രമിച്ചത്. എന്നാൽ പാതി മനസോടെയുള്ള ഗില്ലിന്റെ ശ്രമത്തിന് ഇടയിൽ ഇൻസൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കി. 

ബാറ്റിങ്ങിൽ നല്ല തുടക്കം ലഭിച്ച രോഹിത് ശർമയെ കൂപ്പറാണ് മടക്കിയത്. 29 പന്തിൽ നിന്ന് 28 റൺസ് എടുത്ത് നിൽക്കെ ഇന്ത്യൻ ക്യാപ്റ്റനെ കൂപ്പർ വിക്കറ്റിന് മുൻപിൽ കുടുക്കി. ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും മികച്ച ഫോമിൽ നിൽക്കുന്ന കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതാണ് ഇന്ത്യയെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്താൻ തുണച്ചത്. 

ഓസ്ട്രേലിയക്കായി ആദം സാംപയും എല്ലിസും രണ്ട് വിക്കറ്റും ബെന്നും കൂപ്പറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പാറ്റ് കമിൻസ്, ഹെയ്സൽവുഡ് എന്നിവരുടെ അസാന്നിധ്യം ഓസ്ട്രേലിയയെ കാര്യമായി ബാധിച്ചിരുന്നു. 

Read More

Icc Champions Trophy Champions Trophy Semi Final Virat Kohli Rohit Sharma India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: