/indian-express-malayalam/media/media_files/2025/06/02/lbKKE9IN5L3kpuYr1lPx.jpg)
Cristiano Ronaldo, Luis Diaz Photograph: (Cristiano Ronaldo, Luis Diaz, Instagram)
Cristiao Ronaldo Al Nassr Contract: പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസറിൽ തന്നെ നിലനിർത്താൻ കൂടുതൽ നീക്കങ്ങളുമായി ക്ലബ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച കളിക്കാരെ ക്ലബിലെത്തിച്ച് റൊണാൾഡോയെ കരാർ പുതുക്കാൻ പ്രേരിപ്പിപ്പിക്കുകയാണ് അൽ നസർ ലക്ഷ്യമിടുന്നത്.
ലിവർപൂളിന്റെ കൊളംബിയൻ സ്ട്രൈക്കർ ലൂയിസ് ഡയസ്, സ്ലോവാക്യൻ സെന്റർ ബാക്ക് ഹാങ്കോ എന്നിവർ അൽ നസറിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫാബ്രിസിയോ റൊമാനോ ആണ് അൽ നസർ ഈ താരങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.
Also Read: Lionel Messi: വമ്പൻ ഫോമിൽ മെസി; ഗോൾ വേട്ടയിൽ ചരിത്ര നേട്ടം; ക്ലബ് ലോകകപ്പിൽ തകർക്കും
ഡയസിന്റെ സ്പീഡും ഡ്രിബ്ലിങും ആക്രമണത്തിലെ മികവും അൽ നസറിന്റെ ഫ്രണ്ട് ലൈനിൽ റൊണാൾഡോയ്ക്ക് ഒപ്പം കട്ടയ്ക്ക് നിൽക്കും എന്നാണ് അൽ നസറിന്റെ വിലയിരുത്തൽ. യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന പ്രതിരോധനിര താരം എന്ന വിശേഷണം സ്വന്തമാക്കുന്ന കളിക്കാരനാണ് ഹാങ്കോ.
🚨 Al Nassr are set to present their plan to Cristiano Ronaldo hoping to get new deal sorted.
— Fabrizio Romano (@FabrizioRomano) June 2, 2025
The club’s preparing changes to get Cristiano’s green light… and sign new contract to continue at Al Nassr.
Luis Diaz, David Hancko, world class midfielder and more targets have been… pic.twitter.com/FRq6rUD2P8
റെക്കോർഡ് പ്രതിഫലം മാത്രമല്ല റൊണാൾഡോയ്ക്ക് മുൻപിൽ
ഈ രണ്ട് കളിക്കാർക്കൊപ്പം ഒരു ലോകോത്തര മധ്യനിര താരത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ സ്വന്തമാക്കാനും അൽ നസർ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഈ താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ട്രാൻസ്ഫർ വിൻഡോ ഫലപ്രദമായി ഉപയോഗിച്ച് ടീം ബാലൻസ് നിലനിർത്താനാണ് അൽ നസറിന്റെ ശ്രമം.
Also Read: Cristiano Ronaldo: റൊണാൾഡോയേയും മോഡ്രിച്ചിനേയും റാഞ്ചാൻ ലാ ലീഗ ക്ലബ്; ഉറ്റുനോക്കി ആരാധകർ
റൊണാൾഡോയുടെ നിലവാരത്തിൽ കളിക്കാൻ സാധിക്കുന്ന കളിക്കാരെ ക്ലബിലേക്ക് എത്തിക്കാനാണ് അൽ നസറിന്റെ ലക്ഷ്യം. റെക്കോർഡ് ബ്രേക്കിങ് പ്രതിഫലം റൊണാൾഡോയ്ക്ക് മുൻപിൽ വയ്ക്കുന്നതിനൊപ്പം കിരീടങ്ങൾ നേടാൻ പ്രാപ്തമായ ടീമിനെ തങ്ങൾ വളർത്തിയെടുക്കുന്നു എന്ന് പോർച്ചുഗൽ താരത്തെ ബോധ്യപ്പെടുത്താനും അൽ നസർ ശ്രമിക്കുന്നതായാണ് സൂചന.
സൗദി പ്രോ ലീഗ് കിരീടം നേടാനും എഎഫ്സി ചാംപ്യൻസ് ലീഗിൽ മുന്നേറ്റം നടത്താനും പ്രാപ്തമായ ടീമായി അൽ നസറിനെ മാറ്റുക എന്ന ആവശ്യം റൊണാൾഡോയും മുൻപോട്ട് വെച്ചിരുന്നു. കോച്ച്, സ്പോർട്ടിങ് ഡയറക്ടർ, ടീമിലെ പകുതിയോളം കളിക്കാർ എന്നിവെ ഒഴിവാക്കി അഴിച്ചുപണി നടത്തണം എന്ന ആവശ്യം റൊണാൾഡോ മുൻപോട്ട് വെച്ചതായാണ് റിപ്പോർട്ടുകൾ വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.