scorecardresearch

നാളെ റൊണാൾഡോ; പിന്നാലെ മെസി; ലാമിൻ യമാലിനെ നേരിടാൻ ഇതിഹാസങ്ങൾ

Lamine Yamal to face Cristiano Ronaldo and Messi: ജൂൺ ഒൻപതിന് ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് പോർച്ചുഗലു സ്പെയ്നും നേർക്കുനേർ വരുന്ന യുവേഫ നേഷൻസ് ലീഗ് കിരീട പോരാട്ടം

Lamine Yamal to face Cristiano Ronaldo and Messi: ജൂൺ ഒൻപതിന് ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് പോർച്ചുഗലു സ്പെയ്നും നേർക്കുനേർ വരുന്ന യുവേഫ നേഷൻസ് ലീഗ് കിരീട പോരാട്ടം

author-image
Sports Desk
New Update
Messi, Cristiano Ronaldo, Lamine Yamal

Messi, Cristiano Ronaldo, Lamine Yamal Photograph: (instagram)

Lionel Messi, Cristiano Ronaldo, Lamine Yamal: ഫുട്ബോൾ ലോകം ഇനി അടക്കി വാഴാൻ പോകുന്നത് ബാഴ്സയുടെ സ്പാനിഷ് താരം ലാമിൻ യമാൽ ആണെന്ന് ഫുട്ബോൾ ലോകം വിധിയെഴുതി കഴിഞ്ഞു. സ്പെയ്നിനൊപ്പം യൂറോ കപ്പും ബാഴ്സയ്ക്കൊപ്പം ഈ സീസണിൽ ട്രെബിളും അടിച്ച ലാമിൻ യമാലിന്റെ മുൻപിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലാണ് ഇനിയുള്ളത്. ഇവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ പോർച്ചുഗലിനെ നേരിട്ട് കഴിയുമ്പോൾ ലാമിൻ യമാലിന്റെ മുൻപിലേക്ക് എത്തുന്നത് സാക്ഷാൽ മെസിയാണ്. 

Advertisment

ജൂൺ ഒൻപതിന് ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് പോർച്ചുഗലു സ്പെയ്നും നേർക്കുനേർ വരുന്ന യുവേഫ നേഷൻസ് ലീഗ് കിരീട പോരാട്ടം. 2019ന് ശേഷം യുവേഫ നേഷൻസ് ലീഗിൽ കിരീടം നേടാൻ പോർച്ചുഗലിന് സാധിച്ചിട്ടില്ല. ഇത്തവണത്തെ യൂറോ കപ്പ് ജയിച്ച് നിൽക്കുന്ന സ്പെയ്നിന് നേഷൻസ് ലീഗ് കൂടി ജയിക്കാനായാൽ ഇരട്ടി മധുരമാവും. അടുത്ത വർഷത്തെ ഫിഫ ലോകകപ്പിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സ്പെയ്നിന് പോകാനുമാകും. 

Also Read: 60 പൗണ്ടിന്റെ ഗുളിക; അതും വെറും ഗുളികയല്ല; ലോകകപ്പ് ജയിക്കാൻ ഇംഗ്ലണ്ടിന്റെ അറ്റകൈ

ഫൈനലിസിമയിലാണ് ലാമിൻ യമാലിന്റെ മുൻപിലേക്ക് അർജന്റീനയുടെ ഇതിഹാസ താരം മെസി എത്തുന്നത്. യൂറോ കപ്പ് ജേതാവും കോപ്പ അമേരിക്ക ജേതാവും ഏറ്റുമുട്ടുന്ന ഫൈനലിസിമ 2026 മാർച്ചിൽ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. 

Advertisment

Also Read: പ്രായം 40; 1000 കരിയർ ഗോളിന് തൊട്ടടുത്ത് റൊണാൾഡോ; ചരിത്ര നേട്ടം അകന്ന് പോകുമോ?

ബാഴ്സയിലെ മെസിയുടെ യഥാർഥ പിന്മുറക്കാരൻ എന്ന വിശേഷണം ലാമിൻ യമാൽ സ്വന്തമാക്കി കഴിഞ്ഞു. ഫൈനലിസിമയിലൂടെ തന്റെ കുട്ടിക്കാലത്തെ ഹീറോയ്ക്കെതിരെ പന്ത് തട്ടാൻ യമാലിന് അവസരം തെളിയുന്നു. റൊണാൾഡോയ്ക്കും മെസിക്കും എതിരായ പോരാട്ടങ്ങളിൽ മികവ് കാണിച്ചാൽ ഫുട്ബോൾ ലോകത്തെ അടുത്ത രാജാവ് താൻ തന്നെയാണ് ലാമിൻ യമാലിന് പ്രഖ്യാപിക്കാനാവും. 

ലാമിന്റെ കരാർ പുതുക്കി ബാഴ്സ

106 മത്സരങ്ങൾ ബാഴ്സയ്ക്കായി 17 വയസിലേക്ക് എത്തിയപ്പോൾ തന്നെ ലാമിൻ കളിച്ചു കഴിഞ്ഞു. 2031 വരെയാണ് ലാമിൻ യമാലുമായി ബാഴ്സ കരാർ പുതുക്കുന്നത്. മെസിയുടെ യഥാർഥ പിൻഗാമി എന്ന വിശേഷണവുമായി പന്തുതട്ടുന്ന ലാമിനെ മറ്റ് ക്ലബുകളുടെ റഡാറിൽ നിന്ന് മാറ്റി നിർത്താൻ പാകത്തിലുള്ള കരാറാണ് ബാഴ്സ മുൻപിൽ വെച്ചത്.

Also Read: Lionel Messi Transfer: മെസി ഇന്റർ മയാമി വിട്ട് സൗദിയിലേക്ക്? ട്രാൻസ്ഫർ ചർച്ച തുടങ്ങിയതായി റിപ്പോർട്ട്

ഓരോ സീസണിലും 17 മില്യൺ ഡോളറാണ് കരാർ പ്രകാരം ബാഴ്സയുടെ സ്പാനിഷ് താരത്തിന്റെ അടിസ്ഥാന സാലറി. അത് ബോണസിലൂടെ 23 മില്യൺ ഡോളർ വരെ ഉയരും.ഇതിനർഥം പ്രതിവാരം ബാഴ്സയിൽ ലാമിൻ യമാലിന്റെ പ്രതിഫലം 325,00 പൗണ്ടാണ്.

Read More

Spain Portugal Lionel Messi Cristiano Ronaldo Lamine Yamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: