/indian-express-malayalam/media/media_files/2025/02/19/JyDDDny7Ree4i0vyz9LN.jpg)
Kerala Cricket Players (File)
Kerala Vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്ക് എതിരെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരം. രണ്ട് ഓപ്പണർമാരേയും കേരളത്തിന് ആദ്യ മൂന്ന് ഓവറിനുള്ളിൽ നഷ്ടമായി. അക്ഷയ് ചന്ദ്രൻ 11 പന്തിൽ നിന്ന് 14 റൺസ് എടുത്തും രോഹൻ കുന്നുമ്മൽ മൂന്ന് പന്തിൽ നിന്ന് ഡക്കായുമാണ് മടങ്ങിയത്.
കേരളത്തിന്റെ ഒന്നാം ഇന്നിങ്സിലെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ രോഹൻ കുന്നുമ്മലിനെ ദർശൻ നൽകൻഡേ ബൗൾഡാക്കി. തന്റെ രണ്ടാമത്തെ ഓവറിൽ വീണ്ടും കേരളത്തിന് പ്രഹരമേൽപ്പിച്ച് നൽകൻഡേ എത്തി. മൂന്ന് ഫോറടിച്ച് ആക്രമിച്ച് കളിച്ചിരുന്ന അക്ഷയ് ചന്ദ്രനേയും ദർശൻ ബൗൾഡാക്കി. ഇതോടെ കേരളം 14-2ലേക്ക് വീണു.
ബാറ്റിങ് ഓർഡർ പൊളിച്ചെഴുതി കേരളം
തുടരെ രണ്ട് ഓപ്പണർമാരേയും നഷ്ടമായതോടെ വിദർഭയെ പ്രതിരോധിക്കാൻ കേരളവും ബാറ്റിങ് ഓർഡർ പൊളിച്ചെഴുതി. ആദിത്യാ സർവാതെയേയും പത്തൊൻപതുകാരൻ അഹ്മദ് ഇമ്രാനേയും കേരളം നേരത്തെ ഇറക്കി. ബൗണ്ടറി കണ്ടെത്തി തന്നെയാണ് ആദിത്യ സർവാതെ ബാറ്റ് വീശി തുടങ്ങിയിരിക്കുന്നത്. 18 പന്തിൽ നിന്ന് ആദിത്യയുടെ സ്കോർ 16 റൺസിൽ എത്തി നിൽക്കുമ്പോൾ അതിൽ 12 റൺസും വന്നത് ബൗണ്ടറിയിലൂടെയാണ്.
അക്ഷയ് ചന്ദ്രന്റേയും ആദിത്യാ സർവാതെയുടേയും തുടക്കത്തിലെ ബാറ്റിങ് സമീപനം നോക്കുമ്പോൾ വിദർഭ ബോളർമാർക്കെതിരെ കൗണ്ടർ അറ്റാക്ക് ആണ് കേരളം ലക്ഷ്യമിടുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ മറുവശത്ത് ബാറ്റിങ് ഓർഡറിൽ മുകളിലേക് സ്ഥാനക്കയറ്റം കിട്ടിയ കൗമാര താരം അഹ്മദ് ഇമ്രാൻ കരുതലോടെയാണ് കളിക്കുന്നത്.
നാല് വിക്കറ്റിന് 254 റൺസെന്ന നിലയിലാണ് രണ്ടാം ദിനം വിദർഭ ബാറ്റിംഗ് പുനരാരംഭിച്ചത്. 259 പന്തിൽ 138 റൺസുമായി ഡാനിഷ് മലേവാറും 13 ബോളുകളിൽ അഞ്ച് റൺസുമായി നൈറ്റ് വാച്ച്മാൻ യഷ് താക്കൂറുമായിരുന്നു ക്രീസിൽ. വിദർഭ ഇന്നിംഗ്‌സിലെ 90-ാം ഓവറിലെ അവസാന പന്തിൽ ഏദൻ ആപ്പിളിനെ സിക്സറിന് പറത്തി 273 ബോളുകളിൽ അനായാസം മലേവാർ 150 റൺസ് തികച്ചു.
തൊണ്ണുറ്റിയാറാം ഓവറിൽ എൻ പി ബേസിൽ കുറ്റി പിഴുത് ഡാനിഷ് മലേവാറിൻറെ മാരത്തൺ ഇന്നിംഗ്‌സ് (285 പന്തിൽ 153) അവസാനിപ്പിച്ചു. വീണ്ടും പന്തെടുത്തപ്പോൾ യഷ് താക്കൂറിൻറെ പ്രതിരോധവും ബേസിൽ അവസാനിപ്പിച്ചു. 60 ബോളുകൾ ക്രീസിൽ ചിലവഴിച്ച യഷ് 25 റൺസാണ് നേടിയത്.
കേരള ബോളർമാരിൽ എംഡി നിധീഷും ഏദനും മൂന്ന് വിക്കറ്റ് വീതവും ബേസിൽ രണ്ട് വിക്കറ്റും സക്സേന ഒരു വിക്കറ്റും പിഴുതു. രണ്ടാം ദിനം അവസാന സെഷൻ വരെ ഇനി വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിൽക്കുകയാവും കേരളത്തിന്റെ ശ്രമം.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ; വിദർഭക്ക് കൂട്ടത്തകർച്ച
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: വിദർഭയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി, കേരള പേസർമാരുടെ പ്രകടനം നിർണായകം
- Women Premier League: ബോളുകൊണ്ടും ബാറ്റുകൊണ്ടും ആക്രമിച്ച് നാറ്റ്; യുപിയെ വീഴ്ത്തി മുംബൈ
- Champions Trophy: ലാഹോറിൽ അട്ടിമറി വസന്തം; അഫ്ഗാനിസ്ഥാന് എട്ട് റൺസ് ജയം; ഇംഗ്ലണ്ട് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us