/indian-express-malayalam/media/media_files/2025/02/12/lI02iMRJc5POib1kim7F.jpg)
രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ഗിൽ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യ നേരിടുന്ന ടീം ഏതായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ ഗ്രൂപ്പ് ബിയിൽ നിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് എത്തും. മാർച്ച് നാലിനാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. ഗ്രൂപ്പ് മത്സരങ്ങളുടേത് പോലെ ദുബായി തന്നയാണ് ഇന്ത്യയുടെ സെമി ഫൈനലിന്റേയും വേദി.
ഇന്ത്യയുടെ സെമി ഫൈനൽ എതിരാളിയായി വരുന്ന ടീമിന് ദുബായിലെ സാഹചര്യങ്ങളോട് ഇണങ്ങാൻ വേണ്ട സമയം ലഭിക്കണം എന്നതിനാലാണ് ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയേയും ദുബായിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ സെമി എതിരാളി ആരെന്ന് വ്യക്തമായി കഴിഞ്ഞാൽ ഇതിൽ ഒരു രാജ്യം തിരികെ പാക്കിസ്ഥാനിലേക്ക് സെമി കളിക്കാൻ വരണം.
മാർച്ച് നാല്, മാർച്ച് അഞ്ച് തിയതികളിലാണ് ചാംപ്യൻസ് ട്രോഫി സെമി ഫൈനലുകൾ. നാളെയാണ് ഗ്രൂപ്പ് എയിലെ ഒന്നാമനാര് എന്ന് നിശ്ചയിക്കാനുള്ള ഇന്ത്യ-ന്യൂസിലൻഡ് പോര്. ഇത് കഴിയുന്നതോടെയാവും ഗ്രൂപ്പ് എയിലെ ഒന്നാമൻ ആര് എന്ന് വ്യക്തമാവുക.
മാർച്ച് ഒന്നിന് ഉച്ചതിരിഞ്ഞ് ഓസ്ട്രേലിയ ദുബായിലേക്ക് പറക്കും. ഇംഗ്ലണ്ടിന് എതിരായ മത്സരം കഴിഞ്ഞ് മാർച്ച് രണ്ടിനാണ് ദക്ഷിണാഫ്രിക്ക ദുബായിലേക്ക് പോവുക. ഇന്ത്യയുടെ സെമി എതിരാളി ആരെന്ന് ഉറപ്പായി കഴിഞ്ഞാൽ മാർച്ച് മൂന്നിന് ആ ടീം ദുബായിൽ പരിശീലനം നടത്തും.
ന്യൂസിലൻഡിന്റെ എതിരാളി തിരികെ ലാഹോറിലേക്ക്
ന്യൂസിലൻഡിന്റെ സെമി ഫൈനൽ എതിരാളിയായി വരുന്ന ടീമിന് ദുബായിൽ നിന്ന് തിരികെ ലാഹോറിലേക്ക് വരണം. മാർച്ച് അഞ്ചിനാണ് രണ്ടാം സെമി ഫൈനൽ. മാർച്ച് നാലിന് ഈ ടീം ഗദ്ദാഫി സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
ചാംപ്യൻസ് ട്രോഫിയിൽ രണ്ട് ടീമുകൾക്ക് ഇങ്ങനെ ദുബായിലേക്ക് പോകേണ്ടി വരുന്ന സാഹചര്യത്തിന് എതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഷെഡ്യൂൾ ഈ വിധം വന്നതിൽ വിമർശനം ശക്തമാണ്. ഇന്ത്യ സെമി ജയിച്ച് ഫൈനലിൽ എത്തിയാൽ ഫൈനലും നടക്കുക ദുബായിലായിരിക്കും.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us