scorecardresearch

Nations League Final: റൊണാൾഡോയും യമാലും ഫൈനലിൽ ഇന്ന് നേർക്കുനേർ; മത്സരം എവിടെ കാണാം?

Portugal vs Spain Uefa Nations League Final: നാൽപ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പതിനേഴുകാരനായ ലാമിൻ യമാലിലേക്കും തന്നെയാണ് കലാശപ്പോരിൽ ലോകം ഉറ്റുനോക്കുന്ന

Portugal vs Spain Uefa Nations League Final: നാൽപ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പതിനേഴുകാരനായ ലാമിൻ യമാലിലേക്കും തന്നെയാണ് കലാശപ്പോരിൽ ലോകം ഉറ്റുനോക്കുന്ന

author-image
Sports Desk
New Update
Lamine Yamal, Cristiano Ronaldo

Lamine Yamal, Cristiano Ronaldo Photograph: (Facebook)

Uefa Nations League Final Portugal Vs Spain: ചാംപ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ മറ്റൊരു തീപാറും പോരാട്ടത്തിന് കൂടി വേദിയൊരുക്കുകയാണ് അലയൻസ് അരീന. രണ്ട് വട്ടം യുവേഫ നേഷൻസ് ലീഗ് ചാംപ്യന്മാരായ ടീം എന്ന നേട്ടം സ്വന്തമാക്കാൻ ഉറച്ചാണ് സ്പെയ്നും പോർച്ചുഗലും കൊമ്പുകോർക്കാൻ ഇറങ്ങുന്നത്. 2019ൽ പോർച്ചുഗൽ ചാംപ്യന്മാരായപ്പോൾ 2023ലാണ് സ്പെയ്ൻ ഈ കിരീടം അണിഞ്ഞത്. 

Advertisment

നാൽപ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പതിനേഴുകാരനായ ലാമിൻ യമാലിലേക്കും തന്നെയാണ് കലാശപ്പോരിൽ ലോകം ഉറ്റുനോക്കുന്നത്. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം 2-1ന് തിരികെ വന്നാണ് സെമി ഫൈനലിൽ ജർമനിയെ പോർച്ചുഗൽ വീഴ്ത്തിയത്. റൊണാൾഡോയിൽ നിന്നായിരുന്നു വിജയ ഗോൾ. റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള 137ാമത്തെ ഗോളായിരുന്നു അത്. 

Also Read: Cristiano Ronaldo: 'എന്റെ മകനെ പോലെയാണ് ലാമിൻ യമാൽ'; ഹൃദയം തൊട്ട്, സാമ്യങ്ങൾ ചൂണ്ടി റൊണാൾഡോ

ഗോൾ മഴ പെയ്ത മത്സരത്തിൽ ഫ്രാൻസിനെ 5-4ന് തോൽപ്പിച്ചാണ് സ്പെയ്നിന്റെ വരവ്. ലാമിൻ യമാൽ ഇരട്ട ഗോൾ നേടി. ഹോം ഗ്രൗണ്ടിന് പുറത്തുള്ള യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ കഴിഞ്ഞ 10 കളിയിൽ തോൽവി അറിയാതെയാണ് സ്പെയ്ൻ വരുന്നത്. മാർട്ടിനസിന്റെ പോർച്ചുഗൽ ആവട്ടെ ഒൻപത് മത്സരങ്ങളിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം. 

നേർക്കുനേർ കണക്ക്

Advertisment

നേർക്കുനേർ വന്നതിന്റെ കണക്ക് നോക്കുമ്പോൾ സ്പെയ്നിനാണ് മുൻതൂക്കം. 40 മത്സരങ്ങളിൽ സ്പെയ്ൻ 18 കളിയിൽ ജയിച്ചു. പോർച്ചുഗൽ ജയിച്ചത് ആറ് കളിയിൽ. 16 മത്സരങ്ങൾ സമനിലയിലായി. 

Also Read: Cristiano Ronaldo: 'ക്ലബ് ലോകകപ്പ് കളിക്കില്ല'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റൊണാൾഡോ

പോർച്ചുഗൽ സാധ്യത ലൈനപ്പ്: ഡിയോഗോ കോസ്റ്റ, നെൽസൻ സെമെദോ, റൂബൻ ഡയസ്, ഗോൺസാലോ ഇനാസിയോ, മെൻഡെസ്, വിറ്റിന, ബ്രൂണോ ഫെർണാണ്ടസ്, നെവെസ്, ബെർനാർഡോ സിൽവ, റൊണാൾഡോ, പെഡ്രോ നെറ്റോ

സ്പെയ്ൻ സാധ്യത ലൈനപ്പ്: ഉനൈ സിമോൺ, പെഡ്രോ പോറോ, റോബിൻ ലെ നോർമൻഡ്, ഡീൻ ഹുയ്സെൻ, കുകുറേ, പെഡ്രി, ഫാബിയാൻ റൂയിസ്, ലാമിൻ യമാൽ, മെറിോ, വില്യംസ്, ഒയർസവൽ

Also Read: നാളെ റൊണാൾഡോ; പിന്നാലെ മെസി; ലാമിൻ യമാലിനെ നേരിടാൻ ഇതിഹാസങ്ങൾ

സ്പെയ്ൻ-പോർച്ചുഗൽ ഫൈനൽ മത്സരം ടിവിയിൽ ഏത് ചാനലിൽ കാണാം? 

സ്പെയ്ൻ-പോർച്ചുഗൽ ഫൈനൽ മത്സരം ടെലിവിഷനിൽ ലൈവായി ഇന്ത്യയിൽ സോണി സ്പോർട്സ് 5 ടിവി ചാനലിൽ കാണാം. 

സ്പെയ്ൻ-പോർച്ചുഗൽ ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

സ്പെയ്ൻ-പോർച്ചുഗൽ ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

Read More

Lamine Yamal Uefa Nations League Spain Portugal Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: