/indian-express-malayalam/media/media_files/2025/03/21/7ipzgCVe8X4aIsf69UXK.jpg)
Cristiano Ronaldo Photograph: (Cristiano Ronaldo, Instagram)
Cristiano Ronaldo Club World Cup: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ മാസം അമേരിക്ക വേദിയാവുന്ന ക്ലബ് ലോകകപ്പിന് വേണ്ടി ഒരു ടീമിലേക്കും പോകില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. യുവേഫ നേഷൻസ് ലീഗ് ഫൈനലിന് മുൻപായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കില്ല എന്ന് അറിയിച്ചത്.
ഇന്റർ മയാമി, ചെൽസി, അൽ ഹിലാൽ, ബ്രസീലിയൻ ക്ലബ്, മെക്സിക്കൻ ക്ലബ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകളിൽ നിന്ന് ക്ലബ് ലോകകപ്പ് കളിക്കാനായി റൊണാൾഡോയ്ക്ക് ഓഫർ വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അൽ ഹിലാലിലേക്ക് ലോണിൽ റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കാനായി ചേക്കേറിയേക്കും എന്ന റിപ്പോർട്ടുകളും ശക്തമായിരുന്നു. എന്നാൽ ഈ ഓഫറുകളെല്ലാം തള്ളുകയാണ് റൊണാൾഡോ ഇപ്പോൾ.
Also Read: നാളെ റൊണാൾഡോ; പിന്നാലെ മെസി; ലാമിൻ യമാലിനെ നേരിടാൻ ഇതിഹാസങ്ങൾ
"ക്ലബ് ലോകകപ്പിൽ ഞാൻ ഉണ്ടാകില്ല. ചില ടീമുകൾ എന്നെ സമീപിച്ചിരുന്നു. ചിലർ നമുക്ക് ഉൾക്കൊള്ളാനാവുന്ന ഓഫറുകൾ വെച്ചു, മറ്റ് ചിലർ സാമാന്യബുദ്ധിക്ക് നിരക്കാത്തതും. എന്നാൽ നമുക്ക് എല്ലാം പരീക്ഷിക്കാനും എല്ലാം ചെയ്യാനുമാവില്ല. എല്ലാ ബോളും നമുക്ക് പിടിക്കാനാവില്ല, " റൊണാൾഡോ വ്യക്തമാക്കി.
Also Read: 60 പൗണ്ടിന്റെ ഗുളിക; അതും വെറും ഗുളികയല്ല; ലോകകപ്പ് ജയിക്കാൻ ഇംഗ്ലണ്ടിന്റെ അറ്റകൈ
പ്രൊഫഷണൽ ഫുട്ബോളിൽ തന്റെ മുൻപിൽ ഇനി അധികം സമയം ഇല്ലെന്നും റൊണാൾഡോ പറഞ്ഞു. "ഇന്നത്തെ ദിവസം എന്ത് എന്നതാണ് ഞാൻ ചിന്തിക്കുന്നത്. ഇനിയും ഒരുപാട് നാൾ കളിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ ഈ നിമിഷം ഞാൻ ആസ്വദിക്കുന്നു. വിരമിക്കലിനുള്ള ദിവസം ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ ഇപ്പോൾ സന്തോഷവാനാണ്. ഇങ്ങനെ ആസ്വദിച്ച് കളിക്കാനാവുന്നിടത്തോളം ഞാൻ ഇവിടെ തുടരും," റൊണാൾഡോ വ്യക്തമാക്കുന്നു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us