/indian-express-malayalam/media/media_files/2025/03/01/Vs1Jcs1ycSBCeyVvZFhT.jpg)
ജംഷഡ്പൂരിനെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഘോഷം Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
മോഹൻ ബഗാനും എഫ്സി ഗോവയ്ക്കും മുൻപിൽ മുട്ടുമടക്കി വീണതിന് പിന്നാലെ ആശ്വാസ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. 35ാം മിനിറ്റിൽ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഓൺ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്തായി. ഇനി രണ്ട് മത്സരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.
35ാം മിനിറ്റിൽ കൊറു സിങ് ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കുലുക്കിയത്. ഹിമനെയും നോവയും മുന്നേറ്റത്തിൽ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് കലൂരിൽ പോയിന്റ് ടേബിളിൽ മുൻപിലുള്ള ജംഷഡ്പൂരിന് എതിരെ ഇറങ്ങിയത്. എന്നാൽ കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ വലത് വിങ്ങിൽ നിന്ന് കൊറു സിങ് കേരള ബ്ലാസ്റ്റേഴ്സിനായി ഫ്രികിക്ക് നേടിയെടുത്ത് മുന്നേറ്റം ആരംഭിച്ചു.
കളിയുടെ അഞ്ചാം മിനിറ്റിൽ ജംഷഡ്പൂരിന് സെറ്റ് പീസിൽ നിന്ന് വല കുലുക്കാനുള്ള അവസരം തെളിഞ്ഞിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ ഇടംകാൽ ഷോട്ട് ബോക്സിന് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ കൊറുവിന്റെ അസിസ്റ്റിൽ നിന്ന് പെപ്രയുടെ ഗോൾ ശ്രമം വന്നു. എന്നാൽ പെപ്രയുടെ റൈറ്റ് ഫൂട്ട് ഷോട്ട് ജംഷഡ്പൂർ ബ്ലോക്ക് ചെയ്തു.
എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഡ്രിനിച്ചിന്റെ സിക്സ് യാർഡിൽ നിന്നുള്ള ഹെഡ്ഡർ ഗോൾവല കുലുക്കും എന്ന് തോന്നിച്ചെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. വിബിൻ മോഹന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഹെഡ്ഡർ. 22ാം മിനിറ്റിൽ പെപ്രയിൽ നിന്ന് ബോക്സിന് പുറത്ത് നിന്ന് വന്ന ഷോട്ടും ബ്ലോക്ക് ചെയ്യപ്പെട്ടു.
27ാം മിനിറ്റിൽ ജോർദാന മറെയിലൂടെ ജംഷഡ്പൂരിന്റെ മുന്നേറ്റം കണ്ടു. എന്നാൽ ബോക്സിന്റെ വലത് വശത്ത് നിന്നുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് തടഞ്ഞു. തൊട്ടടുത്ത മിനിറ്റിൽ മറെയുടെ ഹെഡ്ഡറും ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി എത്തി.
കലൂർ കാത്തിരുന്ന നിമിഷം
34ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷം എത്തിയത്. ബോക്സിന്റെ വലത് വശത്ത് നിന്ന് വന്ന കൊറു സിങ്ങിന്റെ വലംകാൽ ഷോട്ട് ഗോൾവലയിലെത്തി. ഡുസന്റെ ഹെഡ്ഡർ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. ഇതോടെ സമനില ഗോൾ പിടിക്കാൻ മറെയിലൂടെ ജംഷഡ്പൂർ ശ്രമിച്ചുകൊണ്ടിരുന്നു.
ഡ്രിനിച്ചിന്റെ ഓൺ ഗോൾ
രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലേയും ടാർഗറ്റ് ലക്ഷ്യമാക്കി ഇരു ടീമിൽ നിന്നും ഷോട്ടുകൾ വന്നുകൊണ്ടിരുന്നു. 48ാം മിനിറ്റിൽ കൊറുവിന്റെ അസിസ്റ്റിൽ നിന്ന് ലൂണയുടെ ഷോട്ട് വന്നെങ്കിലും ഗോൾപോസ്റ്റിന് മുകളിലൂടെ പോയി. 81ാം മിനിറ്റിൽ ലൂണയുടെ ക്രോസിൽ നിന്ന് പെപ്രയുടെ ഹെഡ്ഡർ വന്നെങ്കലും ജംഷഡ്പൂർ സേവ് ചെയ്തു.
ജയം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സം അവസാന മിനിറ്റുകളിലേക്ക് നീക്കവെയാണ് ഡ്രിനിച്ചിന്റെ ഓൺ ഗോൾ വരുന്നത്. ഇതിലൂടെ ജംഷഡ്പൂർ 1-1ന് സമനില പിടിച്ചു. ജയിക്കേണ്ട മത്സരമായിരുന്നു ഡ്രിനിച്ചിന്റെ ഓൺ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയിലാക്കിയത്.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us