/indian-express-malayalam/media/media_files/2025/02/10/dvdqxcX8qarxnahdQAVX.jpg)
ഗാംഗുലി, ഷാരൂഖ് ഖാൻ: (എക്സ്)
ഐപിഎൽ 2011 താര ലേലത്തിന് മുൻപ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഗാംഗുലിയെ ടീമിൽ നിലനിർത്തേണ്ടതില്ല എന്നായിരുന്നു കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ തീരുമാനം. ഇത് കെകെആറിന് എതിരെ വലിയ ആരാധക രോഷം ഉയരുന്നതിന് ഇടയാക്കി. എന്തുകൊണ്ട് ഗാംഗുലിയെ നിലനിർത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തി എന്നതിനെ കുറിച്ച് പറയുകയാണ് കെകെആർ മുൻ ടീം ഡയറക്ടർ ജോയ് ഭട്ടാചാര്യ.
"ഗാംഗുലിയെ ടീമിൽ നിലനിർത്തേണ്ടതില്ല എന്നത് എല്ലാവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു. ടീം ഉടമയായ ഷാരൂഖ് ഖാൻ ഈ തീരുമാനത്തിൽ ഇടപെട്ടില്ല. ഇതൊരു പ്രൊഫഷണൽ ടീം ആണ് എന്നാണ് ഷാരൂഖ് ഞങ്ങളെ ഓർമിപ്പിച്ചത്. നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്, ഷാരൂഖ് ഖാനെ നിങ്ങൾക്ക് വേണം എങ്കിൽ ടീമിൽ നിലനിർത്തു, വേണ്ടെങ്കിൽ അതിൽ നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്," ഗാംഗുലിയെ ടീമിൽ നിലനിർത്തുന്നത് സംബന്ധിച്ച് ഷാരൂഖ് പ്രതികരിച്ചത് ഇങ്ങനെയെന്ന് ജോയ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു.
"ഗാംഗുലിക്ക് വേണ്ടി താര ലേലത്തിൽ ഞങ്ങൾ ഇറങ്ങിയില്ല. ആ തീരുമാനം എടുത്ത് അഞ്ച് മിനിറ്റിനുള്ളിൽ 400 മെസേജ് ആണ് എന്റെ ഫോണിൽ വന്നത്. കാരണം കെകെആറിനുള്ളിലെ ഒരു ബംഗാളിയാണ് ബംഗാളി ഐക്കണായ ഗാംഗുലിയെ ചതിച്ചത് എന്ന സന്ദേശം ആരാധകർക്കിടയിൽ പടർന്നു." ജോയ് ഭട്ടാചാര്യ പറഞ്ഞു.
"ഇതോടെ കൊൽക്കത്തയിലെ എന്റെ വീടിന് മുൻപിൽ വെച്ചിട്ടുള്ള വിലാസം മാറ്റി വയ്ക്കാൻ ഞാൻ എന്റെ അച്ഛനോട് പറഞ്ഞു. എന്നാൽ ഞങ്ങൾക്കുള്ളിലെ ചിന്ത വ്യക്തമായിരുന്നു. അടുത്ത ആറ് ഏഴ് വർഷത്തേക്ക് ഇന്ത്യൻ ടീമിലും കെകെആറിലും കളിക്കാൻ സാധിക്കുന്ന ഒരു കളിക്കാരനെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത്. ഗംഭീർ, രോഹിത് ശർമ എന്നീ പേരുകളാണ് ഞങ്ങൾക്ക് മുൻപിലെത്തിയത്. "
"എന്നെ സ്വതന്ത്രനായി വിട്ടില്ല"
ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് കാണിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നില്ല. കൊൽക്കത്തയിൽ താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ഗാംഗുലിയും വെളിപ്പെടുത്തിയിരുന്നു. "ഗംഭീർ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടു. ഷാരൂഖ് പറഞ്ഞു ഇത് നിന്റെ ടീം ആണ്. ഞാൻ ഒരു തരത്തിലും ഇടപെടില്ല എന്ന്. ഇതാണ് ആദ്യ വർഷം ഞാൻ ഞാൻ ഷാരൂഖിനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് സംഭവിച്ചില്ല," അഭിമുഖത്തിൽ ഗാംഗുലി വെളിപ്പെടുത്തി.
"ക്യാപ്റ്റന്മാരുടെ കൈകളിലേക്ക് ടീമിനെ മുഴുവനായും നൽകുന്ന ടീമുകളാണ് ഐപിഎല്ലിൽ മികവ് കാണിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പർ കിങ്സിനെ നോക്കു. ധോണിയാണ് ചെന്നൈയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. മുംബൈയിലും അങ്ങനെയാണ്. ആരും രോഹിത്തിന്റെ അടുത്തേക്ക് പോയി ഈ താരത്തെ ടീമിൽ ഉൾപ്പെടുത്തു എന്ന് പറയില്ല." ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.