scorecardresearch

Kerala Ranji Trophy Final: കിരീടവുമായേ നമ്മൾ തിരികെ വരൂ; ഇത് പോരായ്മകളെല്ലാം പരിഹരിച്ച സീസൺ

Kerala Qualify for Ranji Trophy Final :ഒരു മൂന്നാം പേസറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ മത്സരം കുറച്ചുകൂടി നേരത്തെ തീർക്കാൻ കേരളത്തിന് സാധിക്കുമായിരുന്നു. ബേസിലിനെ കളിപ്പിക്കണമായിരുന്നു

Kerala Qualify for Ranji Trophy Final :ഒരു മൂന്നാം പേസറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ മത്സരം കുറച്ചുകൂടി നേരത്തെ തീർക്കാൻ കേരളത്തിന് സാധിക്കുമായിരുന്നു. ബേസിലിനെ കളിപ്പിക്കണമായിരുന്നു

author-image
Anjaly Suresh
New Update
Tinu Yohannan

കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)

Kerala Enter Ranji Trophy Finals: കിരീടവുമായേ കേരള ക്രിക്കറ്റ് ടീം നാട്ടിലേക്ക് തിരികെ വരികയുള്ളെന്ന് ഇന്ത്യൻ മുൻ താരവും കേരള ക്രിക്കറ്റ് ടീം മുൻ പരിശീലകനുമായിരുന്ന ടിനു യോഹന്നാൻ. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷമാണ്. ഒരു കേരള മുൻ താരം, ഒരു കേരള മുൻ കോച്ച് എന്ന നിലയിലാണ് ഞാൻ പറയുന്നത്. ഞങ്ങൾ എല്ലാ സീസണിലും സ്വപന്ം കാണുന്നതാണ്. അതാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്. ഇത് ചെറിയ നേട്ടം അല്ല. കേരളം രഞ്ജി ട്രോഫി ഫൈനലിൽ കടക്കുക എന്നത് ഒട്ടും ചെറിയ അച്ചീവ്മെന്റ് അല്ല. ഇന്ന് ഇതൊരു സ്വപ്ന മുഹുർത്തമാണ്. ഉറപ്പായും കിരീടം നേടിയേ നമ്മൾ തിരികെ വരികയുള്ളു, സംശയം ഒന്നുമില്ല. അങ്ങനത്തെ രീതിയിലാണ് നമ്മൾ എല്ലാ  കളികളും ജയിച്ചിരിക്കുന്നത്,  ടിനു യോഹന്നാൻ പറഞ്ഞു.

സർവാട്ടെയെ കൊണ്ടുവന്നത് തുറുപ്പുചീട്ടായി

Advertisment

ടീം സെലക്ഷൻ വളരെ നിർണായകമായിരുന്നു. പ്രത്യേകിച്ച് ആദ്യ മത്സരങ്ങളിൽ ഹോം കണ്ടീഷനുകളിൽ കേരളം നല്ല രീതിയിൽ ഉപയോഗിച്ചു. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് സർവാട്ടെയെ ടീമിൽ ഉൾപ്പെടുത്തിയതാണ്. സർവട്ടെയെ ടീമിൽ ഉൾപ്പെടുത്തിയത് ടീമിൽ വലിയ രീതിയിൽ വ്യത്യാസം കൊണ്ടുവന്നു. പ്രജിത് ഭാവയെ ടീമിൽ ഉൾപ്പെടുത്തിയതും നിർണായകമായി. അദ്ദേഹവും ടീമിൽ വന്നതോടെ ബാറ്റിങ് ഓർഡർ കൂടുതൽ കരുത്തുള്ളതായി. മധ്യനിരയിൽ ഒരു പൊസിഷനിൽ നമുക്കൊരു നമുക്ക് ഒരു പോരായ്മ ഉണ്ടായിരുന്നു.അതെല്ലാം മറികടക്കുന്ന സ്ക്വാഡ് സെലക്ഷനാണ് ഇത്തവണ ഉണ്ടായത്. 

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശരിയായ തീരുമാനം

ടീം സെലക്ഷനിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശരിയായ തീരുമാനങ്ങളായിരുന്നു ഇതെല്ലാം. ശരിയായ കളിക്കാരെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിൽ ആദ്യം തന്നെ നമ്മൾ ജയിച്ചു. ഇടംകയ്യൻ സ്പിന്നറുടെ അഭാവമായിരുന്നു മറ്റൊന്ന്. മധ്യനിര ബാറ്റിങ്ങിലെ ഈ പോരായ്മയും ഇടംകയ്യൻ സ്പിന്നറുടെ അഭാവവും എല്ലാം കാരണം കഴിഞ്ഞ സീസണിൽ എല്ലാം നമ്മൾ പ്രയാസപ്പെട്ടിരുന്നു. അതെല്ലാം ഇത്തവണ പരിഹരിച്ചു. 

ഇത്തവണ കോംപിനേഷനുകളെല്ലാം കറക്റ്റ്

പരിചയസമ്പത്തുള്ള പരിശീലകനെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൊണ്ടുവന്നു എന്നതാണ് മറ്റൊരു കാര്യം. ആ ലെവലിൽ കളിച്ച് രഞ്ജി ട്രോഫി ജയിച്ച ഒരു കോച്ചിനെ കൊണ്ടുവന്നു. അങ്ങനെ ഇത്തവണ കോംപിനേഷനുകളെല്ലാം സെറ്റായി. വേണ്ട സമയത്ത് വേണ്ട തീരുമാനങ്ങളുമെല്ലാം എടുത്തു. 

Advertisment

ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിലേക്ക് വന്നപ്പോൾ, നോക്കൌട്ട് സ്റ്റേജിലേക്ക് വന്നപ്പോൾ ജലജ് സക്സേന, സച്ചിൻ ബേബി, സർവട്ടെ എന്നിവരെ കൂടാതെ മറ്റ് കളിക്കാരും നന്നായി പെർഫോം ചെയ്ത് മുൻപോട്ട് വന്നു. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എംഡി എന്നിവർ അവസരത്തിനൊത്ത് ഉയർന്നു. അതിനൊപ്പം സൈഡിൽ നിന്ന് മറ്റ് കളിക്കാരും അവരുടെ നിലയിൽ ടീമിനായി സംഭാവന നൽകാൻ തുടങ്ങി. അതിലൂടെയാണ് ടീമിന്റെ ഒരു വ്യത്യാസം നമ്മൾ കണ്ട് തുടങ്ങിയത്. 

ക്വാർട്ടറിൽ സൽമാൻ നിസാർ, സെമിയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ അവർ ഏറ്റവും നിർണായക ഘട്ടങ്ങളിൽ കേരളത്തെ ചുമലിലേറ്റി. കഴിഞ്ഞ സീസണുകളിൽ നമുക്ക് ആശ്രയിക്കാനുണ്ടായിരുന്നത് ജലജോ സച്ചിൻ ബേബിയോ ഒക്കെ മാത്രമായിരുന്നു. ഇപ്പോൾ മറ്റ് കളിക്കാരും ആ നിലവാരത്തിലേക്ക് എത്തി. അത് കേരളത്തെ ഒരു കരുത്തുള്ള ടീമാക്കി മാറ്റി. 

തേർഡ് പേസറെ കളിപ്പിച്ചിരുന്നെങ്കിൽ നേരത്തെ മത്സരം തീരുമായിരുന്നു

എന്റെ കണക്കു കൂട്ടലിൽ ബേസിൽ തമ്പി ഈ മത്സരം കളിക്കണമായിരുന്നു. തേർഡ് മീഡിയം പേസറെ നമുക്ക് ആവശ്യം ഉണ്ടായിരുന്നു. മൂന്നാം മീഡിയം പേസർ കേരള നിരയിൽ ഉണ്ടായിരുന്നു എങ്കിൽ കളി ഇത്രയും നീണ്ട് പോകില്ലായിരുന്നു. അതിന് മുൻപേ നമുക്ക് റിസൽട്ട് കണ്ടെത്താൻ സാധിക്കുമായിരുന്നു. 

ഒരു ബാറ്ററെ കുറച്ച് തേർഡ് മീഡിയം പേസറെ ഒരുപക്ഷേ കേരളത്തിന് കളിപ്പിക്കാമായിരുന്നു. ബേസിലിനെ കളിപ്പിച്ചിരുന്നു എങ്കിൽ കുറച്ച് നേരത്തെ തന്നെ അവരുടെ വിക്കറ്റുകൾ വീഴ്ത്താൻ നമുക്ക് സാധിക്കുമായിരുന്നു. രണ്ട് മീഡിയം പേസർമാരുമായാണ് നമ്മൾ ഇറങ്ങിയത്. ഈ പിച്ചിൽ തേർഡ് മീഡിയം പേസർ ആവശ്യമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ. 

ഇമ്രാനെ കളിപ്പിച്ചത് ധീരമായ തീരുമാനം. 

പത്തൊൻപതുകാരൻ ഇമ്രാനെ കളിപ്പിക്കാനുള്ളത് ധീരമായ തീരുമാനമായിരുന്നു. ഒരു എക്സ്ട്രാ ബാറ്ററെ ടീമിൽ കൊണ്ടുവരാൻ വേണ്ടിയാണ് അത് ചെയ്തത്. വരുൺ നയനാറിനേയും ടീമിലേക്ക് കൊണ്ടുവന്നു. ഈ തീരുമാനങ്ങളെല്ലാം കേരളത്തിന് ഗുണമായി വരുന്നതാണ് അഹമ്മദാബാദിൽ കണ്ടത്. 

Kerala Vs Gujarat Kerala Cricket Team Ranji Trophy Kerala Cricket Association

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: