/indian-express-malayalam/media/media_files/2025/03/07/pXrSUtV997aKFUso9HhZ.jpg)
ഗുജറാത്തിനായി ഹർലിൻ ഡിയോളിന്റെ ബാറ്റിങ് Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
Women Premier League: ഡൽഹി ക്യാപിറ്റൽസിന് എതിരെ അഞ്ച് വിക്കറ്റിന്റെ ജയം തൊട്ട് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി ഗുജറാത്ത്. ഡൽഹി ക്യാപിറ്റൽസ് മുൻപിൽ വെച്ച 178 റൺസ് വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. അർധ ശതകത്തോടെ പുറത്താവാതെ നിന്ന ഹർലിൻ ഡിയോൾ ആണ് ഗുജറാത്തിനെ ജയിപ്പിച്ചത്.
ചെയ്സ് ചെയ്ത് ഇറങ്ങിയ ഗുജറാത്തിന് നാല് റൺസിലേക്ക് എത്തിയപ്പോൾ തന്നെ ഓപ്പണർ ഹേമലതയെ നഷ്ടമായി. എന്നാൽ മൂണിയും ഹർലിൻ ഡിയോളും ചേർന്ന് ഗുജറാത്ത് ഇന്നിങ്സിനെ മുൻപോട്ട് കൊണ്ടുപോയി. മൂണി 35 പന്തിൽ നിന്ന് 44 റൺസ് നേടി.
ഹർലിൻ ഡിയോൾ 49 പന്തിൽ നിന്ന് 70 റൺസോടെ പുറത്താവാതെ നിന്നു. ഒൻപത് ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഹർലിന്റെ ഇന്നിങ്സ്. ഹർലിൻ ആണ് കളിയിലെ താരം.ഹർലിനും മൂണിയും ചേർന്ന് 56 പന്തിൽ നിന്ന് 84 റൺസ് ആണ് കണ്ടെത്തിയത്.
ഗാർഡനർ 13 പന്തിൽ നിന്ന് 22 റൺസും ഡോട്ടിൻ 10 പന്തിൽ നിന്ന് 24 റൺസും എടുത്ത് ഗുജറാത്തിനെ ജയത്തിലേക്ക് എത്തിച്ചു. പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തിൽ ഡോട്ടിനേയും ഫീബിയേയും മടക്കി ഡൽഹി ഗുജറാത്തിനെ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ വിജയ ലക്ഷ്യത്തിൽ എത്തുന്നതിൽ നിന്ന് ഗുജറാത്തിനെ തടയാണ ഡൽഹിക്ക് സാധിച്ചില്ല.
ഡൽഹിക്കായി ശിഖാ പാണ്ഡേയും ജൊനാസെനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിന്നു മണി ഒരു വിക്കറ്റും പിഴുതു. പിച്ചിലെ ഈർപ്പം നിർണായകമായ മത്സരത്തിൽ ഡൽഹി ബോളർമാർക്ക് ഗ്രിപ്പ് കണ്ടെത്താൻ പ്രയാസമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് മെഗ് ലാനിങ്ങിന്റെ ഇന്നിങ്സ് ആണ് പൊരുതാവുന്ന സ്കോർ നൽകിയത്. 57 പന്തിൽ നിന്ന് 92 റൺസ് ആണ് ലാനിങ് അടിച്ചെടുത്തത്. 15 ഫോറും ഒരു സിക്സും ഡൽഹി ഓപ്പണറിൽ നിന്ന് വന്നു. 83 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഷഫാലിയും ലാനിങ്ങും ചേർന്ന് കണ്ടെത്തിയത്.
ഷഫാലി വർമ 27 പന്തിൽ നിന്ന് 40 റൺസ് എടുത്തു. മറ്റ് ഡൽഹി ബാറ്റർമാർക്കൊന്നും സ്കോർ ഉയർത്താനായില്ല. ഇതോടെയാണ് 200 എന്ന സ്കോറിലേക്ക് എത്താൻ ഡൽഹിക്കായില്ല. മേഘ്നാ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡോട്ടിൻ രണ്ട് വിക്കറ്റും പിഴുതു.
Read More
- Women Premier League: യുപിയുടെ പ്രതീക്ഷകൾ അവസാനിച്ചു; മുംബൈക്ക് അനായാസ ജയം
- Sunil Chhetri: വിരമിക്കൽ തീരുമാനം പിൻവലിച്ചു; സുനിൽ ഛേത്രി ഇന്ത്യക്കായി കളിക്കും
- Pakistan Cricket Team: ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല; നാണക്കേടിന്റെ റെക്കോർഡ്
- ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.