/indian-express-malayalam/media/media_files/2025/03/04/6LrDKakUS5yBah3luhuD.jpg)
Connolly Cooper, India vs Australia Champions Trophy Semi Final Photograph: (instagram)
ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലെ ആറാമത്തെ പന്ത്. ഓപ്പണർ കൂപ്പർ കനോലിയെ ഷമി വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. കൂപ്പറിനെ വീഴ്ത്താൻ മുഹമ്മദ് ഷമി തുടരെ ഓഫ് സ്റ്റംപിന് പുറത്തായി എറിഞ്ഞ് കെണിയൊരുക്കി. ആ കെണി ഫലിച്ചപ്പോൾ ഓസ്ട്രേലിയക്കായുള്ള ചാംപ്യൻസ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ ഒൻപത് പന്തിൽ ഡക്കായി കൂപ്പർ പുറത്ത്.
എന്നാൽ ബോളിങ്ങിലേക്ക് വന്നപ്പോൾ കൂപ്പർ എന്ന 21കാരന് ഇന്ത്യയെ വിറപ്പിക്കാനായി. നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് ആണ് കൂപ്പർ പിഴുതത്. കൂപ്പറിന്റെ ഓസ്ട്രേലിയക്കായുള്ള ഏകദിനത്തിലെ കന്നി വിക്കറ്റ്.
ഓപ്പണറായാണ് കൂപ്പറിനെ ഇന്ത്യക്കെതിരെ നിർണായകമായ സെമിയിൽ ഓസ്ട്രേലിയ ഇറക്കിയത്. എന്നാൽ ഈ ഇടംകയ്യൻ സ്പിന്നറെ എത്രമാത്രം ടീമിന് ആശ്രയിക്കാം എന്ന് രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ത്തിയതിൽ നിന്ന് വ്യക്തം.
ചാംപ്യൻസ് ട്രോഫി സെമിക്ക് ഇറങ്ങുന്നതിന് മുൻപ് മൂന്ന് ഏകദിനങ്ങളാണ് കൂപ്പർ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന് എതിരെ ബ്രിസ്റ്റളിലായിരുന്നു കൂപ്പറിന്റെ ഏകദിനത്തിലെ അരങ്ങേറ്റം. ഇന്ത്യക്ക് എതിരെ ഇന്ന് ഇറങ്ങുന്നതിന് മുൻപ് കൂപ്പറിന്റെ ഏകദിനത്തിലെ റൺസ് സമ്പാദ്യമായി ഉണ്ടായിരുന്നത് 10 റൺസ് മാത്രം.
ആരാണ് കൂപ്പർ കനോലി? രോഹിത്തിന്റെ വിക്കറ്റ് പിഴുത 21കാരൻ.
Rohit fans have attacked Cooper Connolly's Instagram pic.twitter.com/rUj4Lu28gb
— Shoaib Niazi 🇵🇸 (@ShoaibNiaziUN) March 4, 2025
ഡൊമസ്റ്റിക് ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രേലിയക്ക് വേണ്ടിയാണ് കൂപ്പർ കളിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ പെർത്തിന്റെ താരമാണ് കൂപ്പർ. 25 ബിബിഎൽ മത്സരങ്ങളിൽ നിന്ന് 577 റൺസ് ആണ് കൂപ്പർ ഇതുവരെ സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 38. സ്ട്രൈക്ക്റേറ്റ് 136. രണ്ട് വട്ടം അർധ ശതകം പിന്നിട്ടു. 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും സ്ഥിരതയാർന്ന പ്രകടനം നടത്തിയതോടെയാണ് കൂപ്പറിന് ഓസീസ് ദേശിയ ടീമിലേക്ക് വിളിയെത്തുന്നത്.
Cooper Connolly's economy is less than all 4 Indian spinners
— Gaurav Sethi (@BoredCricket) March 4, 2025
പരുക്കേറ്റ ഷോർട്ടിന് പകരമാണ് കൂപ്പറിനെ ഓസ്ട്രേലിയ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ചാംപ്യൻസ് ട്രോഫി സെമി പോലെ നിർണായക മത്സരത്തിൽ കൂപ്പറെ ഇറക്കാനുള്ള സ്മിത്തിന്റെ ധൈര്യത്തെ പ്രശംസിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തന്റെ കന്നി വിക്കറ്റ് തന്നെ രോഹിത് ശർമയുടേത് ആയതോടെ കൂപ്പറിന്റെ ആത്മവിശ്വാസവും ഇനി വാനോളം ഉയരും എന്ന് ഉറപ്പ്.
Read More
- india vs Australia Semi Final, Champions Trophy 2025: ഒൻപത് പന്തിൽ കൂപ്പർ ഡക്ക്; കയ്യടിക്കണം ഷമിയുടെ തന്ത്രത്തിന്
- Virat Kohli: "സച്ചിന്റെ യുഗത്തിലാണ് കളിച്ചിരുന്നത് എങ്കിലോ? ഈ നേട്ടങ്ങളിലേക്ക് കോഹ്ലി എത്തില്ല"
- 23 കോടിയുടെ താരമല്ല; കൊൽക്കത്തയെ നയിക്കുക ഒന്നര കോടിക്ക് സ്വന്തമാക്കിയ ആ സീനിയർ താരം
- 'രോഹിത് ടീമിൽ പോലും ഉണ്ടാകരുത്,' ഷമ മുഹമ്മദിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ നേതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.