/indian-express-malayalam/media/media_files/F8NmolK1P4vLDRLeVQ7W.jpg)
Sunil Chhetri Comes Out of Retirement (File Photo)
Sunil Chhetri, Indian Football Team: ഇന്ത്യൻ ഫുട്ബോൾ ലോകത്തെ തേടി ഒരു ആശ്വാസ വാർത്ത എത്തുന്നു. വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ എത്തുന്നു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ ഛേത്രി കളിക്കും.
മാർച്ചിലെ ഇന്റർനാഷണൽ വിൻഡോയിൽ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് നാൽപതുകാരനായ സുനിൽ ഛേത്ര ഇന്ത്യൻ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ചത്.
𝐒𝐔𝐍𝐈𝐋 𝐂𝐇𝐇𝐄𝐓𝐑𝐈 𝐈𝐒 𝐁𝐀𝐂𝐊. 🇮🇳
— Indian Football Team (@IndianFootball) March 6, 2025
The captain, leader, legend will return to the Indian national team for the FIFA International Window in March.#IndianFootball ⚽ pic.twitter.com/vzSQo0Ctez
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈറ്റിനോട് ഗോൾരഹിത സമനിലയിലേക്ക് ഇന്ത്യ വീണതോടെയായിരുന്നു രാജ്യാന്തര ഫുട്ബോളിൽ നിന്ന് ബൂട്ട് അഴിക്കാനുള്ള സുനിൽ ഛേത്രിയുടെ തീരുമാനം. സുനിൽ ഛേത്രിയുടെ അഭാവത്തിൽ മുന്നേറ്റനിരയിൽ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിട്ടത്.
ഇന്ത്യൻ പരിശീലകന്റെ അഭ്യർഥന സ്വീകരിച്ചാണ് ഛേത്രി ടീമിലേക്ക് മടങ്ങി വരുന്നത് എന്ന് എഐഎഫ്എഫ് സെക്രട്ടറി പറഞ്ഞു. ദേശിയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനത്താണ് സുനിൽ ഛേത്രിയുടെ സ്ഥാനം. 94 ഗോളുകളാണ് ഛേത്രിയിൽ നിന്ന് വന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും അലി ഡേയുമാണ് ഛേത്രിക്ക് മുൻപിലുള്ളത്.
ഇന്ത്യൻ കുപ്പായം അഴിച്ചിരുന്നു എങ്കിലും ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി ഛേത്രി കളി തുടർന്നിരുന്നു. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി 12 ഗോളുകൾ അടിച്ച് ഗോൾവേട്ടയിലും ഛേത്രിയാണ് മുൻപിൽ.
Read More
- ഒറ്റ ടിക്കറ്റിന് 23.5 ലക്ഷം രൂപ; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോളടിച്ച് ദുബായ്
- Champions Trophy Semi Final: ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനൽ; ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിരാശ
- ആ അപൂർവ്വ റെക്കോർഡ്;ഇനി രോഹിത്തിന് സ്വന്തം
- ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us