/indian-express-malayalam/media/media_files/2025/02/26/oQeworB1Kg1i5mNbvsxv.jpg)
കേരളത്തിനെതിരെ രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചുറി നേടിയ ഡാനിഷ് Photograph: (Screengrab)
Kerala Vs Vidarbha Ranji Trophy Final: ടോസ് നേടിയ ബോളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനം ശരിയെന്ന് തെളിയിച്ചായിരുന്നു കേരള പേസർമാരുടെ പ്രകടനം. കരുത്തരിൽ കരുത്തരായ വിദർഭയുടെ സ്കോർ ബോർഡിലേക്ക് ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിന് മുൻപ് തന്നെ കേരള പേസർ എംഡി നിധീഷിന്റെ സ്ട്രൈക്ക് എത്തി. നാഗ്പൂർ പിച്ചിൽ നിന്ന് ആദ്യ സെഷനിൽ ഫാസ്റ്റ് ബോളർമാർക്ക് ലഭിക്കുന്ന മുൻതൂക്കം മുൻപിൽ കണ്ടാണ് കേരളം ബോളിങ് തിരഞ്ഞെടുത്തത്. 24-3ലേക്ക് വീഴ്ത്തി കേരളത്തെ സമ്മർദത്തിലാക്കുന്നതിൽ കേരളം വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നെ കേരളത്തിന്റെ കൈകളിൽ നിന്ന് വിദർഭ കളി തട്ടിയെടുത്തു.
13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദത്തിലേക്ക് വീണ വിദർഭയെ സീസണിൽ ഉടനീളം റൺവേട്ട നടത്തിയ കരുൺ നായരും ഡാനിഷ് മലേവാറും ചേർന്ന് കരകയറ്റി. ഇരുവരുടേയും കൂട്ടുകെട്ട് 146 റൺസ് പിന്നിട്ടു. 168 പന്തിൽ നിന്നാണ് ഡാനിഷ് സെഞ്ചുറിയടിച്ചത്. മുൻ വിദർഭ താരം ആദിത്യാ സർവാതെയുടെ പന്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്തിയാണ് ഡാനിഷ് തന്റെ സ്കോർ മൂന്നക്കം കടത്തിയത്.
ഡാനിഷ് റൺസ് കണ്ടെത്തി, കരുൺ പിന്തുണച്ചു
ഡാനിഷ്-കരുൺ കൂട്ടുകെട്ടിൽ ഡാനിഷ് ആണ് കൂടുതൽ റൺസ് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നത്. കരുൺ നായരുടേത് ഡാനിഷിന് പിന്തുണ നൽകുന്ന റോളായിരുന്നു. തന്റെ സ്കോർ 104 റൺസിലേക്ക് എത്തിയപ്പോൾ തന്നെ ഡാനിഷിന്റെ ബാറ്റിൽ നിന്ന് 12 ഫോറും രണ്ട് സിക്സും വന്നു. എന്നാൽ കരുൺ വിക്കറ്റ് നഷ്ടപ്പെടുത്താതെ കൂടുതൽ കരുതലോടെയാണ് കളിച്ചത്. വിദർഭയുടെ സ്കോർ 58 ഓവറിൽ 170ൽ എത്തുമ്പോൾ കരുൺ നേടിയത് 121 പന്തിൽ നിന്ന് 47 റൺസ് ആണ്. മൂന്ന് ഫോറും ഒരു സിക്സും മാത്രമാണ് ഇതുവരെ കരുണിന്റെ ബാറ്റിൽ നിന്ന് വന്നത്. സ്ട്രൈക്ക്റേറ്റ് 38.84
ഡാനിഷ്-കരുൺ കൂട്ടുകെട്ട് 146 റൺസിലേക്ക് എത്തുമ്പോഴേക്കും അതിൽ 98 റൺസും വന്നത് ഡാനിഷിൽ നിന്നാണ് എന്നത് ശ്രദ്ധിക്കണം. കരുണിൽ നിന്ന് ഈ സമയം വന്നത് 47 റൺസും. ഈ കൂട്ടുകെട്ടിന് ഇടയിൽ കേരളം ഒരു എക്സ്ട്രാ റൺ മാത്രമാണ് വഴങ്ങിയത്. പക്ഷെ കേരളത്തിന് അനിവാര്യമായ ബ്രേക്ക് നൽകാൻ ബോളർമാർക്ക് സാധിച്ചിട്ടില്ല.
ഫൈനലിലും തുടരുന്ന വിദർഭക്കാരുടെ റൺവേട്ട
കേരളത്തിന് എതിരെ ഫൈനൽ കളിക്കാൻ ഇറങ്ങുന്നതിന് മുൻപ് കരുൺ നായർ ഈ രഞ്ജി ട്രോഫിയിൽ കണ്ടെതിയത് 642 റൺസ് ആണ്. മൂന്ന് സെഞ്ചുറിം ഒരു അർധ ശതകവും കരുൺ നേടി. ഡാനിഷ് മലേവർ കേരളത്തിന് എതിരെ ഇറങ്ങുന്നതിന് മുൻപ് രഞ്ജി സീസണിൽ സ്കോർ ചെയ്തത് 557 റൺസ്. ഫൈനലിലും ഇരുവരും റൺവേട്ട തുടർന്ന് വിദർഭയുടെ ഇന്നിങ്സിന് അടിത്തറയിടുന്നു.
ഇനി വരാനിരിക്കുന്ന ബാറ്റർമാരും ചില്ലറക്കാരല്ല
കരുണും ഡാനിഷും പുറത്തായി കഴിഞ്ഞാൽ വിദർഭയ്ക്കായി വരാനിരിക്കുന്നതും ചില്ലറക്കാരല്ല. യഷ് റാത്തോഡ് ഈ സീസണിലെ രഞ്ജിയിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്. 933 റൺസ് ആണ് യഷ് വിദർഭയ്ക്കായി സ്കോർ ചെയ്തത്. അഞ്ച് സെഞ്ചുറിയും മൂന്ന് അർധ ശതകവും സീസണിൽ ഫൈനലിന് മുൻപ് തന്നെ യഷിന്റെ ബാറ്റിൽ നിന്ന് വന്നു.
കേരള ബോളർമാർക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്ന് വ്യക്തം. കളി മുൻപോട്ട് പോകുംതോറും പിച്ചിന്റെ നില മോശമാവും. അപ്രതീക്ഷിത ബൗൺസും ടേണും പിച്ചിൽ നിന്ന് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
നിസഹായരായി കേരള സ്പിന്നർമാർ
ആദ്യ ദിനം ചായയ്ക് പിരിയുമ്പോൾ ഒൻപത് ഓവർ എറിയുമ്പോൾ 40 റൺസ് ആണ് സ്പിന്നർ സർവാതെ വഴങ്ങിയത്. സക്സേസ 12 ഓവറിൽ വഴങ്ങിയത് 37 റൺസ്. കേരള ബോളർമാരിൽ ഇതുവരെയുള്ള കണക്ക് നോക്കുമ്പോൾ സർവാതെയുടെ ഇക്കണോമിയാണ് ഉയർന്ന് നിൽക്കുന്നത്.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ തുടക്കം മിന്നിച്ച് കേരളം, വിദർഭയ്ക്ക് 3 വിക്കറ്റ് നഷ്ടമായി
- Kerala Blasters: അവസാന മൂന്ന് കളി; സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു
- Ranji Trophy Final: ആരാണ് വിദർഭ? അറിയാം കേരളത്തിന്റെ എതിരാളികളെ
- "നിന്റെ പിതാക്കന്മാർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുകയായിരുന്നു"; വിദ്വേഷ കമന്റിനെതിരെ ജാവേദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us