scorecardresearch

Ranji Trophy Final: ബാറ്റിങ് ഓർഡർ പോളിച്ചെഴുതി വിദർഭയുടെ തന്ത്രം; ആരാണ് ഡാനിഷ് മാലേവാർ

Kerala Vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ ഒരു 21കാരന് കേരളത്തിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുക്കുന്നതാണ് ആദ്യ ദിനം നാഗ്പൂരിൽ കണ്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഡാനിഷ് കണ്ടെത്തിയത്

Kerala Vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ ഒരു 21കാരന് കേരളത്തിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുക്കുന്നതാണ് ആദ്യ ദിനം നാഗ്പൂരിൽ കണ്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഡാനിഷ് കണ്ടെത്തിയത്

author-image
Sports Desk
New Update
Danish Malewar Vidarbha

വിദർഭ ക്രിക്കറ്റ് താരം ഡാനിഷ് മാലേവാർ Photograph: (ഡാനിഷ് മാലേവാ, ഇൻസ്റ്റഗ്രാം)

ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുത്തേക്കും എന്ന വിലയിരുത്തലായിരുന്നു ശക്തം. എന്നാൽ ടോസ് നേടിയ സച്ചിൻ ബേബി ബോളിങ് തിരഞ്ഞെടുക്കുന്നു എന്നാണ് അറിയിച്ചത്. ഫാസറ്റ് ബോളർമാർക്ക് ആദ്യ സെഷനിൽ ലഭിക്കുന്ന മുൻതൂക്കം മുൻപിൽ കണ്ടായിരുന്നു ഇത്. കേരളത്തിന്റെ ഈ വിലയിരുത്തൽ തെറ്റിയതും ഇല്ല. 24-3ലേക്ക് കരുത്തരായ വിദർഭയെ കേരളം തള്ളിയിട്ടു. പക്ഷേ ഇവിടെ വിദർഭയുടെ തന്ത്രം ആണ് ഫലം കാണുന്നത്. എന്താണെന്നല്ലേ? 

Advertisment

ടോസ് നഷ്ടപ്പെട്ട് സീമർമാർക്ക് തുടക്കത്തിൽ പിന്തുണ ലഭിക്കുന്ന പിച്ചിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നതോടെ വിദർഭ ബാറ്റിങ് ഓർഡർ പൊളിച്ചെഴുതി. ലോവർ ഓർഡർ ബാറ്റർ പാർഥ് രേഖഡെയും ദർശൻ നൽകൻഡയേയും ന്യൂബോൾ നേരിടാനായി വിദർഭ ആദ്യം ഇറക്കി. എന്നാൽ വിദർഭയുടെ ഈ തന്ത്രം കേരളത്തിന്റെ പേസർമാർ പൊളിച്ചു. 12 ഓവറിൽ വിദർഭയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 24-3ലേക്ക് വിദർഭ വീണു. 

കേരളത്തിന് മുൻപിൽ വിലങ്ങുതടിയായി ഡാനിഷ്

എന്നാൽ സീസണിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയാണ് ഡാനിഷ് മാലേവാർ കേരളത്തിനെതിരെ തിരിച്ചടിച്ചത്. മുൻ വിദർഭ താരം ആദിത്യ സർവാതെയെ ബൗണ്ടറി കടത്തി ഡാനിഷ് സെഞ്ചുറി കടത്തി. ഈ രഞ്ജി സീസണിന്റെ ആദ്യ പകുതിയിൽ ആന്ധ്രയ്ക്ക് എതിരെ കളിച്ചാണ് ഈ ഇരുപത്തിയൊന്നുകാരൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 

രഞ്ജിയിലെ ആദ്യ ഇന്നിങ്സിൽ 61 എന്ന സ്കോർ. പിന്നെ വന്ന ഡാനിഷിന്റെ സ്കോറുകൾ ഇങ്ങനെ, 56, 42, 58. പിന്നാലെ ഗുജറാത്തിനെതിരെ ഫസ്റ്റ് ക്ലാസിലെ തന്റെ ആദ്യ സെഞ്ചുറിയും ഡാനിഷ് കണ്ടെത്തി. രഞ്ജി ട്രോഫി ക്വാർട്ടറിൽ തമിഴനാടിന് എതിരെ 75 റൺസ്. മുംബൈക്ക് എതിരെ സെമി ഫൈനലിൽ 79. ഇതോടെ ഫൈനലിൽ കേരളത്തിനെതിരെ വിദർഭയുടെ പ്ലേയിങ് ഇലവനിലും ഇടം കണ്ടെത്തി. 

Advertisment

മകനെ ക്രിക്കറ്ററാക്കണം എന്ന അച്ഛന്റെ സ്വപ്നം

മാലേവാറിന്റെ പിതാവ് ഒരു ക്രിക്കറ്റ് ആരാധകനായിരുന്നു. കല്യാണം കഴിച്ച് തനിക്കൊരു ആൺകുഞ്ഞ ജനിക്കുകയാണ് എങ്കിൽ അവനെ ക്രിക്കറ്ററാക്കണം എന്നാണ് മാലേവാറിന്റെ അച്ഛൻ വിഷ്ണുവിന്റെ സ്വപ്നം. എന്നാൽ ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വരുന്ന വിഷ്ണുവിന് അറിയാമായിരുന്നു ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഏറെ പ്രയാസപ്പെടേണ്ടതായുണ്ടെന്ന്. 

"എന്റെ അച്ഛൻ എന്നെ ഒരു ക്രിക്കറ്റ് താരമാക്കാൻ ആണ് ആഗ്രഹിച്ചത്. ഏഴാം വയസിൽ എന്നെ ക്രിക്കറ്റ് അക്കാഡമിയിൽ ചേർത്തു. എന്റെ പരിശീലനത്തിനുള്ള ചിലവുകൾക്കുള്ള തുക കണ്ടെത്താൻ അച്ഛൻ ഒരുപാട് പ്രയാസപ്പെട്ടു. കുട്ടിക്കാലത്ത് ഞാൻ റൺസ് കണ്ടെത്തുന്നത് കണ്ട എനിക്ക് പലരും ബാറ്റും പാഡും ഗ്ലൗസുമെല്ലാം തരുമായിരുന്നു. അണ്ടർ 19ലേക്ക് എത്തിയത് മുതലാണ് എൻിക്ക് ക്രിക്കറ്റിൽ നിന്ന് പണം കണ്ടെത്താനായത്," ഡാനിഷ് മാലേവാർ പറയുന്നു. 

Read More

Vidarbha Cricket Team Danish Malewar Kerala Vs Vidarbha Ranji Trophy Final Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: