scorecardresearch

Champions Trophy: 20.6 കോടി കാഴ്ച്ചക്കാർ; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യ-പാക്കിസ്ഥാൻ പോര്

India Vs Pakistan, Champions Trophy: ചിര വൈരികളുടെ പോരിൽ കോഹ്ലി തന്റെ 51ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഇന്ത്യ പാക്കിസ്ഥാനെ തച്ചുതകർക്കുകയായിരുന്നു.

India Vs Pakistan, Champions Trophy: ചിര വൈരികളുടെ പോരിൽ കോഹ്ലി തന്റെ 51ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഇന്ത്യ പാക്കിസ്ഥാനെ തച്ചുതകർക്കുകയായിരുന്നു.

author-image
Sports Desk
New Update
champions

ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന് ശേഷം

ഫോമിലേക്കുള്ള മടങ്ങി വരവ് കോഹ്ലി പ്രഖ്യാപിച്ച മത്സരം. ചെയ്സിങ് കിങ് എന്ന് കോഹ്ലി ഒരിക്കൽ കൂടി തെളിയിച്ച മത്സരം. ചിര വൈരികളുടെ പോരിൽ കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യ ജയം പിടിച്ച ഈ പോര് ചില റെക്കോർഡുകളും തിരുത്തി എഴുതി. 

Advertisment

ഫെബ്രുവരി 23ന് ദുബായിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരം ടെലിവിഷനിലൂടെ 20.6 കോടി ആളുകളാണ് കണ്ടത്. ബാർക് ചരിത്രം നോക്കിയാൽ ഏറ്റവും കൂടുതൽ ആളുകൾ ടെലിവിഷനിലൂടെ കണ്ട രണ്ടാമത്തെ മത്സരമായി ഈ പോര് മാറി. 

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ടെലിവിഷനിലൂടെ ആളുകൾ കണ്ടതിന്റെ റെക്കോർഡ് ആണ് ഇന്ത്യാ-പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫിയിലെ പോര് തിരുത്തി എഴുതിയത്. ഏകദിന ലോകകപ്പിനേക്കാൾ 11 ശതമാനം കൂടുതൽ കാണികൾ ടെലിവിഷനിലൂടെ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം തത്സമയം കണ്ടു. 

2,609 കോടി മിനിറ്റ് ടോട്ടൽ ടിവി വാച്ച് ടൈം ആണ് ഇന്ത്യ-പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരത്തിലുണ്ടായത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആറ് വിക്കറ്റിനാണ് കളിയിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടം കടക്കാതെ ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. 

Advertisment

242 റൺസ് ആണ് പാക്കിസ്ഥാൻ ഇന്ത്യക്ക് മുൻപിൽ വിജയ ലക്ഷ്യമായി വെച്ചത്. എന്നാൽ 51ാം ഏകദിന സെഞ്ചുറിയിലേക്ക് കോഹ്ലി എത്തിയപ്പോൾ 42.3 ഓവറിൽ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. അതിവേഗത്തിൽ 14000 ഏകദിന റൺസ് എന്ന നേട്ടവും ഈ ഇന്നിങ്സിന് ഇടയിൽ കോഹ്ലി മറികടന്നു. 

Read More

Icc Champions Trophy Virat Kohli India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: