/indian-express-malayalam/media/media_files/2025/03/02/7ZsVOp4pSUp2AKvbrIxm.jpg)
വിരാട് കോഹ്ലി, വരുൺ ചക്രവർത്തി, സ്റ്റീവ് സ്മിത്ത് Photograph: (ഇൻസ്റ്റഗ്രാം)
india Vs Australia Champions Trophy Semi Final: ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുൻപിൽ ന്യൂസിലൻഡ് വീണതോടെ ഗ്രൂപ്പ് എയിലെ ചാംപ്യന്മാരായി സെമി ഫൈനലിലേക്ക് ഇന്ത്യ. സെമിയിൽ ഗ്രൂപ്പ് ബിയിലെ രണ്ടാമന്മാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിലെ ഏകദിന ലോക ചാംപ്യന്മാരെ സെമി ഫൈനലിൽ നേരിടുക എന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. എന്നാൽ 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കടം വീട്ടാൻ ഉറച്ചാവും രോഹിത് ശർമയും സംഘവും ഇറങ്ങുക.
ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ഒരു മത്സരം മാത്രമാണ് ഓസ്ട്രേലിയ ജയിച്ചത്. ബാക്കി ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനും എതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ചെയ്സിങ് ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351 റൺസ് ആണ് ഓസ്ട്രേലിയക്ക് മുൻപിൽ വിജയ ലക്ഷ്യം വെച്ചത്. റെക്കോർഡ് വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയ 23 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലേക്ക് വീണിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷകളും അകന്നു.
എന്നാൽ ലോക ചാംപ്യന്മാരുടെ കരുത്ത് കാണിക്കുന്ന ബാറ്റിങ് പ്രകടനമാണ് പിന്നെ ഓസ്ട്രേലിയയിൽ നിന്ന് വന്നത്. 86 പന്തിൽ നിന്ന് ഇൻഗ്ലിസ് 120 റൺസ് അടിച്ചെടുത്തു. എട്ട് ഫോറും ആറ് സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് വന്നത്. അലക്സ് കാരി 63 പന്തിൽ നിന്ന് 69 റൺസ് എടുത്തു. 15 പന്തിൽ നിന്ന് മാക്സ് വെൽ 31 റൺസ് നേടുക കൂടി ചെയ്തതോടെ 15 പന്ത് ശേഷിക്കെ റെക്കോർഡ് ചെയ്സിങ് ജയത്തിലേക്ക് ഓസ്ട്രേലിയ എത്തി.
ഇംഗ്ലണ്ടിന്റെ മനക്കരുത്ത് മുഴുവൻ തകർക്കുന്ന ബാറ്റിങ്ങായിരുന്നു അവിടെ ഓസ്ട്രേലിയയിൽ നിന്ന് വന്നത്. അതുകൊണ്ട് ഐസിസി ടൂർണമെന്റുകളിൽ എന്നും കരുത്ത് കാണിക്കുന്ന ഓസ്ട്രേലിയയെ സെമിയിൽ നേരിടുക എന്നത് ഇന്ത്യക്ക് തീരെ എളുപ്പമാവില്ല.
മറുവശത്ത് ഇന്ത്യയാണ് എങ്കിൽ ബംഗ്ലാദേശിനും പാക്കിസ്ഥാനും എതിരെ ആധികാരിക ജയം നേടിയാണ് സെമി ഫൈനലിലേക്ക് എത്തുന്നത്. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ മാത്രമാണ് ഇന്ത്യ അൽപ്പം ഒന്ന് പതറിയത്. രോഹിത്, ഗിൽ, കോഹ്ലി എന്നീ ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റർമാരും ന്യൂസിലൻഡ് പേസർമാരുടെ മുൻപിൽ വീഴുകയായിരുന്നു.
എന്നാൽ മധ്യനിര ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചു. ന്യൂസിലൻഡിന് എതിരെ മുൻ നിര ബാറ്റിങ് പതറിയ ത് സെമിയിൽ ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാത്രമല്ല ന്യൂസിലൻഡിനെതിരെ സ്പിൻ കരുത്തിൽ ജയം പിടിച്ചത് ഇന്ത്യയുടെ കരുത്ത് കൂട്ടുകയും ചെയ്യുന്നു.
നേർക്കുനേരിൽ കൂടുതൽ ജയം
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും ജയം പിടിച്ചത് ഇന്ത്യയാണ്. ഓസ്ട്രേലിയ ജയിച്ചത് രണ്ടെണ്ണത്തിലും. ചാംപ്യൻസ് ട്രോഫിയിൽ നാല് വട്ടമാണ് ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നത്. അതിൽ രണ്ട് വട്ടം ഇന്ത്യ ജയച്ചപ്പോൾ ഒരു കളിയിൽ തോറ്റു.
എന്നാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടം?
മാർച്ച് നാലിന് ദുബായിലാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. രണ്ട് മണിക്കാണ് ടോസ്.
ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ പോരാട്ടം ടിവിയിൽ ലൈവായി എവിടെ കാണാം?
ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം സ്റ്റാർ സ്പോർട്സലും നെറ്റ് വർക്ക് 18ലും കാണാം.
ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈന മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാറിൽ ലഭ്യമാണ്.
Read More
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- Kerala Blasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
- Champions Trophy: തകർത്തടിച്ച് ഡുസനും ക്ലാസനും ; ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക
- Champions Trophy: ഇന്ത്യക്കെതിരായ സെമി; ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us