scorecardresearch

Lionel Messi Transfer: മെസി ഇന്റർ മയാമി വിട്ട് സൗദിയിലേക്ക്? ട്രാൻസ്ഫർ ചർച്ച തുടങ്ങിയതായി റിപ്പോർട്ട്

Lionel Messi Transfer News: ഇന്റർ മയാമിയുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇല്ല എന്ന് മെസി മറുപടി നൽകുകയും ചെയ്തിരുന്നു

Lionel Messi Transfer News: ഇന്റർ മയാമിയുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇല്ല എന്ന് മെസി മറുപടി നൽകുകയും ചെയ്തിരുന്നു

author-image
Sports Desk
New Update
Messi | Ronaldo

Lionel Messi, Cristiano Ronaldo (Instagram)

Lionel Messi Inter Miami transfer news: ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ തുടരുമോ അതോ മറ്റൊരു ക്ലബിലേക്ക് ചേക്കേറുമോ എന്നതിലെ ആകാംക്ഷ തുടരുകയാണ്. എന്നാലിപ്പോൾ മെസി ഇന്റർ മയാമി വിടുമോ എന്ന ചോദ്യവും ട്രാൻസ്ഫർ വിപണിയിൽ ശക്തമാവുന്നു. മെസിയുടെ ഇന്റർ മയാമിയുമായുള്ള കരാർ 2025 സീസണോടെ അവസാനിക്കും. 

Advertisment

ഇന്റർ മയാമിയുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇല്ല എന്ന് മെസി മറുപടി നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തേക്ക് കൂടി മെസിയുമായുള്ള കരാർ പുതുക്കാനാണ് ഇന്റർ മയാമി ശ്രമിക്കുന്നത് എന്നാണ് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്.

Also Read: Cristiano Ronaldo: റൊണാൾഡോയുടെ മനസ് മാറ്റാൻ അറ്റകൈ; ലൂയിസ് ഡയസും ഹാങ്കോയും അൽ നസറിലെത്തിയേക്കും

ജൂലൈ ഒന്ന് മുതൽ മെസി ഫ്രീ ഏജന്റാവും. ഇത് മുൻപിൽ കണ്ട് സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മെസിയെ സൗദിയിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയതായാണ് വിവരം. സൗദിയിലേക്ക് വരാൻ തീരുമാനിച്ചാൽ അൽ നസർ, അൽ അഹിൽ, അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നിവയാണ് മെസിക്ക് മുൻപിലുള്ള ഓപ്ഷനുകൾ. 

Advertisment

2023ൽ പിഎസ്ജി വിട്ട സമയം സൗദിയിലേക്ക് എത്താനുള്ള സാധ്യതകൾ പരിഗണിച്ചിരുന്നതായി മെസി വെളിപ്പെടുത്തിയിരുന്നു. "സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. എനിക്ക് ആ രാജ്യം അറിയാം. നല്ല മത്സരമാണ് അവിടെ നടക്കുന്നത്. സൗദി പ്രോ ലീഗ് ലോകത്തിലെ പ്രധാനപ്പെട്ട ലീഗായി ഭാവിയിൽ ഉയർന്ന് വരും," ടൈം മാഗസിനോട് സംസാരിക്കവെ അന്ന് മെസി പറഞ്ഞത് ഇങ്ങനെ.

Also Read: Lionel Messi: വമ്പൻ ഫോമിൽ മെസി; ഗോൾ വേട്ടയിൽ ചരിത്ര നേട്ടം; ക്ലബ് ലോകകപ്പിൽ തകർക്കും

"സൗദിയുടെ ടൂറിസം അംബാസിഡർ എന്ന നിലയിൽ ആ രാജ്യം എന്നെ ഏറെ ആകർഷിക്കുന്നുണ്ട്. അവിടെ എത്തിയപ്പോഴെല്ലാം ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ആ രാജ്യത്ത് ഫുട്ബോൾ ലോകം വളരുന്ന വിധവും നിലവാരം ഉയർത്താൻ അവർ നടത്തുന്ന ശ്രമങ്ങളും മനോഹരമാണ്. സൗദി അല്ലെങ്കിൽ എംഎൽഎസ്, ഇതായിരുന്നു അന്ന് എനിക്ക് മുൻപിലെ ഓപ്ഷൻ. രണ്ട് ഓപ്ഷനും എന്നെ ആകർഷിച്ചിരുന്നു," മെസി പറഞ്ഞു. 

Also Read: Cristiano Ronaldo: റൊണാൾഡോയേയും മോഡ്രിച്ചിനേയും റാഞ്ചാൻ ലാ ലീഗ ക്ലബ്; ഉറ്റുനോക്കി ആരാധകർ

നിലവിൽ മെസിയുമായുള്ള ചർച്ചകൾ സൗദി ആരംഭിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. മെസി സൗദിയിലേക്ക് വരാനുള്ള താത്പര്യം വ്യക്തമാക്കിയാൽ പിഐഎഫ് റൊണാൾഡോയ്ക്ക് ലഭിച്ച അതേ പരിഗണനയിൽ തന്നെ മെസിയേയും സൗദി പ്രോ ലീഗിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് എന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നു.

Read More

Inter Miami Al Nassr Cristiano Ronaldo Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: