/indian-express-malayalam/media/media_files/2025/02/19/NphMaDMxF6Au9QHYsqoc.jpg)
കെയിൻ വില്യംസൺ Photograph: (ഫയൽ ഫോട്ടോ)
മികച്ച ഫോമിലാണ് ന്യൂസിലൻഡ് താരം കെയിൻ വില്യംസൺ ചാംപ്യൻസ് ട്രോഫിയിലേക്ക് എത്തിയത്. പക്ഷേ നേരിട്ട രണ്ടാമത്തെ പന്തിൽ നസീം ഷാ വില്യംസണിനെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ചു. നസീം ഷായുടെ പന്തിൽ ഔട്ട്സൈഡ് എഡ്ജ് ആയി വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ക്യാച്ച് നൽകി മടങ്ങുമ്പോൾ വില്യംസണിന്റെ സ്കോർ ഒരു റൺസ് മാത്രം. ഏകദിനത്തിൽ വില്യംസൺ ഒറ്റ അക്ക സ്കോറിന് പുറത്താവുന്നത് ആറ് വർഷത്തിന് ശേഷം.
കൃത്യമായി പറഞ്ഞാൽ 2,237 ദിവസത്തിന് ശേഷമാണ് കെയിൻ വില്യംസൺ ഏകദിനത്തിൽ ഒറ്റയക്കത്തിന് പുറത്താവുന്നത്. ഇതിന് മുൻപ് ഏകദിനത്തിൽ വില്യംസൺ തന്റെ സ്കോർ രണ്ടക്കം കടത്താനാവാതെ പുറത്തായത് 2019 ജനുവരി അഞ്ചിനാണ്. ശ്രീലങ്കക്കെതിരെയായിരുന്നു ഇത്.
പിന്നെ ആറ് വർഷത്തിന് ഇടയിൽ കളിച്ച 35 ഏകദിനങ്ങളിൽ വില്യംസൺ ഒറ്റയക്കത്തിന് പുറത്തായത്തില്ല. ഈ 35 ഏകദിനങ്ങളിൽ നിന്ന് 63 എന്ന ബാറ്റിങ് ശരാശരിയിൽ 1774 റൺസ് ആണ് വില്യംസൺ സ്കോർ ചെയ്തത്. ചാംപ്യൻസ് ട്രോഫിക്ക് മുൻപ് നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ മികച്ച ഫോമിൽ കളിച്ചാണ് വില്യംസൺ ടൂർണമെന്റിലേക്ക് എത്തിയത്.
EDGED & GONE! 🔥
— Star Sports (@StarSportsIndia) February 19, 2025
A terrific turnaround by Pakistan as #NaseemShah gets rid of Kane Williamson for just 1! 👏
📺📱 Start watching FREE on JioHotstar: https://t.co/T07mgtb2xJ#ChampionsTrophyOnJioStar 👉 #PAKvNZ LIVE NOW on Star Sports 2 & Sports18-1 & Sports18-Khel! pic.twitter.com/TiLnxo5MjQ
34, 133, 58, 69 എന്നതാണ് കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്നുള്ള വില്യംസണിന്റെ ഏകദിന സ്കോറുകൾ. എന്നാൽ ഒടുവിൽ ആറ് വർഷത്തെ വില്യംസണിന്റെ ഒറ്റയക്കത്തിന് പുറത്താവാത്ത പതിവ് പാക്കിസ്ഥാൻ പേസർ നസീം ഷാ തെറ്റിച്ചു. എങ്കിലും വില്യംസണിന്റെ കഴിഞ്ഞ 50 ഏകദിന ഇന്നിങ്സുകൾ എടുത്താൽ അതിൽ വില്യംസൺ ഒറ്റയക്കത്തിന് പുറത്തായിരിര്രിമ്മക് നാല് വട്ടം മാത്രം എന്ന് കാണാം,
Read More
- രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസറുദ്ദീന് 177
- Champions Trophy: ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
- WPL: ഫോറടിച്ച് സജനയുടെ ഫിനിഷ്; മുംബൈയുടെ ഹീറോയായി നാറ്റ് ബ്രന്റ്
- Champions Trophy: ഫേവറിറ്റുകളാണ് ഇന്ത്യ; പക്ഷെ സ്വയം കുഴി കുഴിച്ച് വിണേക്കാം; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.