/indian-express-malayalam/media/media_files/2025/02/27/Sya9VDQY9B855EfSzihC.jpg)
ഗുജറാത്ത് ജയന്റ്സ് താരങ്ങൾ Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തി ഗുജറാത്ത് ജയന്റ്സ്. ആർസിബിയെ 126 റൺസിൽ ഒതുക്കിയതിന് ശേഷം ആധികാരികമായിട്ടായിരുന്നു ഗുജറാത്തിന്റെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ 21 പന്തുകൾ ശേഷിക്കെയാണ് ഗുജറാത്ത് വിജയ ലക്ഷ്യം മറികടന്നത്.
സ്വന്തം തട്ടകത്തിൽ ഇത് ആർസിബിയുടെ തുടരെ മൂന്നാമത്തെ തോൽവിയാണ്. ചെറിയ വിജയ ലക്ഷ്യം പിന്തുടർന്നിട്ടും ഓപ്പണർമാരേയും വൺഡൗണായി ഇറങ്ങിയ ഹർലിൻ ഡിയോളിനേയും ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. ഓപ്പണർമാരെ മടക്കി രേണുക സിങ് ആണ് ആർസിബിക്ക് ചെറിയ വിജയ പ്രതീക്ഷ നൽകിയത്.
എന്നാൽ ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറും ഫിബിയും ചേർന്ന് വലിയ അപകടങ്ങളിലേക്ക് വീഴാതെ ഗുജറാത്തിനെ ജയിപ്പിച്ചു കയറ്റി. 31 പന്തിൽ നിന്നാണ് ഗാർഡ്നർ 58 റൺസ് നേടിയത്. ഫീബി 21 പന്തിൽ നിന്ന് 30 റൺസും കണ്ടെത്തി. 51 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി ഒരു ബാറ്റർക്കും തിളങ്ങാനായില്ല. ക്യാപ്റ്റൻ സ്മൃതി മന്ഥാന 10 റൺസിന് പുറത്തായി.രാഘ്വി ബിസ്റ്റ് 19 പന്തിൽ നിന്ന് 22 റൺസ് നേടി. 33 റൺസ് നേടിയ കനിക അഹൂജയാണ് ആർസിബിയുടെ ടോപ് സ്കോറർ. ഗുജറാത്ത് ബോളർമാരിൽ ഡോട്ടിനും തനുജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗാർഡ്നറും കശ്വീ ഗൗതമും ഓരോ വിക്കറ്റ് വീതവും.
Read More
- Champions Trophy: നാണക്കേടിൽ തലതാഴ്ത്തി പാക്കിസ്ഥാൻ; പോയിന്റിൽ ബംഗ്ലാദേശിനും താഴെ
- Ibrahim Zadran Century: കാബൂളിലെ തെരുവിൽ കളിച്ച് നടന്ന പയ്യൻ; ഇബ്രാഹിം സദ്രാൻ ചില്ലറക്കാരനല്ല
- Ranji Trophy Final: തുടക്കം പാളി; കേരളത്തെ 14-2ലേക്ക് വീഴ്ത്തി വിദർഭ
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ; വിദർഭക്ക് കൂട്ടത്തകർച്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.