scorecardresearch

ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ

India Vs New Zealand Final, Champions Trophy: 25-30 റൺസ് സ്കോർ ചെയ്ത് പോവുന്നതിൽ രോഹിത് ശർമ സംതൃപ്തനാണോ എന്ന് സുനിൽ ഗാവസ്കർ ചോദിക്കുന്നു. രോഹിത്തിന്റെ ബാറ്റിങ് സമീപനത്തെ ഗാവസ്കർ വിമർശിച്ചു

India Vs New Zealand Final, Champions Trophy: 25-30 റൺസ് സ്കോർ ചെയ്ത് പോവുന്നതിൽ രോഹിത് ശർമ സംതൃപ്തനാണോ എന്ന് സുനിൽ ഗാവസ്കർ ചോദിക്കുന്നു. രോഹിത്തിന്റെ ബാറ്റിങ് സമീപനത്തെ ഗാവസ്കർ വിമർശിച്ചു

author-image
Sports Desk
New Update
Rohit Sharma Scored Century Against England

രോഹിത് ശർമ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ 29 പന്തിൽ 28 റൺസ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് വന്നത് മൂന്ന് ഫോറും ഒരു സിക്സും. വലിയ ഇന്നിങ്സിനായി ശ്രമിക്കുന്നതിന് പകരം ടീമിന് മികച്ച തുടക്കം നൽകുകയാണ് രോഹിത് ലക്ഷ്യമിടുന്നത് എന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്സ് ചൂണ്ടി പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞത്. എന്നാൽ ഗംഭീറിന്റെ ഈ വാദത്തെ തള്ളുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. 

Advertisment

ചാംപ്യൻസ് ട്രോഫിയിൽ​ മാച്ച് വിന്നിങ് ഇന്നിങ്സ് രോഹിത്തിൽ നിന്ന് വന്നിട്ടില്ല. കണക്കുകൾ നോക്കിയല്ല, അവരുടെ ബാറ്റിങ്ങിന്റെ ഇംപാക്ട് ആണ് നോക്കേണ്ടത് എന്നാണ് രോഹിത് ശർമയെ ന്യായീകരിച്ച് ഗംഭീർ പറഞ്ഞത്. 

"കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഹിത് ശർമ പിന്തുടരുന്ന ബാറ്റിങ് സമീപനമാണ് ഇത്. ഇന്ത്യ വേദിയായ ലോകകപ്പ് മുതലാണ് ഇത് കാണാൻ തുടങ്ങിയത്. ആ ഫോർമുലയിൽ തന്നെ പിടിച്ചു നിൽക്കുകയാണ് രോഹിത് ഇപ്പോഴും. അതിൽ ചിലപ്പോൾ ജയിക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ രോഹിത്തിന്റെ കഴിവ് വെച്ച് നോക്കുമ്പോൾ ഇങ്ങനെ ബാറ്റ് ചെയ്താൽ പോരാ," സുനിൽ ഗാവസ്കർ പറഞ്ഞു. 

ഒൻപത് ഓവർ പോലും ബാറ്റ് ചെയ്യാതെ എന്ത് ഇംപാക്ട്?

"അതിശയിപ്പിക്കുന്ന വിധം കഴിവുള്ള കളിക്കാരനാണ് രോഹിത്. പല ബാറ്റർക്കും കളിക്കാനാവാത്ത ഷോട്ടുകൾ രോഹിത്തിന് അനായാസം കളിക്കാനാവും. 25 ഓവറോളം നിന്ന് ബാറ്റ് ചെയ്യാൻ രോഹിത് ശ്രമിക്കണം. ഇന്ത്യയുടെ സ്കോർ 180-200 ആവുന്നത് വരെ രോഹിത് ക്രീസിൽ തുടരണം. ആ സമയം ഏതാനും വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത് എങ്കിൽ പിന്നെ 350ന് മുകളിൽ സ്കോർ ചെയ്യാൻ ഇന്ത്യക്ക് കഴിയും," സുനിൽ ഗാവസ്കർ പറഞ്ഞു.

Advertisment

ഇക്കാര്യം രോഹിത് നന്നായി ആലോചിക്കണം. 25-30 ഓവറോളം രോഹിത്തിന് ബാറ്റ് ചെയ്യാൻ സാധിച്ചാൽ എതിരാളികളിൽ നിന്ന് പിന്നെ കളി തട്ടിയെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റന് സാധിക്കും. ഇപ്പോൾ ഈ 25-30 റൺസ് സ്കോർ ചെയ്ത് പോവുന്നതിൽ രോഹിത് തൃപ്തനാണോ? എനിക്ക് തോന്നുന്നില്ല. ഒൻപത് ഓവർ ബാറ്റ് ചെയ്യുന്നതാണോ 25 ഓവറോളം ബാറ്റ് ചെയ്യുന്നത് ആണോ ടീമിന് ഗുണം ചെയ്യുക എന്ന് രോഹിത് ചിന്തിക്കണം എന്നും ഗാവസ്കർ പറഞ്ഞു. 

Read More

Gautham Gambhir India Vs New Zealand Icc Champions Trophy Indian Cricket Team Rohit Sharma sunil gavaskar Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: