/indian-express-malayalam/media/media_files/2025/02/18/7rX3ghCikm2yQo5XQ5lU.jpg)
Photo Source: Twitter
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലായിരുന്നു. എന്നാൽ അഞ്ചാം ദിനം കളി ആരംഭിച്ചപ്പോൾ തന്നെ രണ്ട് വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. ഇതോടെ ഫൈനലിലേക്കുള്ള കേരളത്തിൻറെ സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളത്തിനെതിരെ ലീഡിനായി പൊരുതുകയാണ് ഗുജറാത്ത്. ഫൈനൽ ഉറപ്പിക്കാൻ ഗുജറാത്തിന് കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിൽ ഇനി മറികടക്കേണ്ടത് 28 റൺസ് മാത്രം. ഈ 29 റൺസിനുള്ളിൽ ഗുജറാത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാൽ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തും.
ഗുജറാത്ത് നാലാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 429 റൺസെന്ന നിലയിലാണ്. ഒരു വിക്കറ്റിന് 221 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന് 33 റൺസെടുത്ത മനൻ ഹിങ് രാജിയയുടെ വിക്കറ്റ് ഉടൻ തന്നെ നഷ്ടമായി. ജലജ് സക്സേനയ്ക്കായിരുന്നു വിക്കറ്റ്. ഉച്ച ഭക്ഷണത്തിന് മുൻപെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് പ്രതീക്ഷ നല്കി.
View this post on InstagramA post shared by Kerala Cricket Association (@keralacricketassociation)
സെഞ്ചുറി നേടിയ പ്രിയങ്ക പാഞ്ചലിനേയും ഉർവ്വിൽ പട്ടേലിനെയും ജലജ സക്സേന തന്നെയായിരുന്നു മടക്കിയത്. പ്രിയങ്ക പാഞ്ചൽ 148 റൺസും ഉർവ്വിൽ പട്ടേൽ 25 റൺസും നേടി. ന്യൂബോളെടുത്ത് തുടക്കത്തിൽ തന്നെ ഹേമങ് പട്ടേലും മടങ്ങി. നിധീഷിൻ്റെ പന്തിൽ ഷോൺ റോജർ പിടിച്ചാണ് 27 റൺസെടുത്ത ഹേമങ് പുറത്തായത്.
ഉച്ചഭക്ഷണത്തിന് ശേഷം തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം പിടിമുറുക്കിയെങ്കിലും തുടർന്നെത്തിയ കൂട്ടുകെട്ട് ഗുജറാത്തിനെ കരകയറ്റി. ചിന്തൻ ഗജയെ ജലജ് സക്സേനയും വിശാൽ ജയ്സ്വാളിനെ ആദിത്യ സർവാടെയുമായിരുന്നു പുറത്താക്കിയത്. എന്നാൽ എട്ടാം വിക്കറ്റിൽ ജയ്മീത് പട്ടേലും സിദ്ദാർത്ഥ് ദേശായിയും ചേർന്ന കൂട്ടുകെട്ട് 72 റൺസുമായി ബാറ്റിങ് തുടരുകയാണ്. ഇടയ്ക്ക് സിദ്ദാർഥിൻ്റെ ക്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ജയ്മീത് 74ഉം സിദ്ദാർഥ് 24ഉം റൺസുമായാണ് ബാറ്റിങ് തുടരുന്നത്.
കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റ് നേടിയപ്പോൾ നിധീഷ്, ബേസിൽ, ആദിത്യ സർവാടെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അവസാന ദിവസത്തെ കളി ബാക്കിയിരിക്കെ ലീഡ് നേടാൻ അനുവദിക്കാതെ ഗുജറാത്തിനെ പുറത്താക്കാനായാൽ മാത്രമാണ് കേരളത്തിന് പ്രതീക്ഷയുള്ളത്.
Read More
- Ranji Trophy Semi: സ്വപ്ന ഫൈനൽ മൂന്ന് വിക്കറ്റ് അകലെ; ഗുജറാത്ത് വാലറ്റം പൊരുതുന്നു
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
- Pakistan Vs New Zealand: 2,237 ദിവസത്തിന് ശേഷം അത് സംഭവിച്ചു; വില്യംസണിന്റെ വിക്കറ്റിന്റെ വില!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us