/indian-express-malayalam/media/media_files/be3CPbQ6GOPkaPWLjqcJ.jpg)
ഫയൽ ഫൊട്ടോ
ഐപിഎൽ 2025 സീസൺ മാർച്ച് 22ന് ആരംഭിക്കാനിരിക്കെ ടീമിന്റെ നായകനെയും ഉപനായകനെയും പ്രഖ്യാപിച്ച് നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അജിൻക്യ രഹാനെ ആണ് ടീമിന്റെ നായകൻ. 2022 സീസണിൽ കൊൽക്കത്തയ്ക്കായി കളിച്ച രഹാനെ മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തു പോകുകയായിരുന്നു.
ഈ വർഷം നടന്ന മെഗാ താര ലേലത്തിൽ 1.5 കോടി രൂപ ചെലവഴിച്ചാണ് 36 കാരനായ രഹാനെയെ കൊൽക്കത്ത വീണ്ടും ടീമിൽ എത്തിച്ചത്. ആഭ്യന്തര സീസണിൽ മുംബൈയ്‌ക്കായി മികച്ച ഫോമിൽ കളിച്ച താരം ഇറാനി കപ്പും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും മുംബൈക്ക് നേടിക്കൊടുത്തു. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് താരത്തെ നായക സ്ഥാനത്ത് എത്തിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, എട്ട് ഇന്നിങ്സുകളിൽ നിന്ന് 469 റൺസ് നേടിയ രഹാനെ, 58.62 ശരാശരിയിൽ 164.56 സ്ട്രൈക്ക് റേറ്റോടെ അഞ്ചു അർദ്ധസെഞ്ചുറികൾ നേടി ബാറ്റിങ് ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു.
/indian-express-malayalam/media/post_attachments/2025/03/Ajinkya-Rahane-and-Venkatesh-Iyer-691931.jpg?w=640)
ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിൽ ഒന്നായ കെകെആറിനെ നയിക്കാൻ ലഭിച്ച അവസരം ഒരു ബഹുമതിയായി കാണുന്നുവെന്ന് രഹാനെ പ്രതികരിച്ചു. ബാലൻസ്ഡ് ആയ ടീം തങ്ങൾക്കുണ്ടെന്നും എല്ലാവരുമായും സഹകരിച്ച് കളിക്കാനും കിരീടം നിലനിർത്താനുള്ള വെല്ലുവിളി ഏറ്റെടുക്കാനും ആഗ്രഹിക്കുന്നതായി രഹാനെ കൂട്ടിച്ചേർത്തു.
അതേസമയം, 23.75 കോടി രൂപ ചെലവഴിച്ച് കൊൽക്കത്ത സ്വന്തമാക്കിയ വെങ്കടേശ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഈ സീസണിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായിരുന്നു വെങ്കടേശ്. വെങ്കടേശ് കൊൽക്കത്ത ക്യാപ്റ്റനാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് ഫോമിലുള്ള സീനിയർ താരമായ രഹാനെയെ നായകനായി നിയമിച്ചിരിക്കുന്നത്.
Read More
- 'രോഹിത് ടീമിൽ പോലും ഉണ്ടാകരുത്,' ഷമ മുഹമ്മദിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ നേതാവ്
- രോഹിത് ശർമ്മയ്ക്കെതിരായ വിവാദ പോസ്റ്റ്; പിൻവലിച്ച് ഷമ മുഹമ്മദ്
- Champions Trophy Semi: 2023 ലോകകപ്പിലെ കണക്ക് വീട്ടണം; ഇന്ത്യ-ഓസീസ് സെമി; മത്സരം എവിടെ കാണാം?
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- KeralaBlasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.