scorecardresearch

പ്രായം 40; 1000 കരിയർ ഗോളിന് തൊട്ടടുത്ത് റൊണാൾഡോ; ചരിത്ര നേട്ടം അകന്ന് പോകുമോ?

Cristiano Ronaldo Career Goal: പോർച്ചുഗലിനായുള്ള 137ാമത്തെ ഗോളായിരുന്നു ജർമനിക്കെതിരെ മ്യൂണിക്കിൽ വന്നത്. ദേശിയ ടീമിനായി റൊണാൾഡോ കളിച്ചത് 220 മത്സരങ്ങൾ

Cristiano Ronaldo Career Goal: പോർച്ചുഗലിനായുള്ള 137ാമത്തെ ഗോളായിരുന്നു ജർമനിക്കെതിരെ മ്യൂണിക്കിൽ വന്നത്. ദേശിയ ടീമിനായി റൊണാൾഡോ കളിച്ചത് 220 മത്സരങ്ങൾ

author-image
Sports Desk
New Update
Cristiano Ronaldo Portugal

ക്രിസ്റ്റ്യാനോ റൊണാൾഡോ Photograph: (ഫയൽ ഫോട്ടോ)

Cristiano Ronaldo Career Goal Stats:  ജർമനിക്കെതിരെ 25 വർഷത്തിന് ശേഷം ജയം. യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ പോർച്ചുഗൽ ജയം പിടിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ബലത്തിലാണ്. എന്നാൽ തന്റെ ഏറ്റവും മികച്ച പ്രകടനം അല്ല പോർച്ചുഗൽ ക്യാപ്റ്റനിൽ നിന്ന് മ്യൂണിക്കിൽ വന്നത്. എന്നിട്ടും താൻ പോർച്ചുഗൽ ടീമിന്റെ നിർണായക ഘടകമാണ് എന്ന് റൊണാൾഡോ വീണ്ടു എല്ലാവരേയും ഓർമിപ്പിച്ചു. ജർമനിക്കെതിരായ ഗോളോടെ 1000 കരിയർ ഗോൾ എന്ന നേട്ടത്തോട് കൂടുതൽ അടുത്തിരിക്കുകയാണ് റൊണാൾഡോ. ഇനി 1000 കരിയർ ഗോൾ എന്ന നേട്ടം തൊടാൻ റൊണാൾഡോയ്ക്ക് എത്ര ഗോൾ കൂടി വേണം എന്നറിയുമോ?

Advertisment

ജർമനിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ രണ്ട് ഗോളടിച്ച് പോർച്ചുഗൽ ജയിച്ചപ്പോൾ തിളങ്ങിയത് യഥാർഥത്തിൽ മെൻഡെസാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് മെൻഡെസ് നൽകിയ ക്രോസ് ഇതിനെ ഉദാഹരണം. എന്നാൽ ഫിനിഷിങ്ങിൽ റൊണാൾഡോയ്ക്ക് പിഴച്ചതോടെ ആ അവസരം നഷ്ടപ്പെട്ടു. 

Also Read: Cristiano Ronaldo: വിജയ ഗോളടിച്ച് റൊണാൾഡോ; പിന്നിൽ നിന്നെത്തി ജർമനിയെ തകർത്ത് പോർച്ചുഗൽ

Advertisment

ഗോൾ അവസരം നഷ്ടപ്പെടുത്തിയെങ്കിലും 68ാം മിനിറ്റിൽ പോർച്ചുഗല്ലിനായി വിജയ ഗോൾ റൊണാൾഡോയിൽ നിന്ന് വന്നു. താരത്തിന്റെ പോർച്ചുഗലിനായുള്ള 137ാമത്തെ ഗോളായിരുന്നു അത്. ദേശിയ ടീമിനായി കളിച്ചത് 220 മത്സരങ്ങൾ. ഇനി റൊണാൾഡോയ്ക്ക് 1000 കരിയർ ഗോൾ എന്ന നേട്ടത്തിലേക്ക് എത്താനായി വേണ്ടത് 63 ഗോളുകൾ മാത്രം. 937ാമത്തെ കരിയർ ഗോളാണ് റൊണാൾഡോ മ്യൂണിക്കിൽ ജർമനിക്കെതിരെ നേടിയത്. 

Also Read: Neymar: 'ദൈവത്തിന്റെ കൈ ഗോളും' വഴിയടച്ചു; നെയ്മറെ ഇനി ഏത് ക്ലബ് സ്വന്തമാക്കും?

നാൽപ്പതാം വയസിലാണ് റൊണാൾഡോ ഇപ്പോൾ. ജർമനിക്കെതിരെ ഫ്രീകിക്ക് വലയിലാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. 2018 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയ്നിന് എതിരെയാണ് റൊണാൾഡോയുടെ ഒരു പ്രധാന ടൂർണമെന്റിൽ തകർപ്പൻ ഫ്രീകിക്ക് അവസാനമായി വരുന്നത്. 

ക്ലബ് കരിയർ എടുക്കുമ്പോൾ സ്പോർട്ടിങ് സിപിക്ക് വേണ്ടി അഞ്ച് ഗോളുകളാണ് റൊണാൾഡോ അടിച്ചത്. മാഞ്ചസ്റ്റർ യുനൈറ്റഡ് കുപ്പായത്തിൽ വലയിലാക്കിയത് 145 ഗോളുകളും. 450 ഗോളുകൾ റയൽ മാഡ്രിഡിൽ നിന്ന് റൊണാൾഡോ നേടി. 101 ഗോളുകളാണ് സിരി എ വമ്പന്മാരായ യുവന്റ്സിൽ നിന്ന് വന്നത്. സൗദിയിലേക്ക് എത്തിയ റൊണാൾഡോ അൽ നസറിനായി 99 ഗോളും നേടി. 

Also Read: Lionel Messi Transfer: മെസി ഇന്റർ മയാമി വിട്ട് സൗദിയിലേക്ക്? ട്രാൻസ്ഫർ ചർച്ച തുടങ്ങിയതായി റിപ്പോർട്ട്

ക്ലബ് ലോകകപ്പ് കളിക്കാൻ റൊണാൾഡോ എത്തുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. അൽ നസറുമായി റൊണാൾഡോ കരാർ പുതുക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ക്ലബ് ലോകകപ്പിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ റൊണാൾഡോയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

അൽ ഹിലാലിലേക്ക് ലോണിൽ പോയി റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കാനും സാധ്യതയുണ്ട്. ക്ലബ് ലോകകപ്പ് കളിച്ചും ഗോൾ വേട്ട നടത്താനായാൽ 1000 കരിയർ ഗോൾ എന്ന നേട്ടത്തിന് അടുത്തേക്ക് പോർച്ചുഗൽ സൂപ്പർ താരം എത്തും. 

Read More

Portugal Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: