/indian-express-malayalam/media/media_files/2025/02/19/11rFtZVOqwzwZVwrXbho.jpg)
ബാബർ അസം Photograph: (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഇൻസ്റ്റഗ്രാം)
Champions Trophy 2025: 29 വർഷത്തിന് ശേഷം ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർണമെന്റ്. ചാംപ്യൻസ് ട്രോഫിയിലേക്ക് പാക്കിസ്ഥാൻ എത്തിയത് ആതിഥേയ രാജ്യം എന്ന പേരിൽ മാത്രമല്ല. നിലവിലെ ചാംപ്യൻസ് ട്രോഫി ചാംപ്യന്മാർ എന്ന തലയെടുപ്പോടും കൂടിയാണ്. എന്നാൽ ഇന്ത്യയോട് തോറ്റു എന്ന് നാണക്കേട്, സെമി ഫൈനൽ കാണാതെ പുറത്തായി എന്ന നാണക്കേട് എന്നതിനൊപ്പം മറ്റൊരു നാണക്കേട് കൂടി പാക്കിസ്ഥാൻ ടീമിന് നേരിടേണ്ടി വരുന്നു.
ബംഗ്ലാദേശിനെതിരായ പാക്കിസ്ഥാന്റെ മത്സരം ഒരു ബോൾ പോലും എറിയാനാവാതെ മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ പാക്കിസ്ഥാൻ ടൂർണമെന്റ് അവസാനിപ്പിച്ചത് ഗ്രൂപ്പ് എയിലെ ഏറ്റവും അവസാന സ്ഥാനക്കാരായി. മഴയെ തുടർന്ന് കളി ഉപേക്ഷിച്ചതോടെ ബംഗ്ലാദേശിനും പാക്കിസ്ഥാനും ഓരോ പോയിന്റ് വീതം ലഭിച്ചു.
The ICC #ChampionsTrophy match between Pakistan and Bangladesh is abandoned without a ball bowled 🌧️#PAKvBANpic.twitter.com/h7uxOhYb9J
— Pakistan Cricket (@TheRealPCB) February 27, 2025
ഗ്രൂപ്പ് എയിൽ ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ് മുഹമ്മദ് റിസ്വാൻ നയിച്ച പാക്കിസ്ഥാൻ ടീം. നെറ്റ് റൺറേറ്റ് -1.087. ബംഗ്ലാദേശ് പാക്കിസ്ഥാന് മുകളിൽ ഗ്രൂപ്പിൽ ഫിനിഷ് ചെയ്തു. ചാംപ്യൻസ് ട്രോഫിയിലെ നിലവിലെ ചാംപ്യന്മാരിൽ നിന്ന് വരുന്ന ഏറ്റവും മോശം പ്രകടനം എന്ന നാണക്കേടിന്റെ റെക്കോർഡ് പാക്കിസ്ഥാൻ ടീമിന്റെ പേരിലേക്ക് വരുന്നു.
നിലവിലെ ചാംപ്യന്മാർ എന്ന നിലയിൽ 2013ലെ ചാംപ്യൻസ് ട്രോഫി കളിക്കാൻ എത്തിയ ഓസ്ട്രേലിയ ഒരു പോയിന്റും -0.680 എന്ന നെറ്റ് റൺറേറ്റുമാണ് നേടിയത്. പാക്കിസ്ഥാനും ഈ ടൂർണമെന്റിൽ ഒരു പോയിന്റാണ് ലഭിച്ചത്. എന്നാൽ നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയയേക്കാൾ കുറച്ച് മികച്ച് നിൽക്കുന്നു.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടാണ് പാക്കിസ്ഥാൻ തോറ്റത്. പിന്നാലെ ഇന്ത്യക്കെതിരായ അഭിമാന പോരാട്ടത്തിൽ കോഹ്ലിയുടെ സെഞ്ചുറി വന്നതോടെ പാക്കിസ്ഥാന് ജയിക്കാനായില്ല. ഇതോടെ സെമിയിലെത്താൻ സാധിക്കാതെ പാക്കിസ്ഥാൻ പുറത്തായി.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ; വിദർഭക്ക് കൂട്ടത്തകർച്ച
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: വിദർഭയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി, കേരള പേസർമാരുടെ പ്രകടനം നിർണായകം
- Women Premier League: ബോളുകൊണ്ടും ബാറ്റുകൊണ്ടും ആക്രമിച്ച് നാറ്റ്; യുപിയെ വീഴ്ത്തി മുംബൈ
- Champions Trophy: ലാഹോറിൽ അട്ടിമറി വസന്തം; അഫ്ഗാനിസ്ഥാന് എട്ട് റൺസ് ജയം; ഇംഗ്ലണ്ട് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us