/indian-express-malayalam/media/media_files/59D4Rt6Q8j9Tr3KyHIxY.jpg)
കേരള ബ്ലാസ്റ്റേഴ്സ് ടീം(ഫയൽ ഫോട്ടോ)
വിജയ വഴിയിലേക്ക് തിരികെ എത്താൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ജംഷഡ്പൂരിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു.
പ്ലേഓഫിലേക്ക് യോഗ്യത നേടി നിൽക്കുന്ന ടീമാണ് ജംഷഡ്പൂർ. നേരത്തെ മോഹൻ ബഗാനോടും ഗോവയോടും കനത്ത തോൽവി നേരിട്ടതിന്റെ ആഘാതത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിന് എതിരെ ഇറങ്ങുന്നത്. ജംഷഡ്പൂരിനെതിരെ കലൂരിൽ ജയം പിടിപ്പിച്ച് ആരാധകർക്ക് ആശ്വാസം നൽകാനാവും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
View this post on InstagramA post shared by Kerala Blasters FC (@keralablasters)
നിലവിൽ 21 കളിയിൽ നിന്ന് 24 പോയിന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഏഴ് കളിയിൽ ജയിച്ചു. ജംഷഡ്പൂരിന് എതിരെ കലൂരിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി നേരിട്ടിട്ടില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകം. അഞ്ച് മത്സരങ്ങൾ ജംഷഡ്പൂരിനെതിരെ ഇവിടെ കളിച്ചപ്പോൾ രണ്ട് വട്ടം ബ്ലാസ്റ്റേഴ്സ് ജയിച്ചു. മൂന്ന് വട്ടം സമനിലയായി.
ഈ സീസണിൽ 15 ഗോളുകളാണ് സെറ്റ് പീസുകളിലൂടെ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഏറ്റവും കൂടുതൽ വഴങ്ങിയത് ഹൈദരാബാദ് ആണ്. 17 ഗോളുകൾ. 15 സെറ്റ് പീസ് ഗോളുകളാണ് ഈ സീസണിൽ ജംഷഡ്പൂർ നേടിയത്. 20 സെറ്റ് പീസ് ഗോളുകളോടെ മോഹൻ ബഗാനും 18 സെറ്റ് പീസ് ഗോളുകളോ ഒഡീഷയുമാണ് ജംഷഡ്പൂരിന് മുൻപിൽ.
കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം എവിടെ?
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണ് മത്സരം.
കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം ടിവിയിൽ ലൈവായി എവിടെ കാണാം?
കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം ടിവിയിൽ സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ഏഷ്യാനെറ്റ് പ്ലസിലും കാണാം.
കേരള ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ജിയോഹോട്സ്റ്റാറിൽ മത്സരം ലൈവായി കാണാം.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: സ്കോർ 200 കടത്തി കേരളം, 5 വിക്കറ്റുകൾ നഷ്ടമായി
- Women Premier League: സ്വന്തം മണ്ണിൽ തുടരെ മൂന്നാം തോൽവി; ഗുജറാത്തിനോടും നാണംകെട്ട് ആർസിബി
- എന്തുകൊണ്ട് മെസിയില്ല? പിക്വെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
- Champions Trophy: ഓസീസിനേയും അഫ്ഗാൻ വീഴ്ത്തുമോ? ജീവൻ മരണ പോര്; മത്സരം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.