scorecardresearch

"നിന്റെ പിതാക്കന്മാർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുകയായിരുന്നു"; വിദ്വേഷ കമന്റിനെതിരെ ജാവേദ്

Javed Akthar Against Communal Remarks: ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം പറയൂ എന്നായിരുന്നു മറ്റൊരു കമന്റ്. നീയൊരു നികൃഷ്ട ജീവിയാണ്. നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും എന്ന് ജാവേദ് അക്തർ തിരിച്ചടിച്ചു

Javed Akthar Against Communal Remarks: ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം പറയൂ എന്നായിരുന്നു മറ്റൊരു കമന്റ്. നീയൊരു നികൃഷ്ട ജീവിയാണ്. നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും എന്ന് ജാവേദ് അക്തർ തിരിച്ചടിച്ചു

author-image
Sports Desk
New Update
Javed Akthar, Virat Kohli

Javed Akthar Praising Virat Kohli Photograph: (File Photo)

പാക്കിസ്ഥാന് എതിരെ ഇന്ത്യയെ സെഞ്ചുറിയുമായി ജയിപ്പിച്ച വിരാ് കോഹ്ലിക്കുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഒഴുകിയത്. അങ്ങനെ അഭിനന്ദിച്ച് എത്തിയവരിൽ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും ഉണ്ടായിരുന്നു. വിരാട് കോഹ്ലി സിന്ദാബാദ്, നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ജാവേദ് അക്തർ എക്സിൽ കുറിച്ചത്. എന്നാൽ ഈ എക്സ് പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകളുമായി ചിലർ എത്തി. 

Advertisment

വിദ്വേഷ കമന്റുകളുമായി വന്നവർക്ക് നേരെ ദയയില്ലാതെയായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. സൂര്യൻ ഇന്ന് ഇവിടെയാണ് ഉദിച്ചത്. ഉള്ളിൽ നല്ല വിഷമം ഉണ്ടല്ലെ എന്നാണ് ഓരാൾ എക്സിൽ കുറിച്ചത്. ഇതിന് ജാവേദ് അക്തർ നൽകിയ മറിപടി ഇങ്ങനെ,"മോനെ, നിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് ഞാൻ സ്വാതന്ത്രത്തിനായി പോരാടുകയായിരുന്നു. എന്റെ ഞരമ്പുകളിൽ ഒഴുകുന്നത് ദേശസ്നേഹത്തിന്റെ രക്തമാണ്. എന്നാൽ നിങ്ങളുടെ ഞരമ്പുകളിൽ ഉള്ളത് ബ്രിട്ടീഷുകാർക്ക് അടിമപ്പണി ചെയ്തവരുടേയും, ജാവേദ് അക്തർ എക്സിൽ മറുപടിയായി കുറിച്ചു. 

javed akthar comment
Javed Akthar Comment Against Communal Remarks Photograph: (Screenshot)

ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം പറയൂ എന്നായിരുന്നു മറ്റൊരു കമന്റ്. "നീയൊരു നികൃഷ്ട ജീവിയാണ്. നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും. ദേശസ്നേഹം എന്താണെന്ന് നിനക്കറിയാൻ വഴിയില്ല", ജാവേദ് അക്തർ വിദ്വേശ പരാമർശം നടത്തിയവർക്ക് മറുപടിയായി കുറിച്ചു. 

ചാംപ്യൻസ് ട്രോഫിയിൽ 242 റൺസ് ആണ് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ കേരളത്തിന് മുൻപിൽ വെച്ചത്. 111 പന്തിൽ നിന്ന് 100 റൺസ് തികച്ച് കോഹ്ലി ഇന്ത്യയെ ആധികാരികമായി ജയത്തിലേക്ക് എത്തിച്ചു. തന്റെ ഏകദിന കരിയറിലെ 51ാം സെഞ്ചുറിയും കോഹ്ലി ഇവിടെ തന്റെ പേരിൽ കുറിച്ചു. 

Advertisment

Read More

Icc Champions Trophy Indian Cricket Team Virat Kohli India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: