scorecardresearch

India Vs Australia Champions Trophy Semi Final: ഭാഗ്യം തുണച്ചു; സ്റ്റംപ് ഇളക്കിയിട്ടും ക്രീസിൽ തുടർന്ന് സ്റ്റീവ് സ്മിത്ത്

Champions Trophy Semi Final, India Vs Australia: ഓസ്ട്രേലിയയുടെ സ്കോർ ഉയർത്താൻ സഹായിച്ചത് സ്റ്റീവ് സ്മിത്തിന്റെ അർധ ശതകമായിരുന്നു. എന്നാൽ സ്മിത്തിനെ നേരത്തെ പുറത്താക്കാൻ ഇന്ത്യക്ക് അവസരം തെളിഞ്ഞിരുന്നു

Champions Trophy Semi Final, India Vs Australia: ഓസ്ട്രേലിയയുടെ സ്കോർ ഉയർത്താൻ സഹായിച്ചത് സ്റ്റീവ് സ്മിത്തിന്റെ അർധ ശതകമായിരുന്നു. എന്നാൽ സ്മിത്തിനെ നേരത്തെ പുറത്താക്കാൻ ഇന്ത്യക്ക് അവസരം തെളിഞ്ഞിരുന്നു

author-image
Sports Desk
New Update
steve smith against india in champions trophy semi final

Steve Smith Magically Survives, India Vs Australia Champions Trophy Semi Final Photograph: (Screengrab)

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റേയും വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടേയും അർധ ശതകമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ സ്മിത്തിനെ സെമിയിൽ അർധ ശതകം പിന്നിടുന്നതിന് മുൻപ് പുറത്താക്കാൻ ഇന്ത്യക്ക് അവസരം തെളിഞ്ഞിരുന്നു. സ്റ്റംപ് ഇളക്കിയിട്ടും ഭാഗ്യം സ്മിത്തിനൊപ്പം നിന്നു. 

Advertisment

ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 14ാം ഓവറിലാണ് സംഭവം. അക്ഷർ പട്ടേലിന്റെ ഡെലിവറിയിൽ ഇൻസൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കി. എന്നാൽ ബെയിൽസ് താഴെ വീണില്ല. ഇതോടെ സ്മിത്തിന് ജീവൻ തിരികെ കിട്ടി. 

ഇൻസൈഡ് എഡ്ജ് ആയി സ്മിത്തിന്റെ ബാക്ക് പാഡിൽ തട്ടി പന്ത് സ്റ്റംപിൽ കൊണ്ടു. എന്നാൽ ബെയിൽസ് താഴെ വീഴാതിരുന്നതോടെ സ്മിത്തിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നില്ല. തിരികെ കിട്ടിയ ജീവൻ വെച്ച് സ്മിത്ത് ഓസ്ട്രേലിയൻ ഇന്നിങ്സിനെ കരകയറ്റി. 

മൂന്നാം വിക്കറ്റിൽ ലാബുഷെയ്നൊപ്പം 56 റൺസിന്റെ കൂട്ടുകെട്ടും സ്മിത്ത് കണ്ടെത്തി. പിന്നാലെ 96 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് സ്മിത്ത് മടങ്ങിയത്. ഒടുവിൽ മുഹമ്മദ് ഷമി സ്മിത്തിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. സ്മിത്തിന്റേയും കാരിയുടേയും അർധ ശതകത്തിന്റെ ബലത്തിൽ 265 റൺസ് ആണ് ഓസ്ട്രേലിയ കണ്ടെത്തിയത്. അവസാന ഓവറുകളിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്കായി. 30 ഓവറിൽ മികച്ച റൺറേറ്റിലാണ് ഓസ്ട്രേലിയ കളിച്ചത് എങ്കിലും അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഉദ്ധേശിച്ചതിലും 30 റൺസോളം കുറവാണ് ഓസ്ട്രേലിയക്ക് കണ്ടെത്താനായത്. ഇത് ഇന്ത്യക്ക് സെമിയിൽ ഗുണം ചെയ്യും. 

Read More

Advertisment
Icc Champions Trophy Champions Trophy Semi Final Steve Smith axar patel India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: