scorecardresearch

വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയർ ചെസ് ചാംപ്യൻ

ഏതാനും വർഷം മുൻപ് മാഗ്നസ് കാൾസനെ തോൽപ്പിച്ചും ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ള കൗമാര താരമാണ് പ്രണവ് വെങ്കടേഷ്. വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയിൽ നിന്നാണ് പ്രണവും വരുന്നത്

ഏതാനും വർഷം മുൻപ് മാഗ്നസ് കാൾസനെ തോൽപ്പിച്ചും ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ള കൗമാര താരമാണ് പ്രണവ് വെങ്കടേഷ്. വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയിൽ നിന്നാണ് പ്രണവും വരുന്നത്

author-image
Sports Desk
New Update
pranav venkatesh

Pranav Venkatesh Photograph: (X)

ലോക ചെസ് വേദിയിൽ നിന്ന് ഇന്ത്യക്ക് വീണ്ടുമൊരു അഭിമാന നേട്ടം. പ്രണവ് വെങ്കടേഷ് ലോക ജൂനിയർ ചെസ് ചാംപ്യനായതോടെയാണ് ഗുകേഷിന് പിന്നാലെ ലോകത്തിന് മുൻപിൽ ഇന്ത്യ വീണ്ടും തല ഉയർത്തി നിൽക്കുന്നത്. 157 കളിക്കാരെ പിന്നിലാക്കിയാണ് പ്രണവ് മോണ്ടെനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായത്. 

Advertisment

68 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ചാംപ്യൻഷിപ്പിന് എത്തിയിരുന്നു. ഇതിൽ 12 ഗ്രാൻഡ് മാസ്റ്റർമാരും ഉൾപ്പെട്ടിരുന്നു. വെസ്റ്റ്ബ്രിജ് എന്ന ലോക ചെസിലെ അതികായകൻ വിശ്വനാഥൻ ആനന്ദിന്റെ കീഴിലുള്ള അക്കാദമിയിലൂടെ വളർന്ന താരമാണ് പ്രണവ്. മാഗ്നസ് കാൾസനെ തോൽപ്പിച്ചും ലോകത്തെ പ്രണവ് ഞെട്ടിച്ചിട്ടുണ്ട്. 

മാറ്റിച് ലോറെൻതിച്ചിനെതിരായ മത്സരം സമനിലയായതോടെയാണ് പ്രണവ് കിരീടം നേടിയത്. 2023 നവംബറിൽ നടന്ന ചാലഞ്ചേഴ്സ് മത്സത്തിലും പ്രണവ് ജയം പിടിച്ചിരുന്നു. ഇതിന് പിന്നാലെ ഡിസംബറിൽ ലോക യൂത്ത് റാപ്പിഡ് ആൻഡ് ബ്ലീറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ പ്രണവ് രണ്ട് സ്വർണം നേടി. ഇന്ത്യയിൽ നിന്നുള്ള 75ാം ഗ്രാൻഡ് മാസ്റ്ററാണ് പ്രണവ്. 

Advertisment

Read More

Chess Pranav Venkatesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: