/indian-express-malayalam/media/media_files/2025/02/26/hPj0SItDmG6d999Mz5Gs.jpg)
ഹെയ്ലി മാത്യൂസ്, നാറ്റ് ബ്രന്റ് Photograph: (മുംബൈ ഇന്ത്യൻസ്, ഇൻസ്റ്റഗ്രാം)
വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിന് എതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. യുപി വാരിയേഴ്സ് മുൻപിൽ വെച്ച 143 റൺസ് വിജയ ലക്ഷ്യം 18 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റ് കയ്യിൽ വെച്ച് മുംബൈ ഇന്ത്യൻസ് വിജയ ലക്ഷ്യം മറികടന്നു. ഹെയ്ലി മാത്യൂസിന്റെ അർധ ശതകവും ബ്രന്റിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് മുംബൈയെ ജയിപ്പിച്ചത്. മുംബൈയുടെ സീസണിലെ ഹാട്രിക് ജയമാണ് ഇത്.
ആറ് റൺസിൽ നിൽക്കെ യസ്തിക ഭാട്ടിയയെ മുംബൈക്ക് നഷ്ടമായിരുന്നു. എന്നാൽ ഹെയ്ലി മാത്യൂസും നാറ്റ് ബ്രന്റും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ നിന്ന് 75 റൺസ് ആണ് നാറ്റ് ബ്രന്റ് നേടിയത്. ഹെയ്ലി മാത്യൂസ് 50 പന്തിൽ നിന്ന് 59 റൺസ് നേടി. ഏഴ് ഫോറും രണ്ട് സിക്സുമാണ് ഹെയ്ലി മാത്യൂസിൽ നിന്ന് വന്നത്.
ഏഴ് ബോളർമാരെ യുപി വാരിയേഴ്സ് പരീക്ഷിച്ചെങ്കിലും മുംബൈ ബാറ്റർമാരെ കുഴയ്ക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 75 റൺസ് അടിച്ചെടുക്കുകയും ചെയ്ത് നാറ്റ് ബ്രന്റ് ആണ് കളിയിലെ താരം. ഇതോടെ നാല് കളിയിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. അഞ്ച് കളിയിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമായി നാലാം സ്ഥാനത്താണ് യുപി.
നേരത്തെ ടോസ് നേടിയ മുംബൈ യുപി വാരിയേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഗ്രേസ് ഹാരിസിന്റേയും വൃന്ദാ ദിനേശിന്റേയും ബാറ്റിങ് ബലത്തിലാണ് യുപി 142 എന്ന സ്കോറിലേക്ക് എത്തിയത്. ഗ്രേസ് ഹാരിസ് 26 പന്തിൽ നിന്ന് 45 റൺസും വൃന്ദ 30 പന്തിൽ നിന്ന് 35 റൺസും നേടി. മറ്റ് യുപി ബാറ്റേഴ്സിനൊന്നും തിളങ്ങാനായില്ല.
Read More
- മനസ് നിറയ്ക്കുന്ന കവർഡ്രൈവ്; അമ്പരപ്പിക്കുന്ന പുൾ ഷോട്ട്; നിറഞ്ഞാടി 52കാരൻ
- Ranji Trophy Final: ബാറ്റിങ് ഓർഡർ പോളിച്ചെഴുതി വിദർഭയുടെ തന്ത്രം; ആരാണ് ഡാനിഷ് മാലേവാർ
- Ranji Trophy Final: വിദർഭ തിരിച്ചടിക്കുന്നു; ഡാനിഷിന് സെഞ്ചുറി; കട്ട സപ്പോർട്ടുമായി കരുൺ നായരും
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ തുടക്കം മിന്നിച്ച് കേരളം, വിദർഭയ്ക്ക് 3 വിക്കറ്റ് നഷ്ടമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.