/indian-express-malayalam/media/media_files/2025/03/03/ynGhHDpCdKucaFnCxm3s.jpg)
ചിത്രം: എക്സ്
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നായകത്വത്തെ ചോദ്യം ചെയ്ത കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. രോഹിത് ശർമ ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും ഷമ മുഹമ്മദിന്റെ അഭിപ്രായത്തോടെ യോജിക്കുന്നുവെന്നും സൗഗത റോയ് എഎൻഐയോട് പറഞ്ഞു.
"ഞാൻ സമ്മതിക്കുന്നു, ഇത് രാഷ്ട്രീയത്തെക്കുറിച്ചല്ല, ക്രിക്കറ്റിനെക്കുറിച്ചാണ്. രോഹിത് ശർമയ്ക്ക് എത്ര ദിവസം പാസ് നൽകും? രണ്ട് വർഷത്തിലൊരിക്കൽ സെഞ്ചുറി നേടുകയും ബാക്കിയുള്ള മത്സരങ്ങളിൽ പെട്ടന്ന് പുറത്താകുകയും ചെയ്യുന്ന അദ്ദേഹത്തിന് ടീമിൽ സ്ഥാനം നൽകുന്നതിൽ ന്യായീകരണമില്ല. രോഹിത് ടീമിൽ ഒരു അതോറിറ്റിയായി തുടരരുത്," സൗഗത റോയ് പറഞ്ഞു.
ഷമ മുഹമ്മദിന്റെ പരാമർശം ന്യായമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കോൺഗ്രസ് നേതാവിന്റെ പരാമർശം ശരിയാണ്. രോഹിതിന്റെ ഭാരത്തെക്കുറിച്ച് പോലും ആശങ്കയുണ്ട്. അദ്ദേഹത്തിന് അമിതഭാരമുണ്ട്. പക്ഷേ ആളുകൾക്ക് അത് ഒരു പ്രശ്നമല്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിരവധി പുതിയ കളിക്കാരുണ്ട്. ഫിറ്റ്നസ് പ്രശ്നമാണെങ്കിൽ, ബുംറയെപ്പോലുള്ള ഒരാൾക്ക് ഫിറ്റാണെങ്കിൽ ഒരു മികച്ച ക്യാപ്റ്റനാകാം. ശ്രേയസ് അയ്യർക്കും മികച്ചൊരു ക്യാപ്റ്റനാകാൻ കഴിവുണ്ട്" സൗഗത റോയ് പറഞ്ഞു.
അതേസമയം, ഞായറാഴ്ച നടന്ന ഇന്ത്യ ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ തടിയനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും ഷമ മുഹമ്മദ് എക്‌സിൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നും അവർ പ്രതികരിച്ചിരുന്നു.
ഷമയുടെ പോസ്റ്റിനു പിന്നാലെ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ അടക്കം രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് കീഴിൽ 90 തിരഞ്ഞെടുപ്പുകളിൽ തോറ്റ കോൺഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമർശിക്കുന്നതെന്ന് ബിജെപി നേതാവ് പ്രതികരിച്ചു. ടി20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ രോഹിത്തിനെ വിമർശിക്കാൻ എന്തവകാശമാണ് കോൺഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു. സോഷ്യൽ മീഡിയയിലും ഷമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതിനു പിന്നാലെ എക്സിൽ പങ്കുവച്ച പോസ്റ്റ് ഷമ മുഹമ്മദ് പിൻവലിച്ചിരുന്നു.
Read More
- രോഹിത് ശർമ്മയ്ക്കെതിരായ വിവാദ പോസ്റ്റ്; പിൻവലിച്ച് ഷമ മുഹമ്മദ്
- Champions Trophy Semi: 2023 ലോകകപ്പിലെ കണക്ക് വീട്ടണം; ഇന്ത്യ-ഓസീസ് സെമി; മത്സരം എവിടെ കാണാം?
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- KeralaBlasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
- Champions Trophy: തകർത്തടിച്ച് ഡുസനും ക്ലാസനും ; ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.